"ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
*ഇപ്രകാരം അനുവദിക്കുന്ന തുക നൽകുവാൻ എതൃകക്ഷി വിമുഖത കാട്ടിയാൽ അയാളുടെ തൊഴിലുടമയിൽ നിന്നും ആ തുക ഈടാക്കി എടുക്കുന്നതിനും കോടതിക്ക് നിർദ്ദേശിക്കാവുന്നതാണ്.
*ഇപ്രകാരം അനുവദിക്കപ്പെടുന്ന തുക നൽകുവാൻ എതൃകക്ഷി വിസമ്മതിക്കുന്നപക്ഷം ക്രിമിനൽ നടപടി നിയമത്തിലെ 125 ആം വകുപ്പ് പ്രകാരമുള്ള ജീവനാംശ തുക ഈടാക്കി എടുക്കുന്നതിന് സമാനമായ നടപടികൾ അയാൾക്കെതിരെ കൈക്കൊള്ളുവാൻ ഗാർഹിക പീഡന നിരോധന ചട്ടങ്ങളിലെ 6 (5) - ആം ചട്ടത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. അതായത് ജീവനാംശ തുക കുടിശ്ശിക വരുത്തുന്ന പക്ഷം തുക ഈടാക്കി എടുക്കുന്നതിനായുള്ള വാറണ്ടുത്തരവും മറ്റും പുറപ്പെടുവിക്കാൻ ഈ വ്യവസ്ഥ പ്രകാരം കഴിയും.
==വകുപ്പ് 21 കസ്റ്റഡി ഉത്തരവുകൾ==
ഈ വകുപ്പ് പ്രകാരം കുട്ടികളുടെ താൽക്കാലിക സംരക്ഷണത്തിനുള്ള ചുമതല ഹർജിക്കാരിക്ക് കോടതി മുഖാന്തിരം നേടിയെടുക്കാവുന്നതാണ്. മറ്റ് നിയമങ്ങളിൽ എന്തുതന്നെ പറഞ്ഞിരുന്നാലും, കേസിന്റെ വിചാരണവേളയിൽ ഹർജിക്കാരിക്കോ ഹർജിക്കാരിക്കുവേണ്ടി മറ്റാളുകൾക്കോ ഇത്തരത്തിൽ അപേക്ഷിക്കാവുന്നതാണ്. ഇത്തരത്തിൽ ഹർജിക്കാരിയെ കുട്ടികളുടെ താൽക്കാലിക സംരക്ഷണം ഏൽപ്പിക്കുന്നപക്ഷം എതിൽകക്ഷികൾക്ക് കുട്ടികളെ കാണുന്നതിനുള്ള അനുവാദവും മജിസ്ട്രേറ്റിന് നൽകാവുന്നതാണ്.
==വകുപ്പ് 22 - നഷ്ടപരിഹാര ഉത്തരവുകൾ==
സാമ്പത്തിക പരിഹാരങ്ങൾക്ക് പുറമേ, പരാതിക്കാരിനേരിട്ടിട്ടുള്ള മാനസിക - വൈകാരിക അതിക്രമങ്ങൾക്ക് ഉള്ള നഷ്ടപരിഹാരവും നൽകാൻ എതിർകക്ഷിയോട് കോടതിക്ക് നിർദ്ദേശിക്കാവുന്നതാണ്.
ഇടക്കാലത്തേക്കുള്ള എക്സ് പാർട്ടി ഉത്തരവുകൾ
#ഈ നിയമപ്രകാരമുള്ള ഏതുകാര്യത്തെക്കുറിച്ചും മജിസ്ട്രേറ്റിന് യുക്തമെന്ന് തോന്നുന്ന താല്കാലിക ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണ്.
#ഗാർഹികാതിക്രമം നടന്നതായിട്ടോ, നടക്കുമെന്നോ മജിസ്ട്രേറ്റിന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ പരാതിക്കാരി സമർപ്പിക്കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ മേൽ വിവരിച്ച 18, 19, 20, 21, 22 എന്നീ വകുപ്പുകൾ പ്രകാരമുള്ള ഏതൊരു പരിഹാരവും എതിർകക്ഷക്കെതിരെ എക്സ്പാർട്ടി ഉത്തരവായി പുറപ്പെടുവിക്കാനും ഈ വകുപ്പ് പ്രകാരം കഴിയും.
*ഒഴിവാക്കണമെന്ന് പരാതിക്കാരി ആവശ്യപ്പെടുന്നതുവരെ 18- ആം വകുപ്പ് പ്രകാരം പുറപ്പെടുവിച്ചിട്ടുള്ള സംരക്ഷണ ഉത്തരവ് പ്രാബല്യത്തിലുണ്ടായിരിക്കും.
*പരാതിക്കാരിയിൽ നിന്നോ എതിർകക്ഷിയിൽ നിന്നോ അപേക്ഷ ലഭിക്കുകയും സാഹചര്യങ്ങളിൽ മാറ്റമുണ്ടാകുകയും ചെയ്തതായി മജിസ്ട്രേറ്റിന് ബോധ്യപ്പെടുന്നപക്ഷം നേരത്തേ പുറപ്പെടുവിച്ചിട്ടുള്ള മറ്റ് ഉത്തരവുകളിൽ ഉചിതമായ ഭേതഗതി വരുത്താവുന്നതാണ്.
 
==പരാതി സമർപ്പിക്കേണ്ട വിധം==