"ടി. ദാമോദരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചലച്ചിത്രരംഗത്ത്: ഇൻസ്പെക്ടർ ബൽറാം Link
വരി 8:
 
==ചലച്ചിത്രരംഗത്ത്==
''നിഴൽ'' എന്ന നാടകമാണ് ഇദ്ദേഹത്തിന് ചലച്ചിത്രരംഗത്തേക്കുള്ള വഴി തുറന്നുകൊടുത്തത്. [[സത്യൻ (ചലച്ചിത്രനടൻ)|സത്യൻ]] ആയിരുന്നു ആ നാടകത്തിന്റെ ഉദ്ഘാടകൻ. സത്യനും ബാസുരാജും ചേർന്ന് [[ഹരിഹരൻ (സം‌വിധായകൻ)|ഹരിഹരനെക്കൊണ്ട്]] ഈ നാടകം ചലച്ചിത്രമാക്കാൻ തീരുമാനിക്കുകയായിരുന്നു. അതു നടന്നില്ലെങ്കിലും ഒരു വർഷത്തിനകം ഹരിഹരന്റെ ''ലൌ മാര്യേജ്'' എന്ന ചിത്രത്തിന് ഇദ്ദേഹം തിരക്കഥയെഴുതി. തുടർന്ന് ഹരിഹരന്റെതന്നെ നിരവധി ജനപ്രിയ ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. പ്രായോഗിക രാഷ്ട്രീയരംഗത്തെ അടിയൊഴുക്കുകളും അകംകഥകളും ഇതിവൃത്തമാക്കിയ ചടുലമായ ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഇദ്ദേഹം - ''ഈനാട്, വാർത്ത, അങ്ങാടി, അടിമകൾ ഉടമകൾ'' തുടങ്ങിയവ ഉദാഹരണം. ''ആവനാഴി, [[ഇൻസ്പെക്ടർ ബൽറാം]]'' തുടങ്ങിയ പൊലീസ് ചിത്രങ്ങളും ഇദ്ദേഹം എഴുതിയതാണ്.
 
ചരിത്ര പശ്ചാത്തലമുള്ള 1921 എന്ന ചലച്ചിത്രത്തിന് ഇദ്ദേഹം എഴുതിയ തിരക്കഥ ശ്രദ്ധേയമാണ്. ഇദ്ദേഹത്തിന്റെ രചനയായ ''[[അവളുടെ രാവുകൾ (മലയാളചലച്ചിത്രം)|അവളുടെ രാവുകൾ]]'' ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും പിന്നീട് ഗൗരവമായ സ്ത്രീപക്ഷ വായനയ്ക്കു വിധേയമാവുകയും മികച്ച ചലച്ചിത്രമാണ് അതെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.
"https://ml.wikipedia.org/wiki/ടി._ദാമോദരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്