== സമൂഹമനസ്സും ആദിപ്രരൂപങ്ങളും ==
ഒരടിസ്ഥാന മാതൃകയിൽനിന്ന് പകർപ്പുകൾ നിർമ്മിക്കപ്പെടുന്നുണ്ടെങ്കിൽ അതിനെ ഒരു മൂലമാതൃക എന്നുപറയാമല്ലോ. അത്തരത്തിൽ മനുഷ്യമനസ്സിൽ[[മനുഷ്യൻ|മനുഷ്യ]] [[മനസ്സ്|മനസ്സിൽ]] നിലനിൽക്കുന്ന ചില മൂലമാതൃകകളെയാണ് ആദിപ്രരൂപങ്ങൾ എന്നു പറയുന്നത്.അതു കൊണ്ട് ആദിപ്രരൂപങ്ങളുടെ മൂശ മനുഷ്യമനസാണ്മനുഷ്യ മനസാണ് എന്നു പറയാം. മനുഷ്യമനസ്സിന് [[ബോധം]] /അബോധം എന്നിങ്ങനെ ഘടനാപരമായി രണ്ടു തലങ്ങളുണ്ടെന്നാണ് [[ജർമ്മനി|ജർമ്മൻ]] മനഃശാസ്ത്രജ്ഞനായ [[സിഗ്മണ്ട് ഫ്രോയിഡ്|സിഗ്മണ്ട് ഫ്രോയിഡ്]] കണ്ടെത്തിയത്. [[സിഗ്മണ്ട് ഫ്രോയിഡ്|സിഗ്മണ്ട് ഫ്രോയിഡിന്റെ]] ശിഷ്യനായിരുന്ന യുങ്ങ് ഈ ആശയത്തെ വികസിപ്പിച്ച് വ്യക്തിക്ക് മാത്രമല്ല [[സമൂഹം|സമൂഹത്തിനും]] മനസ്സുണ്ടെന്ന് വിശദീകരിച്ചു. ഈ സമൂഹമനസ്സിൻ വ്യക്തിമനസ്സിലെന്നപോലെ ബോധാബോധങ്ങളുണ്ടെന്നും അദ്ദേഹം സ്ഥാപിച്ചു.ഈ [[സാമൂഹ്യാബോധം|സാമൂഹ്യാബോധ]]ത്തിന്റെ (collective unconcious)ഉല്പന്നങ്ങളാണ് ആദിപ്രരൂപങ്ങൾ.സമൂഹമനസ്സിന്റെ അബോധത്തിലുള്ള ചില പാറ്റേണുകൾ ആണ് അവയുടെ ഉള്ളടക്കം നിർണ്ണയിക്കുന്നത്. ഈ പാറ്റേണുകളാണ് ആദിപ്രരൂപങ്ങളായും മോട്ടിഫുകളായും രൂപപ്പെടുന്നത്.നമ്മുടെ [[ഐതിഹ്യം|ഐതിഹ്യങ്ങൾ]], പുരാവൃത്തങ്ങൾ, നാടോടിക്കഥകൾ, വീരഗാഥകൾ, [[സ്വപ്നം|സ്വപ്നങ്ങൾ]], [[സാഹിത്യം]] എന്നിവയിലെല്ലാം ഈ പാറ്റേണുകൾ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇങ്ങനെ ആവർത്തിച്ച് പ്രത്യക്ഷപ്പെടുന്ന ആദിപ്രരൂപങ്ങളെ മൂന്നു വകുപ്പുകളിലായി തരംതിരിക്കാം. 1) ചിത്രാകാരങ്ങൾ 2) പ്രക്രിയകൾ 3) പ്രതിഭാസങ്ങൾ <ref>[[ഡോ.എം.ലീലാവതി]]-ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ: ഒരു പഠനം(1992) പുറം 38 ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, [[തിരുവനന്തപുരം]]. </ref>. ഒന്നാമത്തെ വകുപ്പിൽ [[മനുഷ്യൻ|മനുഷ്യർ]], ജന്തുക്കൾ, [[ദേവൻ|ദേവന്മാർ]] മുതലായ ആവർത്തിക്കപ്പെടുന്ന രൂപങ്ങളാണുള്ളത്. ഉദാ: വീരനായകനായ വില്ലാളി,കരുണാമയിയായ [[അമ്മ]],വിമതൻ, പാപി,മഹാപിതാവ്, വേട്ടയാടപ്പെടുന്നവൻ, ദുർമന്ത്രവാദി ,സൂത്രശാലി...[[സിംഹം]], [[മുയൽ]], [[ആമ]], [[പാമ്പ്]], [[ഗരുഡൻ]] ...[[താമര]], [[ലില്ലി]], [[റോസ്]]...പൂന്തോട്ടം , [[കല്പകവൃക്ഷം]] എന്നിങ്ങനെ നിരവധി ആദിമാതൃകകൾ ലോകത്തിലെ എല്ലാ ജനപഥങ്ങളുടേയും [[ഐതിഹ്യം|ഐതിഹ്യങ്ങളിൽ]] ചില്ലറ വ്യതിയാനങ്ങളോടെ പൊതുവായി പ്രത്യക്ഷപ്പെടുന്നു. രണ്ടാമത്തെ വകുപ്പിൽ ബലി,പാതാളത്തിലേക്ക് ആണ്ടു പോകൽ, [[പ്രളയം]], ഉയിർത്തെഴുന്നേൽക്കൽ, ഉർവരതാനുഷ്ഠാനങ്ങൾ എന്നിങ്ങനെ ചിലവ കടന്നു വരുന്നു.മൂന്നാമത്തെ വകുപ്പിൽ പ്രകൃതി പ്രതിഭാസങ്ങളായ [[ഉദയം]], [[അസ്തമയം]], [[ഋതു|ഋതുക്കൾ]], [[അഗ്നി]], [[കാറ്റ്]] മുതലായവ പ്രത്യക്ഷമാകുന്നു. ഈ മൂന്നുതരം ആദിരൂപങ്ങളും [[മിത്തോളജി|മിത്തോളജിയുടേയും]] സ്വപ്നങ്ങളുടേയും സാഹിത്യശാഖകളുടേയും ആഖ്യാന മണ്ഡലങ്ങളിൽ നമുക്ക് സാർവലൗകികമായി കാണാൻ കഴിയുന്നു.
== ആദിപ്രരൂപപരമായ വിമർശനം ==
സാഹിത്യത്തിലെ ആദിപ്രരൂപസംബന്ധവും മൈത്തികവുമായ [[ആഖ്യാനമാതൃകകൾ]], കഥാപാത്രമാതൃകകൾ,തീമുകൾ, മോട്ടീഫുകൾ എന്നിവയെപ്പറ്റിയുള്ള അന്വേഷണവും അപഗ്രഥനവും ആണ് [[ആദിപ്രരൂപ വിമർശനം]](Archetypal Criticism)എന്നു വിളിക്കപ്പെടുന്നത്. സി.ജി. യുങ്ങ്, [[നോർത്രോപ് ഫ്രൈ]], [[മോഡ് ബോഡ്കിൻ]] എന്നിവർ സാഹിത്യത്തിലെ ആദിപ്രരൂപങ്ങളെപ്പറ്റി പഠനം നടത്തിയവരാണ്. ഇവരെ ഉപജീവിച്ച് മലയാളത്തിൽ മൗലികമായ അന്വേഷണം നടത്തിയത് [[എം.ലീലാവതി|ഡോ.എം.ലീലാവതിയാണ്]].
|