"ശിർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
ഇനി ഒരു മുസ്ലിം അല്ലാഹുവിനോട് ഒരു സഹായം അർത്ഥിക്കുമ്പോൾ എന്താണ് അവന്റെ വിശ്വാസമെന്നു നോക്കാം. അവൻ അല്ലാഹുവിനെ കാണുന്നില്ലെങ്കിലും അല്ലാഹു അവനെ കാണുന്നുണ്ടെന്നും അവന്റെ ആവശ്യം കേൾക്കുകയും അവന്റെ മനസ്സിലുള്ളത് അറിയുകയും ചെയ്യുന്നുണ്ടെന്നും ലോകത്ത് എവിടെ നിന്നു വിളിച്ചാലും ഏതു ഭാഷയിൽ വിളിച്ചാലും എത്ര ആളുകൾ ഒരേ സമയത്ത് എന്തൊക്കെ കാര്യങ്ങൾ ആവശ്യപ്പെട്ടാലും അതെല്ലാം വേർതിരിച്ചു മനസ്സിലാക്കാനും ആവശ്യം ആവശ്യപ്പെട്ടവനു ഗുണകരമാണെങ്കിൽ അവന്നു നൽകാനും അല്ലെങ്കിൽ പരലോകത്ത് അവന്റെ സൽക്കർമ്മളിൽ ഈ പ്രാർത്ഥന ഉൾപ്പെടുത്താനും അവിടെ വെച്ച് പ്രതിഫലം നൽകാനും കഴിയുന്നവൻ എന്ന വിശ്വാസത്തിലാണ് വിശ്വാ‍സി വിളിച്ചോ വിളിക്കാതെയോ, മനസ്സിൽ നിന്നുള്ള ഒരു തേട്ടം മാത്രമായൊ ഈ സഹായാർത്ഥന സമർപ്പിക്കുന്നത്. ഇങ്ങനെ എല്ലാം കേൾക്കാനും എല്ലാം അറിയാനും എല്ലാം ചെയ്യാനും ഉള്ള കഴിവു സ്രഷ്ടാവായ അല്ലാഹുവിനു മാത്രമാണുള്ളത് എന്നതാണ് അവന്റെ വിശ്വാസം. ഈ കഴിവുകൾ അല്ലാഹു അല്ലാത്ത ഏതെങ്കിലും സ്രഷ്ടികൾക്ക് വകവെച്ചു കൊടുത്ത് അവരെ അല്ലാഹുവിനോടൊപ്പം ഉയർത്തുകയോ അല്ലാഹുവിനെ സ്യഷ്ടികളുടെ നിലവാരത്തിലേക്ക് താഴ്ത്തുകയോ ചെയ്യുന്നതാണ് ഏറ്റവും വലിയ പാപമായ ശിർക്ക്.
 
കേരളത്തിലെ സമസ്തക്കാർ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിലെ ഒരു ആൾ മുഹ് യുദ്ദീൻ ശൈഖിനോട് സഹായം തേടുമ്പോൾ അയാളുടെ വിശ്വാസം പരിശോധിച്ചാൽ ഈ കാര്യം കൂടുതൽ വ്യക്തമാകുന്നതാണ്. അതായത് ഒരാൾ എന്തെങ്കിലും ആവശ്യത്തിനു മരിച്ചു പോയ മഹാത്മാവായി അറിയപ്പെടുന്ന മുഹ് യുദ്ദീൻ ശൈഖിനെ വിളിച്ചോ, വിളിക്കാതെ മനസ്സിൽ നിന്നോ തേടുമ്പോൾ അയാളുടെ മനസ്സിൽ എന്തായിരിക്കും ഉദ്ദേശം. അയാൾ മുഹ് യുദ്ദീൻ ശൈഖിനെ കാണുന്നില്ല. അയാൾ മുഹ് യുദ്ദീൻ ശൈഖിന്റെ ശബ്ദം കേൾക്കുന്നില്ല. എന്നാൽ മുഹ് യുദ്ദീൻ ശൈഖ് ഇയാളുടെ സഹായ തേട്ടം അറിയുമെന്നും (ഒരേ സമയം ലോകത്ത് വിവിധ ഭാഷകളിൽ വിവിധ ആവശ്യങ്ങൾക്ക് വിവിധരീതിയിലുള്ള സഹായ തേട്ടങ്ങൾ. അടുത്ത നിമിഷത്തിൽ വേറെ ആയിരക്കണക്കിനു സഹായാഭ്യർത്ഥനകൾ) അയാളുടെ ആവശ്യം വേർതിരിച്ചു മനസ്സിലാക്കി അതു അല്ലാഹു നൽകിയ കഴിവുകൊണ്ട് പരിഹരിക്കുമെന്നോ, അല്ലെങ്കിൽ ഈ ആവശ്യം അല്ലാഹുവിനോട് ശുപാർശ ചെയ്തു പരിഹരിച്ചു തരുമെന്നോ ആയിരിക്കും അയാളുടെ വിശ്വാസം. അല്ലാതെ വ്യർത്ഥമായി ആരും ആരോടും പ്രാർത്ഥിക്കില്ലല്ലോ. ഒരു അസന്നിഗ്ദഘട്ടത്തിൽ രക്ഷപ്പെടാൻ ഒരു വഴിയുമില്ലാത്ത ഒരു സന്ദർഭത്തിൽ ഒരാൾ മുഹ് യുദ്ദീൻ ശൈഖിനെ വിളിക്കുന്നുവെങ്കിൽ തന്റെ വിളി കേൾക്കാനും തന്നെ രക്ഷപ്പെടുത്താനും ശൈഖിനു കഴിയും എന്നു കരുതിത്തന്നെയായിരിക്കും വിളിക്കുന്നത്. അല്ലാതെ തമാ‍ശ പറയാനുള്ള സന്ദർഭമല്ലല്ലോ അത്! ഇവിടെ അല്ലാഹുവിനു മാത്രമുള്ള എല്ലാം കേൾക്കാനും എല്ലാം കാണാനും എല്ലാം അറിയാനും എല്ലാം ചെയ്യാനുമുള്ള കഴിവുകൾ അല്ലാഹുവിന്റെ സ്യഷ്ടികളിൽ ആരോപിക്കുന്നതിനാലാണ് അവിടെ അല്ലാഹുവിന്റെ കഴിവുകളിൽ പങ്കു ചേർത്തു അഥവാ ശിർക്കു ചെയ്തു എന്ന് പറയുന്നത്. മക്കാ മുശ്രിക്കുകകൾ പോലും സാധാരണ സന്ദർഭങ്ങളിൽ ലാത്ത, ഉസ്സ, മനാത്ത തുടങ്ങിയ അവരുടെ ഇലാഹുകളോട് സഹായം അർത്ഥിച്ചിരുന്നെങ്കിലും അത്യന്തം അപകടകരമായ (കപ്പൽ കാറ്റിലും കോളിലും പെടുക) സന്ദർഭങ്ങളിൽ എല്ലാ സഹായികളേയും വിട്ട് അല്ലാഹുവിനോടു മാത്രം പ്രാർത്ഥിച്ചിരുന്നതായി ഖുർ ആൻഖുർആൻ പല വചനങ്ങളിലൂടെ പഠിപ്പിക്കുന്നുണ്ട്. (ഉദ: സൂറ: ലുഖ്മാൻ 31-32) കരയിലെത്തിയാൽ ഇന്ന മഹാന്റെ ബർക്കത്തു കൊണ്ട് തങ്ങൾ രക്ഷപ്പെട്ടു എന്ന് പറയുകയും ചെയ്യും. ഇതാണ് അവർ നടത്തിയിരുന്ന ഒരു ശിർക്ക്.
 
പറയുക , ഞാൻ എന്റെ രക്ഷിതാവിനോടു മാത്രമേ പ്രാർത്ഥിക്കൂ. അവനോട് ഞാൻ ആരെയും പങ്കു ചേർക്കുകയില്ല. എന്നാണ് സൂറ: ജിന്നിൽ അല്ലാഹു പറയുന്നത്. ഇത്തരം ഖുർ ആൻ വചനങ്ങൾ ദുർവ്യാഖ്യാനിച്ച് വിവരമില്ലാത്ത സാധാരണ മുസ്ലിംകളെ പറ്റിച്ചാണ് പുരോഹിതന്മാർ ജാറ വ്യവസായം വഴിയും ശിർക്കൻ നേർച്ചകൾ വഴിയും പണം കൊയ്യുന്നത്.
"https://ml.wikipedia.org/wiki/ശിർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്