"അമേരിക്കൻ സ്വാതന്ത്ര്യസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
ഫിലാഡൽഫിയ കോൺഗ്രസ്സിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം കോളനികളിലെ 'ദേശസ്നേഹികളിൽ' ആവേശമുളവാക്കി. ബഞ്ചമിൻ ഫ്രാങ്ക്ളിൻ ഫ്രാൻസിലും ബ്രിട്ടന്റെ മറ്റു ശത്രുരാജ്യങ്ങളിലും എത്തി അമേരിക്കക്കാരുടെ സ്വാതന്ത്ര്യസമരത്തിന് സഹായം അഭ്യർഥിച്ചു. ഇംഗ്ളീഷുകാരനായ തോമസ് പെയിൻ അമേരിക്കയിൽ വന്ന് അമേരിക്കൻ സ്വാതന്ത്ര്യപ്രക്ഷോഭണത്തിൽ സജീവമായി പ്രവർത്തിച്ചു. രാജാക്കന്മാരുടെ ഭരണാവകാശം ദൈവദത്തമാണെന്നുള്ള വാദത്തെ തോമസ് പെയിൻ പരസ്യമായി ഖണ്ഡിച്ചു. തുടരെ വിപ്ലവം നടത്തുന്നതു ജനാധിപത്യഭരണത്തിന് നല്ലതാണെന്നുകൂടി തോമസ് ജെഫേഴ്സൺ വാദിച്ചു. ''ഒന്നുകിൽ സ്വാതന്ത്ര്യം തരിക, അല്ലെങ്കിൽ മരണം തരിക'' എന്നുള്ള മുദ്രാവാക്യംകൊണ്ടു പാട്രിക് ഹെന്റി രാജ്യസ്നേഹികളിൽ ആവേശം സൃഷ്ടിച്ചു. ന്യൂയോർക്കിലെ വിപ്ലവകാരികൾ അവിടെ സ്ഥാപിച്ചിരുന്ന ജോർജ് രാജാവിന്റെ ലോഹപ്രതിമ തകർത്ത് അതിലെ ലോഹംകൊണ്ട് വെടിയുണ്ടകൾ ഉണ്ടാക്കി.
==യുദ്ധം ആരംഭിക്കുന്നു==
ബ്രിട്ടനിലാകട്ടെ പാർലമെന്റും രാജാവും കോളനികളുടെ സ്വാതന്ത്ര്യപ്രഖ്യാപനത്തെ രാജദ്രോഹമായിട്ടാണ് വീക്ഷിച്ചത്. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിൽ കോളനിക്കാരെ ഹ്രസ്വകാലംകൊണ്ടു തന്നെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർക്കു കഴിയുന്ന സാഹചര്യമാണുണ്ടായിരുന്നത്. കാരണം സമ്പന്നരായ കോളനിനിവാസികളിൽ പലരും ബ്രിട്ടീഷു ഗവൺമെന്റിനോടു യുദ്ധത്തിലേർപ്പെടുന്നതിനെതിരായിരുന്നു. അഥവാ എല്ലാ കോളനിക്കാരും ഒത്തൊരുമിച്ചു യുദ്ധത്തിനിറങ്ങിയാൽത്തന്നെയും അവർക്ക് ജനസംഖ്യകൊണ്ടും നാവികശക്തികൊണ്ടും ബ്രിട്ടനോടു കിടപിടിക്കാൻ നിവൃത്തിയില്ലാത്ത സ്ഥിതിയായിരുന്നു. എന്നാൽ വേണ്ട സമയത്തു വേണ്ടതു ചെയ്യാതെ ബ്രിട്ടൻ അമേരിക്കൻ വിപ്ലവകാരികൾക്കു സംഘടിക്കാനും ശക്തി സംഭരിക്കാനും അവസരം നല്കി.
 
1776 ജൂൺ 15-ന് ബോസ്റ്റൺ നഗരത്തിനു സമീപത്ത് ബങ്കർഹിൽ എന്ന സ്ഥലത്തുവച്ച് ബ്രിട്ടീഷ് സൈന്യവും കോളനിക്കാരുടെ സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ഒടുവിൽ അമേരിക്കക്കാർ പിന്മാറേണ്ടി വന്നു; എങ്കിലും ഈ സംഘട്ടനത്തിൽ വളരെ ബ്രിട്ടീഷ് പട്ടാളക്കാർ മരണമടഞ്ഞു. 1775 ജൂലൈ മുതൽ 1776 മാർച്ച് വരെ ബോസ്റ്റൺ നഗരത്തെ അമേരിക്കൻ സൈന്യം പ്രതിരോധിച്ചു. ഒടുവിൽ ബ്രിട്ടീഷുകാർക്ക് 1776 മാർച്ച് 17-നു [[ബോസ്റ്റൺ]] നഗരം വിട്ടുപോകേണ്ടിവന്നു. ബോസ്റ്റൺ നഗരം അമേരിക്കക്കാരുടെ അധീനത്തിലായതിനുശേഷം അവരുടെ സേനാനായകനായ [[ജോർജ് വാഷിംഗ്ടൺ]] ന്യൂയോർക്കിന്റെ നേരേ തിരിഞ്ഞു. ബ്രിട്ടീഷ് കരസേനാധിപനായ ജനറൽ വില്യം ഹൗവിന്റെയും (1729-1814) നാവികസേനാധിപനായ അഡ്മിറൽ റിച്ചാർഡ് ഹൗവിന്റെയും (1726-99) നേതൃത്വത്തിൽ ബ്രിട്ടീഷുകാർ ഇതിനെ ചെറുത്തു. 1776 സെപ്തംബർ 15-ന് ന്യൂയോർക്ക് നഗരം ബ്രിട്ടീഷുകാർ വീണ്ടെടുത്തു. തന്നിമിത്തം വാഷിങ്ടനു ന്യൂയോർക്കിൽനിന്നു വിട്ടുപോകേണ്ടതായും വന്നു.
 
എന്നാൽ 1776 ഡിസംബർ 26-ന് ട്രെന്റൺ എന്ന സ്ഥലത്തുവച്ചു നടന്ന ഏറ്റുമുട്ടലിൽ വാഷിങ്ടൺ ആയിരം ബ്രിട്ടീഷ് പട്ടാളക്കാരെ തടവുകാരാക്കി. അതിനെത്തുടർന്ന് 1777 ജനുവരി 3-ന് പ്രിൻസ്ടണിൽവച്ചു നടന്ന യുദ്ധത്തിൽ വാഷിങ്ടൺ ബ്രിട്ടീഷ്കാരുടേമേൽ നിർണായകമായ വിജയം കൈവരിച്ചു. 1777 ഒക്ടോബർ 17-ന് സാരറ്റോഗാ യുദ്ധത്തിൽ ജോൺ ബർഗൊയിൻ (1722-92) എന്ന ബ്രിട്ടീഷ് കരസേനാധിപൻ ആയിരത്തിൽപ്പരം പട്ടാളക്കാരോടുകൂടി അമേരിക്കൻ സൈന്യത്തിനു കീഴടങ്ങി. സെപ്തംബർ 11-ന് ബ്രാണ്ടിവൈൻ യുദ്ധത്തിൽ ഗ്രീൻ എന്ന സൈന്യാധിപന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ സൈന്യത്തെ വില്യം ഹൌ പരാജയപ്പെടുത്തി. സെപ്തംബർ 27-ന് ഫിലാഡൽഫിയ കൈവശപ്പെടുത്തി.
==മറ്റു ശക്തികളുടെ ഇടപെടൽ==
 
==അവലംബം==
"https://ml.wikipedia.org/wiki/അമേരിക്കൻ_സ്വാതന്ത്ര്യസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്