"തേൻകരടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Sloth Bear}}
{{Taxobox
| name = തേൻ കരടി
| fossil_range = Late [[Pliocene]] to Early [[Pleistocene]] – Recent
| status = VU
| trend = unknown
| status_system = iucn3.1
| status_ref = <ref name=iucn>{{IUCN2008|assessors=Garshelis, D.L., Ratnayeke S. & Chauhan, N.P.S.|year=2008|id=13143|title=Melursus ursinus|downloaded=26 January 2009}}Listed as Vulnerable (VU A2cd+4cd, C1 v3.1)</ref>
| image = Sloth Bear Washington DC.JPG
| image_caption = തേൻ കരടി, അമേരിക്കയിലെ വാഷിംഗ്‌ടണിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽനിന്നും.
| image_width = 250px
| regnum = [[Animal]]ia
| phylum = [[Chordata]]
| classis = [[Mammal]]ia
| ordo = [[Carnivora]]
| familia = [[Ursidae]]
| genus = '''''Ursus'''''
| species = '''''U. ursinus'''''
| binomial = ''Ursus ursinus''
| binomial_authority = (Shaw, 1971) Krause et al., 2008
| synonyms =
*''Melursus ursinus'' [[George Shaw|Shaw]], 1791
*''Melursus lybius'' [[Meyer]], 1793
*''Bradypus ursinus'' [[George Shaw|Shaw]], 1791
}}
[[സസ്തനി]] ജന്തുഗോത്രത്തിലെ ''അർസിഡെ'' കുടുംബത്തിൽപ്പെടുന്ന ഒരിനം [[കരടി|കരടിയാണ്]] '''തേൻ കരടി'''. [[തേൻ]] ഇഷ്ടഭോജ്യമായതിനാലാണ് ഇവയ്ക്ക് തേൻ കരടി എന്ന പേരു ലഭിച്ചത്. [[ശ്രീലങ്ക|ശ്രീലങ്കയിലും]] [[ആസ്സാം|അസമിലും]] ഹിമാലയൻ പ്രദേശങ്ങളിലെ വനങ്ങളിലുമാണ് തേൻ കരടികളെ സാധാരണ കണ്ടുവരുന്നത്.
==ശരീ‍രഘടന==
[[File:SlothBearTree.jpg|thumb|left|തേൻ കരടി, ശ്രീലങ്കയിൽ നിന്നും]]
തവിട്ടും കറുപ്പും കലർന്ന നിറമുള്ള തേൻ കരടിയുടെ നെഞ്ചിൽ 'ഢ' ആകൃതിയിലുള്ള ഒരു വെളുത്ത അടയാളം കാണാം. തേൻ കരടിക്ക് 140-170 സെന്റിമീറ്റർ നീളവും 65-85 സെന്റിമീറ്റർ ഉയരവും ഉണ്ടായിരിക്കും. ആൺ കരടിക്ക് 127-145 കിലോഗ്രാം തൂക്കമുണ്ട്. പെൺ‌കരടിക്ക് 64 കിലോഗ്രാമിലധികം തൂക്കമുണ്ടായിരിക്കുകയില്ല. നീണ്ട മുഖവും തൂങ്ങിക്കിടക്കുന്ന കീഴ്ച്ചുണ്ടും അഴകില്ലാത്ത നീളൻ രോമങ്ങളും കുറുകിയ പിൻകാലുകളും തേൻ കരടിയുടെ സവിശേഷതകളാണ്. മുഖത്തിന് ഇളം മഞ്ഞയോ വെളുപ്പോ നിറമായിരിക്കും. മുൻകാലുകളുടെ അറ്റത്തിനും നീളം കൂടിയ നഖരത്തിനും മുഷിഞ്ഞ വെള്ളയോ മഞ്ഞയോ നിറമായിരിക്കും.
==ഭക്ഷണരീതി==
[[File:Pushkar-bear and handler.jpg|thumb|left|മനുഷ്യരുമായി ഇണങ്ങിയ തേൻ കരടി, പുഷ്കറിൽ നിന്നും]]
സുലഭമായി ഭക്ഷണം ലഭിക്കുന്ന വനാന്തരങ്ങളിലും, വേനൽക്കാലത്തും മഴക്കാലത്തും സുരക്ഷിതമായി പാർക്കാൻ സൗകര്യമുള്ള പാറക്കെട്ടുകൾക്കിടയിലുമാണ് തേൻ കരടികൾ സാധാരണ വസിക്കുന്നത്. പകൽസമയത്ത് ഇവ അപൂർവമായി മാത്രമേ പുറത്തിറങ്ങാറുള്ളൂ. രാത്രികാലങ്ങളിലാണ് ഭക്ഷണം തേടി പുറത്തിറങ്ങി സഞ്ചരിക്കുന്നത്. പഴവർഗങ്ങളും പ്രാണികളുമാണ് മുഖ്യ ആഹാരം. പഴവർഗങ്ങൾ ധാരാളമുള്ള പ്രദേശങ്ങളിൽ ഇവ ഒന്നിച്ചുകൂടാറുണ്ട്. മരത്തിൽ കയറി കൈകൾകൊണ്ടു ചില്ലകൾ കുലുക്കി പഴങ്ങൾ താഴേക്കിട്ട് ഭക്ഷിക്കുന്നു. വൃക്ഷങ്ങളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന തേൻകൂടുകൾ തട്ടി താഴേക്കിട്ട് തേൻ കുടിക്കുന്നതും സാധാരണയാണ്. ചിതലുകൾ, മണ്ണിനടിയിലുള്ള വിവിധയിനം വണ്ടുകൾ, കമ്പിളിപ്പുഴുക്കൾ എന്നിവയെയും തേൻ കരടി ഭക്ഷിക്കാറുണ്ട്. മഴക്കാലത്തിനുശേഷം കരിമ്പ്, ചോളം എന്നിവയും ആഹാരമാക്കാറുണ്ട്. കള്ളുചെത്തുന്ന പനകളിൽ കയറി കലങ്ങളിൽനിന്ന് കള്ള് മോഷ്ടിച്ചു കുടിക്കുന്നതും ഇവയുടെ പതിവാണ്.
==പ്രജനനം==
ജൂൺ - ജൂലായ് മാസങ്ങളിലാണ് തേൻകരടികൾ ഇണചേരുന്നത്. ഡിസംബർ-ജനുവരി മാസങ്ങളിൽ ഒന്നോ രണ്ടോ കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. ഗർഭകാലം ഏഴുമാസമാണ്. പെൺകരടി കുഞ്ഞുങ്ങളെ പുറത്തേറ്റി നടക്കും. 2 - 3 വർഷം വരെ കുഞ്ഞുങ്ങൾ അമ്മയോടൊപ്പം കഴിയുന്നു. തേൻകരടിക്ക് 40 വയസ്സു വരെ ആയുസ്സുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
==അവലംബം==
{{reflist}}
 
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/തേൻകരടി" എന്ന താളിൽനിന്ന് ശേഖരിച്ചത്