"അമേരിക്കൻ സ്വാതന്ത്ര്യസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60:
 
==പുതു രാഷ്ട്ര പിറവി==
അമേരിക്കൻ സ്വാതന്ത്യ്രസമരത്തിന്റെ ഫലങ്ങൾ വിവിധങ്ങളും ദൂരവ്യാപകങ്ങളുമായിരുന്നു. അമേരിക്കൻ കോളനികൾക്കു പരിപൂർണ രാഷ്ട്രീയസ്വാതന്ത്ര്യം ലഭിച്ചു. 13 കോളനികളും ഒത്തുചേർന്ന് '''[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സ്]]''' എന്ന സ്വതന്ത്ര ഫെഡറൽ രാഷ്ട്രത്തിനു രൂപം നല്കി. സ്വാതന്ത്യ്രസമരത്തിൽ കോളനികൾ വിജയിച്ചത് രാജകീയ സ്വേച്ഛാധിപത്യത്തിനും പ്രഭുക്കന്മാരുടെ മേധാവിത്വത്തിനും കനത്ത ആഘാതമായിരുന്നു. രാജാധികാരം ദൈവദത്തമാണെന്നുള്ള തത്ത്വത്തിന്റെ തകർച്ചയ്ക്ക് അമേരിക്കൻ സ്വാതന്ത്ര്യസമരം വളരെയേറെ സഹായിച്ചു. ഇംഗ്ലണ്ടിൽ 17-ആം ശതകത്തിലുണ്ടായ പ്യൂരിറ്റൻ വിപ്ലവത്തിന്റെയും 1688-ലെ 'രക്തരഹിത' വിപ്ളവത്തിന്റെയും സ്വാഭാവികമായ പരിസമാപ്തിയാണ് അമേരിക്കൻ വിപ്ലവത്തിൽ കാണാൻ കഴിയുന്നത്. ഈ വിപ്ലവം രാജാവിനെ മാത്രമല്ല, രാജസ്ഥാനത്തെയും നശിപ്പിക്കുകയും ജനാധിപത്യവാഴ്ച സാക്ഷാത്കരിക്കുകയും ചെയ്തു. അമേരിക്കൻ വിപ്ളവത്തിന്റെ വിജയം ജനാധിപത്യത്തിന്റെയും ദേശീയ സ്വയംനിർണയാവകാശത്തിന്റെയും വിജയമായിരുന്നു. അമേരിക്കൻ സ്വാതന്ത്യ്രസമരം ഫ്രഞ്ചുവിപ്ലവത്തിനു വഴിതെളിച്ചു. യുദ്ധത്തിൽ സജീവമായി പങ്കെടുത്തതുകൊണ്ടു സാമ്പത്തികമായും സൈനികമായും ഭീമമായ നഷ്ടം ഫ്രഞ്ചു ഗവൺമെന്റിനു സഹിക്കേണ്ടി വന്നു. തന്നിമിത്തം ഫ്രഞ്ചു ഗവൺമെന്റിന്റെ ഖജനാവ് ശോഷിക്കുകയും അത് ഫ്രഞ്ചുരാജാധികാരത്തിന്റെ പതനത്തിനു വഴിതെളിക്കുകയും ചെയ്തു. ഫ്രഞ്ചു വിപ്ലവകാരികൾക്ക് അമേരിക്കൻ സ്വാതന്ത്ര്യസമരം നല്കിയ പ്രചോദനമാണ് അവരിൽ വിപ്ലവത്തിന് ഏറ്റവുമധികം ആവേശമുളവാക്കിയത്. ബ്രിട്ടീഷ് രാജാധികാരം തകർക്കാൻ അമേരിക്കക്കാരെ സഹായിച്ച ഫ്രഞ്ചുകാർ അവരുടെ സ്വന്തം രാജാവിന്റെ നേർക്കു വിപ്ലവത്തിനു പുറപ്പെട്ടതു സ്വഭാവികമായ ഒരു പരിണതിയായിരുന്നു.
 
അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രത്യാഘാതങ്ങളായി 19ആം ശതകത്തിൽ ലാറ്റിൻ അമേരിക്കയിൽ വിദേശാധിപത്യത്തിൽനിന്നു വിമോചനം ലഭിക്കാൻ പല രാഷ്ട്രങ്ങളിലും വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. സൈമൺ ബൊളിവറുടെയും സാൻ മാർട്ടിന്റെയും മറ്റും നേതൃത്വത്തിൽ തെ. അമേരിക്കൻ കോളനികളിലെ ജനങ്ങൾ സ്പാനിഷ് സാമ്രാജ്യ മേധാവിത്വത്തിനെതിരായി നടത്തിയ വിമോചനസമരങ്ങൾക്ക് അമേരിക്കൻ സ്വാതന്ത്ര്യസമരം നല്കിയ മാതൃകയാണു പ്രചോദനം നല്കിയത്. '''സമത്വം''', '''സ്വാതന്ത്ര്യം''', '''ജനാധിപത്യം'' എന്നിങ്ങനെ അമേരിക്കൻ സ്വാതന്ത്ര്യസമരം ഉയർത്തിപ്പിടിച്ച മഹത്തായ ആദർശങ്ങൾ അമേരിക്കൻ ഭൂഖണ്ഡത്തിൽ മാത്രമല്ല, യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും വ്യാപിച്ച് അവിടെയെല്ലാം ജനകീയ വിപ്ലവങ്ങൾക്കു പ്രേരണ നല്കി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനു തന്നെ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിലെ ആശയങ്ങൾ ആവേശം നല്കിയിട്ടുണ്ട്.
 
==അവലംബം==
"https://ml.wikipedia.org/wiki/അമേരിക്കൻ_സ്വാതന്ത്ര്യസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്