"ജോൺ കോണർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
[[ദ ടെർമിനേറ്റർ (ചലച്ചിത്രം)|ദ ടെർമിനേറ്റർ]] എന്ന ശാസ്ത്ര കാല്പനിക സിനിമ പരമ്പരയിലെ ഒരു പ്രഥാന, സാങ്കല്പിക കഥാപാത്രമാണ്‌ '''ജോൺ കോണർ'''. 1984ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ഒന്നാം ഭാഗം, മനുഷ്യരും കൃത്രിമബുദ്ധിശക്തിയുള്ള യന്ത്രങ്ങളും തമ്മിൽ ഭാവിയിൽ നടക്കാൻ പോകുന്ന അതിവിനാശകാരിയായ യുദ്ധത്തെപ്പറ്റി പ്രതിപാദിക്കുന്നു. കൃത്രിമബുദ്ധിശക്തി നേടിയ യന്ത്രങ്ങൾ മനുഷ്യവർഗ്ഗത്തെ ഉന്മൂല നാശനം ചെയ്യാൻ ശ്രമിയ്ക്കുന്നതും അവയ്ക്കെതിരേ മനുഷ്യർ നടത്തുന്ന ചെറുത്തുനില്പുകളുമാണ്‌ ടെർമിനേറ്റർ പരമ്പരയിലെ പ്രധാന പ്രതിപാദ്യ വിഷയം‌. ഈ യുദ്ധത്തിൽ , യന്ത്രങ്ങൾക്കെതിരേ, മനുഷ്യവർഗ്ഗത്തിന്റെ ചെറുത്തുനില്പിന്റെ നേതാവായാണ്‌ ജോൺ കോണറെ അവതരിപ്പിക്കുന്നത്.
 
മനുഷ്യ വർഗ്ഗത്തിന്റെ നേതാവാണ്‌ ജോണെന്ന തിരിച്ചറിയുന്ന യന്ത്രങ്ങൾ, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ പലഘട്ടങ്ങളിലും അദ്ദേഹത്തെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. യന്ത്രങ്ങളുടെ നിയന്ത്രണകേന്ദ്രമായ [[സ്കൈനെറ്റ്]] എന്ന സൂപ്പർ കമ്പ്യൂട്ടർ, "ടൈം ട്രാവൽ" എന്ന സങ്കേതം ഉപയോഗിച്ച് ജോണിന്റെ ഭൂതകാലത്തിലേയ് സൈബോർഗുകളെ അയയ്ക്കുകയും; യുദ്ധം തുടങ്ങുന്നതിനു മുൻപുതന്നെ അദ്ദേഹത്തെ നശിപ്പിക്കാൻ ശ്രമിയ്ക്കുകയും ചെയ്യുന്നുണ്ട്.
 
==പുറത്തേയ്ക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ജോൺ_കോണർ" എന്ന താളിൽനിന്ന് ശേഖരിച്ചത്