"മഞ്ഞപ്ര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 25:
[[എറണാകുളം]]ജില്ലയിലെ [[അങ്കമാലി]] ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് മഞ്ഞപ്ര. കിഴക്ക് അയ്യമ്പുഴ പഞ്ചായത്ത് പടിഞ്ഞാറ് തുറവൂർ, കറുകുറ്റി, മൂക്കന്നൂർ പഞ്ചായത്തുകൾ തെക്ക് അയ്യമ്പുഴ, മലയാറ്റൂർ നീലേശ്വരം, തുറവൂർ പഞ്ചായത്തുകൾ വടക്ക് കറുകുറ്റി, അയ്യമ്പുഴ പഞ്ചായത്തുകൾ, തൃശ്ശൂർ ജില്ലയിലെ പരിയാരം പഞ്ചായത്ത് എന്നിവയാണ് പഞ്ചായത്തിന്റെ അതിരുകൾ. വടക്കും കിഴക്കും അതിർത്തികൾ നിബിഡവനങ്ങളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് കൃഷി ആണ് പ്രധാന ഉപജീവനമാർഗം.
==ചരിത്രം==
കോഴിക്കോട് സാമൂതിരി 1756-ൽ കൊച്ചി രാജ്യത്തെ ആക്രമിച്ച് ആലങ്ങാടും പറവൂരും ഉൾപ്പെടുന്ന പ്രദേശങ്ങൾ കൈവശപ്പെടുത്തി. യുദ്ധത്തിൽ പരാജയപ്പെട്ട കൊച്ചി രാജാവ് തിരുവിതാംകൂർ രാജാവുമായി സന്ധിചേർന്ന് കോഴിക്കോട് സാമൂതിരിയെ പരാജയപ്പെടുത്തി. എന്നാൽ യുദ്ധ സന്ധി പ്രകാരം കരപുറം ദേശവും, ആലങ്ങാടും, പറവൂരും 1764-ൽ തിരുവിതാംകൂറിനോട് ചേർക്കപ്പെടുകയും ചെയ്തു.<ref name=മഞ്ഞപ്ര രൂപീകര​ണം>[http://lsgkerala.in/manjaprapanchayat/general-information/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] മഞ്ഞപ്ര രൂപീകരണത്തിനു പിന്നിൽ</ref>. ഈ ഭരണമാറ്റത്തിന്റെ ഭാഗമായി ചേർക്കപ്പെട്ട ആലങ്ങാട് മണ്ഡപത്തിൽ ഉൾപ്പെട്ട പ്രവർത്തി മഞ്ഞപ്ര ആയിരുന്നു. പ്രവർത്തിയുടെ ഭരണത്തലവൻ ചന്ദ്രക്കാരൻ അയിരുന്നു. വന്യൂജുഡീഷ്യൽ അധികാരത്തിന് പുറമെ ക്ഷേത്രഭരണാധികാരവും ചന്ദ്രക്കാരനിൽ ആയിരുന്നു. ഈ ചന്ദ്രക്കാരൻ ഇരുന്ന സ്ഥലമാണ് പിന്നീട് ചന്ദ്രപ്പുര ആയി തീർന്നത്. ഇന്നും. മഞ്ഞപ്ര പഞ്ചായത്തിലെ ഒരു പ്രധാന നാൽകവല ആണ് ഇന്ന് ചന്ദ്രപ്പുര <ref name=ചന്ദ്രപ്പുര പേരിനു പിന്നിൽ>[http://lsgkerala.in/manjaprapanchayat/general-information/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] ചന്ദ്രപ്പുര പേരിനു പിന്നിൽ</ref>.
==ആരാധനാലയങ്ങൾ==
*ഊരായ്മ ദേവസ്വം വക കാർപ്പിള്ളിക്കാവ് ക്ഷേത്രം.
*അമ്പാടത്ത് വക ശ്രീധർമ്മ ശാസ്താ ക്ഷേത്രം.
*മാർ സ്ളീവാ ഫൊറോനാ പള്ളി. - 1401-ൽ പറവൂർ രാജാവ് ക്രിസ്തീയർക്കായി ദേവാലയം പണിയുന്നതിനായി നല്കിയതാണ്.
==സ്ഥിതിവിവരകണക്കുകൾ==
{| border="1" cellpadding="20" cellspacing="0"
|+ align="top" style="color:#e76700;" |''സ്ഥിതിവിവരകണക്കുകൾ''
|-
|ജില്ല
|എറണാകുളം
|-
|ബ്ലോക്ക്
|അങ്കമാലി
|-
|വിസ്തീർണ്ണം
|21
|-
|വാർഡുകൾ
|12
|-
|ജനസംഖ്യ
|14463
|-
|പുരുഷൻമാർ
|7237
|-
|സ്ത്രീകൾ
|7226
|}
==അവലംബം==
<references />
"https://ml.wikipedia.org/wiki/മഞ്ഞപ്ര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്