"വിക്കിപീഡിയ:വിക്കിപദ്ധതി/സർവ്വവിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
കേരള സർക്കാരിന്റെ കീഴിലുള്ള ഒരു വിഭാഗമായ സർ‌വ്വവിജ്ഞാനകൊശം ഇൻസ്റ്റിറ്റ്യൂട്ട്ന്റെ പ്രസിദ്ധീകരണങ്ങളിൽ ഒന്നായ മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ലെഖനങ്ങൾ മൊത്തമായി മലയാളം വിക്കിപീഡിയക്ക് സംഭാവന ചെയ്യുന്നു എന്ന് 2008 ഡിസംബറിൽ സംസ്ഥാന വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പ്രസ്ഥാവിക്കയുണ്ടായി. ഇതു് സംബന്ധിച്ച് മലയാളം വിക്കിപീഡിയരുമായി ചർച്ചയും നടത്തിയിട്ടില്ലെങ്കിലും, എന്താണു് ഈ വാർത്തയുടെ നിജസ്ഥിതി എന്ന് 2008 ഡിസംബറിൽ തിരുവനനന്തപുരത്ത് നടന്ന ഫ്രീ സൊഫ്റ്റ്‌വെയർ കോൺ‌ഫറൻസിൽ പങ്കെടുത്ത മലയാളം വിക്കിപീഡിയ പ്രവർത്തകർ സർ‌വ്വവിജ്ഞാനകൊശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പാപ്പുട്ടി മാഷൊട്മാഷോട് ആരായുകയുണ്ടായി. അപ്പോഴാണു് സർ‌വ്വവിജ്ഞാനകോശത്തിലെ ലെഖനങ്ങൾ മൊത്തമായി മലയാളം വിക്കിപീഡിയക്ക് സംഭാവന ചെയ്യുകയല്ല, മറിച്ച് സർ‌വ്വവിജ്ഞാനകോശത്തിന്റെ വെബ്ബ് എഡീഷൻ ഗ്നു/ഫ്രീ ഡോക്കുമെന്റേഷൻ ലൈസൻസിൽ പ്രസിദ്ധീകരിക്കയാണു് സർക്കാർ ചെയ്തത് എന്ന് മനസ്സിലായത്. ഒരു വിധത്തിൽ മലയാളം വിക്കിപീഡിയ്ക്ക് ലെഖനങ്ങൾ തന്നത് പോലെ തന്നെയാണു് അത്. പക്ഷെ സർ‌വ്വവിജ്ഞാനകോശലേഖനങ്ങൾ വിക്കിപീഡിയക്ക് യോജിച്ച വിധത്തിൽ മാറ്റിയെഴുതി വിക്കിപീഡിയയിലെക്ക് ലയിപ്പിക്കുക എന്നതു് ഒരു ബൃഹദ് പദ്ധതി തന്നെയാണു്.
 
സർ‌വ്വവിജ്ഞാനകോശത്തിന്റെ വെബ്ബ് എഡീഷൻ ഇവിടെ: [http://mal.sarva.gov.in/ http://mal.sarva.gov.in/]
വരി 6:
അന്ന് തൊട്ട് പലരും, പ്രത്യേകിച്ച് [[ഉ:Babug]] വളരെപതുക്കെ സർ‌വ്വവിജ്ഞാനകൊശ ലെഖനങ്ങൾ മലയാളം വിക്കിപീഡിയയിലെക്ക് പകർത്തുന്നുണ്ടു്. [[ഉ:Babug]] അത് വെറുതെ പകർത്താതെ വിക്കിക്ക് യോജിച്ച് വിധത്തിൽ അല്പസ്വല്പം മാറ്റിയെഴുതി, ചിത്രവും അവലംബവും ഒക്കെ ചേർത്താണു് എഴുതുന്നത്. പക്ഷെ വേറെ ചിലർ വെറും പകർത്തൽ മാത്രമെ നടത്തുന്നുള്ളൂ.
 
ഇതുവരെയായി സർ‌വ്വവിജ്ഞാനകൊശത്തിന്റെ 1,12,13,14 വാല്യങ്ങൾ ആണു് വെബ്ബിൽ ( [http://mal.sarva.gov.in/ http://mal.sarva.gov.in/]) അക്കിയത്/ആക്കി കൊണ്ടിരിക്കുന്നത്. ഇതു് വരെ വെബ്ബിൽ ആക്കിയ വാല്യങ്ങൾ ഒക്കെ അപൂർണ്ണമാണു് താനും. മൊത്തം 20/21 വാല്യങ്ങൾ ഉണ്ടു്/ഇറക്കും എന്ന് പറയപ്പെടുന്ന സർ‌വ്വവിജ്ഞാനകൊശം മൊത്തമായി എന്ന് വെബ്ബിലെത്തും എന്നും ആർക്കും അറിയില്ല
 
സർ‌വ്വവിജ്ഞാനകോശലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലെക്ക് പകർത്തുമ്പോൾ അതു് മലയാളം വിക്കിപീഡിയക്കും വിക്കിപീഡിയ വായിക്കുന്നവർക്കും ഏറ്റവും ഉപയോഗപ്രദമായി തീർക്കാനുള്ള ശ്രമങ്ങൾ ഏകോപനം ചെയ്യാനാണു് ഈ വിക്കിപദ്ധതി.