"ചന്ദ്രഗിരിക്കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 38:
 
== ചരിത്രം ==
ഏതാനും നൂറ്റാണ്ടുകൾക്കു മുൻപ് ചന്ദ്രഗിരി പുഴ [[കോലത്തുനാട്|കോലത്തുനാടി]]ന്റെയും [[തുളുനാട്|തുളുനാടി]]ന്റെയും അതിർത്തിയായിരുന്നു. തുളുനാടിനെ [[വിജയനഗര സാമ്രാജ്യം]] കീഴടക്കിയപ്പോൾ കോലത്തുരാജാക്കന്മാർക്ക് ചന്ദ്രഗിരിയുടെ അധീശത്വം നഷ്ടപ്പെട്ടു. 16-ആം നൂറ്റാണ്ടോടെ (ഇന്ന് [[കർണാടകം|കർണാടക]] സംസ്ഥാനത്തിലുള്ള) വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു. പിന്നീട് ബേഡന്നൂർ നായ്ക്കന്മാർ എന്നറിയപ്പെടുന്ന [[ഇക്കേരി നായ്ക്കാർ|ഇക്കേരി നായ്ക്കന്മാർ]] ചന്ദ്രഗിരിയെ ഒരു സ്വതന്ത്ര പ്രദേശമായി ഭരിച്ചു. ഈ രാജവംശത്തിലെ [[ശിവപ്പ നായിക്ക്]] എന്ന രാജാവാണ് രാജ്യസുരക്ഷക്കായി ചന്ദ്രഗിരി കോട്ട കെട്ടിയത്. നൂറ്റാണ്ടുകളിലൂടെ പല കൈമറിഞ്ഞ ചന്ദ്രഗിരി കോട്ട [[മൈസൂർ|മൈസൂരിലെ]] [[ഹൈദരലി|ഹൈദരലിയുടെ]]യുടെ കൈകളിലും ഒടുവിൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]]യുടെ കൈകളിലും എത്തിച്ചേർന്നു. ഇന്ന് [[കേരള പുരവസ്തു വകുപ്പ്|കേരള പുരവസ്തു വകുപ്പിനു]] കീഴിലുള്ള ഒരു ചരിത്ര സ്മാരകമാണ് ചന്ദ്രഗിരി കോട്ട. ചന്ദ്രഗിരി ഭൂപ്രദേശം സംസ്ഥാന വിഭജന സമയത്ത് [[1956]]-ൽ കേരള സംസ്ഥാനത്തോട് ചേർക്കപ്പെട്ടു.
 
 
== എത്തിച്ചേരാൻ ==
"https://ml.wikipedia.org/wiki/ചന്ദ്രഗിരിക്കോട്ട" എന്ന താളിൽനിന്ന് ശേഖരിച്ചത്