"ചെറുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
ഈ ഗ്രാമത്തിന്റെ മൂന്ന് ഭാഗവും പുഴയോരങ്ങളാണ്. ആയിരം തെങ്ങിലും മുങ്ങത്തിലും ഉള്ള തുരുത്തുകൾ പ്രകൃതി സൌന്ദര്യത്തിനു പേര് കേട്ടതാണ്. ഈ ഗ്രാമം തെക്ക് കണ്ണപുരവുമായും വടക്ക് മാടായിയായും പടിഞ്ഞാറു മാട്ടൂലുമായും കിഴക്ക് എഴോമും പട്ടുവവുമായും അതിർത്തികൾ പങ്കു വയ്ക്കുന്നു.
 
ചെറുകുന്ന് താഴെ കൊടുത്തിരിക്കുന്നവയ്ക്ക് പ്രസിദ്ധമാണ് :
 
* ഒളിയങ്കര ജുമാ മസ്ജിദ്
Line 34 ⟶ 35:
* അന്നപൂർണ്ണേശ്വരി ക്ഷേത്രം
* മിഷൻ ആശുപത്രി
 
 
===ഒളിയങ്കര ജുമാ മസ്ജിദ്===
ഈ മുസ്ലിം പള്ളി ഒരു ഷഭ-ഇ-ഇഹ്രം സൂഫി ദർഗ ശരീഫാണ്. ഇത് ഇപുരാതന[[വടക്കേ മലബാറിലെ]] മുസ്ലീങ്ങൾക്കിടയിൽ വളരെ പ്രസിദ്ധമാണ്. പുരാതന കാലത്ത് ഈ പള്ളിയിലെ മത പുരോഹിതർ ഹിന്ദു ദൈവങ്ങൾക്ക് പ്രാധാന്യം കൊടുത്തതായി ഐതിഹ്യമുണ്ട്. ഈ പള്ളി ചെറുകുന്ന് പട്ടണത്തിനു സമീപം പള്ളിച്ചാലിൽ സ്ഥിതി ചെയ്യുന്നു. ഇതു പ്രസിദ്ധമായ ഒരു സൂഫി ഖബറീസ്ഥാനും എല്ലാ മത വിഭാഗങ്ങളിൽ പെട്ടവരും സന്ദർശിക്കുന്ന തീർഥാടന കേന്ദ്രവുമാണ്.
 
===താവം ചർച്ച് ===
വരി 44:
===അന്നപൂർണ്ണേശ്വരി ക്ഷേത്രം===
ഈ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ഭഗവാൻ അമ്മ ശ്രീ അന്നപൂർണ്ണേശ്വരിയോടു കൂടി പ്രതിഷ്ഠിക്കപെട്ടിരിയ്ക്കുന്നു. ഹിന്ദു ഐതിഹ്യത്തിൽ ഈ ക്ഷേത്ര പ്രദേശം കടലിനടിയിലായിരുന്നപ്പോൾ മാതാ ശ്രീ അന്നപൂർണ്ണേശ്വരി ഇവിടം സന്ദർശിച്ചെന്നും കടൽ മാറിപ്പോയ സ്ഥലത്ത് ക്ഷേത്രം കെട്ടിയെന്നും, പരശുരാമനാണ് ഈ ക്ഷേത്രം പണിതതെന്നും വിശ്വസിക്കപ്പെടുന്നുണ്ട്. ഈ ക്ഷേത്രം ചെറുകുന്ന് പട്ടണത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു. ഈ അമ്പലം മുമ്പ് ചിറക്കൽ ദേവസ്വം ബോർഡിനു കീഴിലായിരുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിനു കീഴിലാണ്‌. ഈ ക്ഷേത്രത്തിലെ വിഷു വിളക്കുത്സവവും അതിനോടനുബന്ധിച്ചുള്ള കരിമരുന്നു പ്രയോഗവും നടത്തപ്പെടാറുണ്ട്.
 
===മിഷൻ ആശുപത്രി ===
 
മിഷൻ ആശുപത്രി അഥവാ സെന്റ് മാർട്ടിൻ-ഡി-പോറസ് ഹോസ്പിറ്റൽ ചെറുകുന്നിലെമേഖലയിൽ വളരെ പ്രസിദ്ധമായ ഒരു ആതുരാലയമഅണ്‌. സമീപ കാലത്ത് ഈ ആശുപത്രിയിൽ എല്ലാ വിധ നൂതന വൈദ്യ സാങ്കേതിക സൌകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനോട് ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും (കാഷ്വാല്ടി) തീവ്ര പരിചരണ വിഭാഗവും (ഐ.സീ.യു.) ഉണ്ട്. ഇവിടുത്തെ കുഷ്ഠരോഗ നിവാരണ കേന്ദ്രം രോഗികൾക്ക് സൌജന്യ ചികിത്സ നൽകുന്നു. കൂടാതെ, ഒരു നഴ്സിംഗ് കോളേജും ഇതോടൊപ്പം പ്രവർത്തിക്കുന്നു.
 
=യാത്ര=
"https://ml.wikipedia.org/wiki/ചെറുകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്