"സൈറ്റോകൈൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ar, ca, cs, de, es, eu, fa, fi, fr, he, hu, id, it, ja, ko, nl, pl, pt, ru, simple, sl, sr, sv, tr, uk, vi, zh
ബൊൾഡ്
വരി 1:
കോശങ്ങൾ തങ്ങളിലുള്ള സിഗ്നൽ പ്രക്രിയയിൽ സന്ദേശവാഹകരായി വർത്തിക്കുന്ന [[മാംസ്യം|മാംസ്യങ്ങളുടെ]] കുടുംബത്തിൽ പെട്ട ഒരുകൂട്ടം തന്മാത്രകളാണു '''സൈറ്റോകൈനുകൾ''' ('''Cytokine''') ((Greek ''cyto-'', cell; and ''-kinos'', movement). [[രോഗപ്രതിരോധസംവിധാനം|പ്രതിരോധകോശങ്ങളുടെയും]] [[ഗ്ലീയ|ഗ്ലീയൽ]] കോശങ്ങളുടെയും ഉൽ‌പ്പന്നങ്ങളായിട്ടാണ് ഇവ മുഖ്യമായും കാണപ്പെടുന്നതെങ്കിലും ശരീരത്തിലെ [[കോശമർമ്മം|കോശമർമ്മമുള്ള]] മിക്കവാറും എല്ലാ കോശങ്ങളും സൈറ്റോകൈനുകളെ ഉല്പാദിപ്പിക്കുന്നവയാണ്. കോശങ്ങളെ ചലിപ്പിക്കുന്നവ എന്ന അർത്ഥമുള്ള ഗ്രീക്ക് ധാതുക്കളിൽ (സൈറ്റോ – ''കോശം''; കീനോസ് – ''ചലനം'') നിന്നാണു സൈറ്റോകൈൻ എന്ന പദം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. രോഗപ്രതിരോധമോ കോശജ്വലനമോ സംബന്ധിച്ച രാസപ്രവർത്തനങ്ങളിൽ വ്യാപൃതമാകുന്ന ഒരു കൂട്ടം രാസാനുചലക മാംസ്യതന്മാത്രകളെ മറ്റു കോശങ്ങളുടെ വളർച്ചയും വികാസവും നിയന്ത്രിക്കുന്ന [[വളർച്ചാസഹായി ഘടകങ്ങൾ|വളർച്ചാസഹായി ഘടകങ്ങളിൽ]] (Growth Factors) നിന്ന് വേർതിരിച്ച് അടയാളപ്പെടുത്താനാണു സൈറ്റോകൈനുകൾ എന്ന് ഇവയെ വിളിച്ചുതുടങ്ങിയതെങ്കിലും സൈറ്റോകൈനുകളെപ്പറ്റിയുള്ള സൂക്ഷ്മ അറിവുകൾ വർദ്ധിച്ചതോടെ ഈ വേർതിരിവ് ഏതാണ്ട് അപ്രത്യക്ഷമായിട്ടുണ്ട് എന്നുതന്നെ പറയാം.
 
പ്രതിരോധവ്യവസ്ഥയിലെ കോശങ്ങളുടെ വളർച്ചയും വികാസവും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിൽ മുഖ്യപങ്കുവഹിക്കുന്ന സൈറ്റോകൈനുകൾ [[കോശജ്വലനം|കോശജ്വലന]] പ്രക്രിയയിലെ സന്ദേശവാഹകരും രാസാനുചാലകഘടകങ്ങളുമാണ്. സഹജപ്രതിരോധത്തിലും അനുവർത്തനപ്രതിരോധത്തിലും കരണപ്രതികരണങ്ങൾ കൃത്യമായി നടക്കാൻ ഇവയുടെ പ്രവർത്തനം സുപ്രധാനമാണ്. അനവധി സൈറ്റോകൈനുകൾക്ക് ഒരേ ജോലി നിർവഹിക്കാൻ പ്രാപ്തമായതിനാലും അനവധി കോശങ്ങളിൽ ഒരേ സമയം പ്രഭാവം ചെലുത്താൻ കഴിവുള്ളതിനാലും സൈറ്റോകൈനുകൾ ഉൾപ്പെട്ട രാസാനുചാലകഘടകങ്ങൾ മിക്കപ്പോഴും ഒരു ശൃംഖലാജാലമായി (network) പ്രവർത്തിക്കുന്നു.
വരി 10:
 
സൈറ്റോകൈനുകൾ അവയുടെ പ്രവർത്തനത്തിനു ലക്ഷ്യമിടുന്ന കലകൾ ഏതാണോ എന്നതിനനുസരിച്ചാണ് അവയുടെ ആദ്യകാല നാമകരണം നടത്തിയിരുന്നത്. ഇതനുസരിച്ച്, ശ്വേതരക്താണുക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സൈറ്റോകൈനുകളെ [[ഇന്റർല്യൂക്കിനുകൾ]] എന്നും (ഉദാ: IL-1, IL-2), [[അർബുദം|അർബുദങ്ങളുടെ]] [[ചീയൽ|ചീയലിനു]] കാരണമാകുന്ന സൈറ്റോകൈനുകളെ [[ട്യൂമർ നെക്രോസിസ് ഘടകങ്ങൾ|ട്യൂമർ നെക്രോസിസ് ഘടകങ്ങളെന്നും]] (TNF), ശ്വേതരക്താണുക്കളുടെ വളർച്ചയ്ക്കും വികാസത്തിനും പ്രേരകങ്ങളായി വർത്തിക്കുന്ന സൈറ്റോകൈനുകളെ [[ഗ്രാനുലോസൈറ്റ് കോളനി ഉല്പ്രേരക ഘടകങ്ങൾ]] (G-CSF) എന്നുമൊക്കെ വിളിച്ചിരുന്നു. സൈറ്റൊകൈനുകളുടെ പ്രവർത്തനമേഖലകളെപ്പറ്റി കൂടുതൽ വിശാലമായ കാഴ്ചപ്പാടാണ് ഇന്നുള്ളതെങ്കിലും അവയെ മിക്കതിനെയും കുറിക്കാൻ ഈ പേരുകൾ തന്നെ ഇന്നും ഉപയോഗിക്കുന്നു.
 
== അവലംബം ==
 
"https://ml.wikipedia.org/wiki/സൈറ്റോകൈൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്