"അസ്തിത്വവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
ആധുനികകാലത്തു യൂറോപ്പിൽ പൊതുവേ അസ്തിത്വവാദത്തിന് നല്ല സ്വാധീനം ഉണ്ടായി. എന്നാൽ ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ ഇതിന് അത്രമേൽ പ്രചാരം സിദ്ധിച്ചില്ല. എങ്കിലും സാഹിത്യമണ്ഡലത്തിൽ സാർത്ര്, സിമോൺ ദ് ബോവ്വാർ, അൽബേർ കാമ്യു തുടങ്ങിയവരുടെ കൃതികൾക്ക് ഗണ്യമായ പ്രചാരം ലഭിച്ചു. അസ്തിത്വവാദത്തിനു പുതിയ വ്യാഖ്യാനങ്ങൾ നല്കിക്കൊണ്ട് സ്വന്തം കൃതികൾ അസ്തിത്വവാദത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നു പല സാഹിത്യകാരന്മാരും അവകാശപ്പെടാറുണ്ട്. കാൾ ഹൈം (Karl Heim) എന്ന ജർമൻ സാഹിത്യകാരൻ ഊർജതന്ത്രത്തിന്റെ തത്ത്വശാസ്ത്രത്തെ വിശദീകരിക്കുന്നതിനിടയിൽ അസ്തിത്വവാദത്തെ നിർവചിക്കാൻ ശ്രമിച്ചിരിക്കുന്നു. ശാസ്ത്രത്തിന്റെ പരിധിയിൽ കർശനമായി പെടാത്ത ഏതു വിഷയവും അസ്തിത്വവാദത്തിന്റെ പഠനവിഷയമായി അദ്ദേഹം കണക്കാക്കുന്നു. അസ്തിത്വവാദം ദൈവശാസ്ത്രത്തിലെന്നപോലെ രാഷ്ട്രതന്ത്രത്തിലും മനഃശാസ്ത്രത്തിലും സാഹിത്യത്തിലും വിവിധതലത്തിൽ സ്വാധീനം ചെലുത്തിവരുന്നു.
===അസ്തിത്വവാദത്തിന്റെ സ്വാധീനം സാഹിത്യത്തിൽ.===
[[File:Sartre and de Beauvoir at Balzac Memorial.jpg|thumb|left|upright|ഫ്രഞ്ച് ദാർശനികരായ ജീൻ പോൾസാർത്രും സീമോങ് ദ് ബുവയും]]
സാഹിത്യമണ്ഡലത്തിൽ സർഗാത്മക പ്രക്രിയയ്ക്കു പ്രചോദനം നല്കിയ അസ്തിത്വവാദികളിൽ പ്രധാനി ആൽബേർ കാമ്യു (1913-60)വാണ്. ലെത്രാൻഷേർ (അപരിചിതൻ) എന്ന പ്രഥമ നോവലിൽ പ്രപഞ്ചം അവ്യവസ്ഥിതവും അയുക്തികവും അജ്ഞേയവും ആണെന്ന അദ്ദേഹത്തിന്റെ അഭിപ്രായം തെളിഞ്ഞുകാണാം. ലാ ഷൂത് (പതനം), ലാ പെസ്ത് (പ്ളേഗ്) എന്നീ നോവലുകളും ലെ മിത്ത് ദ് സിസിഫസ് (സിസിഫസ് പുരാണം) ലോം റെവോൽത് (ദ് റെബൽ) എന്നീ ഉപന്യാസങ്ങളും ആണ് കാമ്യുവിന്റെ മികച്ച സംഭാവനകൾ. ലെതാംപ്സ് മോഡേൺസ് എന്ന എക്സിസ്റ്റൻഷ്യലിസ്റ്റ് മാസികയുടെ നടത്തിപ്പിൽ സാർത്രിന്റെ വലംകയ്യായിരുന്ന സീമോങ് ദ് ബുവ്വാ (1908-)യുടെ ലിൻവിറ്റിയെ (അവൾ താമസിക്കാനായി വന്നു), ല്സാങ് ദെ ഓത്ര്സ് (മറ്റുള്ളവരുടെ ചോര) എന്നീ നോവലുകളും യൂജിൻ അയനെസ്കോ (1912-) യുടെ അമീദില്റ്വസ് മ്യൂർത്ത് (രാജാവു നാടുനീങ്ങുന്നു), ല് റിനോസെറോസ് (കാണ്ടാമൃഗം), ലാ ലെസൊൻ (പാഠം), ല് ചെയ്സെ (കസേരകൾ) എന്നീ നാടകങ്ങളും ഫ്രഞ്ച് സാഹിത്യത്തിലെ അസ്തിത്വവാദപരമായ പ്രമുഖകൃതികളാണ്.
കഥാസാഹിത്യത്തിനു പുതിയ കൂമ്പുകൾ പൊടിപ്പിച്ച ജർമൻ സാഹിത്യകാരനായ ഫ്രാൻസ് കാഫ്ക (1833-1924) ഈ രംഗത്ത് സവിശേഷശ്രദ്ധയർഹിക്കുന്നു. 20-ാം ശ.-ത്തിലെ ഏറ്റവും മികച്ച കഥകളിൽ ഒന്നായ ഇദ്ദേഹത്തിന്റെ ദീ വെർവാൻദ് ലുങ് (രൂപാന്തരപ്രാപ്തി) അസ്തിത്വത്തെക്കുറിച്ചുള്ള ഭീകരദർശനം ഉൾക്കൊള്ളുന്നു ഭൂമിയിൽ തന്റെ സ്ഥാനമെന്തെന്നു നിർണയിക്കാനുള്ള ആധുനിക മനുഷ്യന്റെ വൃഥാശ്രമത്തെ അന്യാപദേശരൂപത്തിൽ ചിത്രീകരിക്കുന്ന രണ്ട് ഉത്കൃഷ്ട കൃതികളാണ് ദെർ പ്രോസെസ് (വിചാരണ), ദാസ് ഷ്ളോസ് എന്നീ നോവലുകൾ. ജർമൻ സാഹിത്യത്തിൽ ഈ പ്രസ്ഥാനത്തിനു ലഭിച്ച മികച്ച സംഭാവനകളിൽ മാക്സ്ഫ്രിഷി (1911-)ന്റെ സ്റ്റില്ലർ (ശാന്തത കൈവരുത്തുന്നവൻ), ഫ്രീഡ്റിഹ് ഡ്യൂറൻമറ്റി (1921-)ന്റെ ദെർ റിഷ്തെർ ഉൺഡ് സയിൻ ഹെൻകർ (ജഡ്ജിയും ആരാച്ചാരും), ദെർ ഫെർദാഷ്ത് (ഇര), ദെർ ബ്യൂഷ് ദെർ ആൾടെൻ ഡെയിം (സന്ദർശനം), ദീ പിസിക്കർ (ഭൗതികശാസ്ത്രജ്ഞൻ) എന്നീ നാടകങ്ങളും ഹെർമൻ ഹെസ്സി(1877-1962)ന്റെ ദെർ സ്റ്റെപ്പൻവുർഫ്, സിദ്ധാർഥ, നാർസിസ് ഉൺഡ് ഗോൾഡ്മണ്ഡ് എന്നീ നോവലുകളും ഉൾപ്പെടുന്നു.
"https://ml.wikipedia.org/wiki/അസ്തിത്വവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്