"അൽപക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സസ്തനികൾ ചേർക്കുന്നു (ചൂടൻപൂച്ച ഉപയോഗിച്ച്)
(ചെ.) യന്ത്രം ചേർക്കുന്നു: ar, ay, az, bn, br, ca, cs, de, eo, es, eu, fa, fi, fr, fur, gd, he, hr, hu, ia, id, io, it, ja, ka, ko, lt, mr, nah, nl, no, nv, pl, pt, qu, ro, ru, simple, sl, sr, sv, ta, tr, uk, vls, zh, zh
വരി 19:
| range_map_caption = Alpaca range}}
ടൈലോപോഡ ഉപഗോത്രത്തിൽപ്പെടുന്ന ഒരു സസ്തനിയാണ് '''അൽ‌പക'''. [[ഒട്ടകം|ഒട്ടകവും]] ഇതേ ഗോത്രത്തിൽപ്പെടുന്നു.
== കാണപ്പെടുന്ന സ്ഥലങ്ങൾ ==
[[ബൊളീവിയ]], [[പെറു]], വടക്കൻ [[അർജന്റീന]] എന്നിവിടങ്ങളിലെ വിശാലമായ പർവതപ്രദേശങ്ങളിൽ പറ്റംപറ്റമായി മേഞ്ഞുനടക്കുന്ന അൽപകകളെ കാണാം. ഈ [[അയവിറക്കുമൃഗം]] ഇവിടത്തെ ജന്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്.
== ശരീരഘടന ==
 
[[Imageപ്രമാണം:Alpaca headshot.jpg|thumb|left|അൽ‌പകയുടെ മുഖം]]
തോൾഭാഗത്ത് ഒരു മീറ്ററോളം ഉയരമുള്ള അൽപക, [[ലാമ|ലാമയെക്കാൾ]] ചെറുതാണ്. വാൽ എപ്പോഴും ശരീരത്തോടു ചേർത്തുവയ്ക്കുന്ന ശീലം ഇതിനുണ്ട്. നിറം കറുപ്പു മുതൽ വിളറിയ മഞ്ഞവരെ ഏതുമാകാം, എന്നാൽ മഞ്ഞുപോലെ വെളുത്തവയും അപൂർവമല്ല. പല നിറങ്ങളുള്ള അൽപക ഒരപൂർവദൃശ്യമാണ്. 4,250 മുതൽ 5,000 വരെ മീറ്റർ ഉയരമുള്ള ചതുപ്പു പ്രദേശങ്ങളിൽ കഴിയാൻ അൽപയ്ക്കുള്ള കഴിവ് പ്രസിദ്ധമാണ്.
== രോമം ==
നീണ്ടു മിനുസമേറിയ രോമങ്ങൾക്കുവേണ്ടി മാത്രമാണ് മനുഷ്യൻ ഇവയെ ഇണക്കിവളർത്തുന്നത്. കാഴ്ചയിൽ ആടിനോട് വളരെയധികം സാദൃശ്യമുള്ള ഇവയിൽ രണ്ടിനങ്ങളുണ്ട്: സാധാരണ അൽപകയും ''സൂരിയും''. [[സൂരി|സൂരിയുടെ]] രോമം വെട്ടിയെടുക്കാതെ വളരാനനുവദിച്ചാൽ അത് വളർന്നിറങ്ങി നിലത്തു മുട്ടും. അപ്പോൾ അത് കാഴ്ചയിൽ വലുപ്പംവച്ച ഒരു [[പൂഡിൽ]] നായയെപ്പോലെയിരിക്കും. ഒട്ടകത്തിന്റെ ബന്ധുക്കളായ നാല് [[ലാമോയ്ഡ്|ലാമോയ്ഡുകളിൽ]] വച്ച് കമ്പിളിനിർമാണത്തിൽ പ്രഥമസ്ഥാനം അൽ‌പകയ്ക്കാണ്. മൂന്നു വയസ്സാകുന്നതോടെ അൽപകയുടെ ശരീരത്തിലെ ഏറ്റവും പഴക്കമുള്ള രോമങ്ങൾ പൊഴിയാനാരംഭിക്കുന്നു. രണ്ടാമത്തെ വയസ്സു മുതൽ രോമം വെട്ടിത്തുടങ്ങാം. സാധാരണ അൽപകയിൽ രണ്ടു വർഷംകൊണ്ട് 30 സെന്റിമീറ്റർ വരെ രോമം വളരുമ്പോൾ സൂരിയുടേത് 60 സെന്റിമീറ്റർ വളരുന്നു. 5-ാം വർഷമാണ് ഏറ്റവും കൂടുതൽ രോമം ലഭിക്കുന്നത്. അപ്പോൾ ഓരോ വെട്ടലിനും 3 കിലോഗ്രാം വരെ കമ്പിളി ലഭിക്കും. വർഷംതോറും 3,000 ടണ്ണോളം കമ്പിളി ഉത്പാദിപ്പിക്കുന്ന പെറു ആണ് ഈ വ്യവസായത്തിൽ മുൻപന്തിയിൽ നില്ക്കുന്ന രാജ്യം. ഏഴുവയസ്സാകുന്നതോടെ അൽപകയ്ക്ക് വാർധക്യം ബാധിക്കുന്നു. അപ്പോൾ ഇതിനെ ഇറച്ചിക്കായി കൊല്ലുക പതിവാണ്
== വർഗ്ഗസങ്കരണം ==
[[Imageപ്രമാണം:A group of Alpacas on a property including cria.jpg|thumb|അൽ‌പകക്കൂട്ടം]]
അൽപകയും [[ലാമ|ലാമയുമായി]] ഇണചേർന്നു പുതിയൊരു തലമുറ ഉണ്ടായിട്ടുണ്ടെങ്കിലും അവയുടെ കുട്ടികൾ പലപ്പോഴും ആദ്യതലമുറകളിലേതുപോലെയാവാറുണ്ട്. പട്ടുപോലെ മിനുത്ത രോമത്തിന് ഉടമയായ [[വിക്കുണ|വിക്കുണയെയും]] ധാരാളം രോമമുള്ള അൽപകയെയും ഇണചേർത്ത് [[പാക്കോ-വിക്കുണ]] എന്ന പുതിയൊരിനത്തെ ഉത്പാദിപ്പിച്ചിട്ടുണ്ട്. വിക്കുണയുടെയും അൽപകയുടെയും നല്ല ഗുണങ്ങൾ ഒരുമിച്ച് ഒരു തലമുറയിൽ കാണുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഈ പരീക്ഷണവും പൂർണവിജയമായിട്ടില്ല. പാക്കോ-വിക്കുണയുടെ രോമത്തിന്റെ മിനുസം ഒരിക്കൽ വെട്ടിയെടുത്തുകഴിയുമ്പോൾ നഷ്ടപ്പെടുന്നു; അതോടൊപ്പം കട്ടിയുള്ള രോമത്തിൽ വർധനവ് ഉണ്ടാകുകയും ചെയ്യും. കൂടാതെ പലപ്പോഴും ഇവയുടെ കുഞ്ഞുങ്ങൾ ആദ്യതലമുറയിലെപ്പോലെ ആകാറുമുണ്ട്.
{{-}}
{{Sarvavijnanakosam}}
[[en:Alpaca]]
 
[[വർഗ്ഗം:സസ്തനികൾ]]
 
[[ar:ألبكة]]
[[ay:Allpachu]]
[[az:Alpaka]]
[[bn:আলপাকা]]
[[br:Alpaka]]
[[ca:Alpaca]]
[[cs:Lama alpaka]]
[[de:Alpaka (Kamel)]]
[[en:Alpaca]]
[[eo:Alpako]]
[[es:Vicugna pacos]]
[[eu:Alpaka]]
[[fa:آلپاکا]]
[[fi:Alpakka]]
[[fr:Alpaga]]
[[fur:Alpache]]
[[gd:Alpaca]]
[[he:אלפקה]]
[[hr:Alpaka]]
[[hu:Alpaka]]
[[ia:Alpaca]]
[[id:Alpaka]]
[[io:Alpako]]
[[it:Vicugna pacos]]
[[ja:アルパカ]]
[[ka:ალპაკა]]
[[ko:알파카]]
[[lt:Alpaka]]
[[mr:अल्पाका]]
[[nah:Alpaca]]
[[nl:Alpaca (zoogdier)]]
[[no:Alpakka]]
[[nv:Shádiʼááhdę́ę́ʼ tłʼízíʼilí]]
[[pl:Alpaka (zwierzę)]]
[[pt:Alpaca]]
[[qu:Paqucha]]
[[ro:Alpaca (animal)]]
[[ru:Альпака]]
[[simple:Alpaca]]
[[sl:Alpaka (kamela)]]
[[sr:Алпака]]
[[sv:Alpacka]]
[[ta:அல்ப்பாக்கா]]
[[tr:Alpaka]]
[[uk:Альпака]]
[[vls:Alpaca]]
[[zh:羊驼]]
[[zh-min-nan:Alpaca]]
"https://ml.wikipedia.org/wiki/അൽപക" എന്ന താളിൽനിന്ന് ശേഖരിച്ചത്