"തേൾ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'സ്കോർപിനിഡെ കുടുംബത്തിലെ വിഷമുള്ളയിനം മത്സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

12:35, 10 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

സ്കോർപിനിഡെ കുടുംബത്തിലെ വിഷമുള്ളയിനം മത്സ്യമാണ് തേൾ മത്സ്യം. 1200-ൽ അധികം വർഗ്ഗങ്ങളുള്ള തേൾ മത്സ്യങ്ങളിലധികവും സമുദ്രജലത്തിലാണ് ജീവിക്കുന്നത്. ശുദ്ധജലത്തിൽ വളരുന്ന തേൾ മത്സ്യങ്ങളുമുണ്ട്. ഉഷ്ണ - മിതോഷ്ണ മേഖലകളിലെ സമുദ്രാടിത്തട്ടിലാണ് തേൾ മത്സ്യങ്ങൾ സാധാരണ കാണപ്പെടുന്നത്. റോക് ഫിഷ് എന്ന പേരിലും അറിയപ്പെടുന്ന തേൾ മത്സ്യങ്ങൾ സാധാരണ 30 സെന്റിമീറ്റർ വരെ നീളമുള്ളവയാണ്. 90 സെന്റിമീറ്റർ വരെ നീളമുള്ളവയുമുണ്ട്. മിക്ക ഇനങ്ങളുടെയും തലയിലും ചിറകിലും മുള്ളുകൾ കാണാം. ചില ഇനങ്ങളുടെ ചിറകുകളിലുള്ള കൂർത്ത മുള്ളുകൾ വിഷമുള്ളവയാണ്. തേൾ മത്സ്യങ്ങളിൽ ഇരുണ്ട നിറമുള്ളവയും വർണപ്പകിട്ടുള്ളവയും ഉണ്ട്. തേൾ മത്സ്യങ്ങൾ കടലിനടിത്തട്ടിലും മറ്റും ഒളിഞ്ഞിരുന്ന് ഇരതേടുന്നു. ചെറുമത്സ്യങ്ങളും കക്കകളുമാണ് തേൾ മത്സ്യങ്ങളുടെ മുഖ്യാഹാരം. തേൾ മത്സ്യയിനങ്ങളിൽ ചിലത് ഭക്ഷ്യയോഗ്യമാണ്. ഭക്ഷ്യയോഗ്യമായവയിൽ റോസ് ഫിഷ് എന്ന ഇനമാണ് ഏറ്റവും പ്രചാരത്തിലുള്ളത്.

"https://ml.wikipedia.org/w/index.php?title=തേൾ_മത്സ്യം&oldid=770787" എന്ന താളിൽനിന്ന് ശേഖരിച്ചത്