"അമേരിക്കൻ സ്വാതന്ത്ര്യസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
ഈ ഘട്ടത്തിൽ സ്വാതന്ത്ര്യപ്രസ്ഥാനം കോളനികളിൽ പ്രക്ഷുബ്ധാന്തരീക്ഷം സൃഷ്ടിച്ചു. ഇത്രയുമായിട്ടും അമേരിക്കയിൽ ചിലർ ബ്രിട്ടീഷ് രാജാവിനോട് പ്രത്യക്ഷത്തിൽ കൂറുള്ളവരായിരുന്നു; മറ്റു ചിലർ നിക്ഷ്പക്ഷനില സ്വീകരിച്ചു; എന്നാൽ മൂന്നാമതൊരു കൂട്ടർ സ്വാതന്ത്യ്രത്തിനുവേണ്ടി എന്തു ത്യാഗവും ചെയ്യാൻ തയ്യാറായി മുന്നോട്ടുവന്നു. അവർ 'രാജ്യസ്നേഹികൾ' എന്നറിയപ്പെട്ടിരുന്നു. അവർക്കാണ് ഒടുവിൽ ഏറ്റവുമധികം ജനസ്വാധീനമുണ്ടായത്. അവരുടെ നേതൃത്വത്തിൽ 1774 സെപ്തംബർ 5-ന് [[ഫിലാഡെൽഫിയ|ഫിലാഡൽഫിയയിൽ]] വച്ച് ഒരു ''കോണ്ടിനെന്റൽ കോൺഗ്രസ്'' വിളിച്ചൂകൂട്ടി. ഇതിൽ [[ജോർജ്ജിയ]] ഒഴികെയുള്ള എല്ലാ കോളനികളുടെയും പ്രതിനിധികൾ സംബന്ധിച്ചിരുന്നു. ഈ സമ്മേളനം അമേരിക്കയിലേക്കുള്ള ബ്രിട്ടീഷ് ഇറക്കുമതികൾ അവസാനിപ്പിക്കണമെന്ന പ്രമേയം പാസാക്കുകയും ബ്രിട്ടീഷ് രാജാവിന് ഹർജി അയയ്ക്കുകയും ചെയ്തു. എന്നാൽ ബ്രിട്ടീഷ് ഗവൺമെന്റ് ഒട്ടും വഴങ്ങിയില്ല. ചാതാംപ്രഭു (1708-78) ഈ അവസരത്തിൽ കോളനികളോട് വിട്ടുവീഴ്ച ചെയ്യണമെന്ന് പ്രഭുസഭയിൽ വാദിച്ചു. പ്രസിദ്ധ വാഗ്മിയായ എഡ്മണ്ട് ബർക്കും കോമൺസ്സഭയിൽ ഈ ആശയം ശക്തമായി ഉന്നയിച്ചു. എന്നാൽ രാജാവും ബ്രിട്ടീഷ് പാർലമെന്റിലെ ഭൂരിപക്ഷം അംഗങ്ങളും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല. അമേരിക്കൻ 'രാജ്യസ്നേഹി'കളിൽ ഇതുളവാക്കിയ പ്രതികരണം സമരരംഗത്തിറങ്ങുകയെന്നുള്ളതായിരുന്നു. 1775 ഏപ്രിൽ 19-ന് മാസച്ചൂസിറ്റ്സിൽ ലെക്സിങ്ടൺ എന്ന സ്ഥലത്തു വച്ച് ബ്രിട്ടീഷ് സൈന്യവും അമേരിക്കൻ കോളനി സൈന്യവും തമ്മിൽ ഏറ്റുമുട്ടി. ഈ യുദ്ധത്തിൽ വിജയം അമേരിക്കക്കാർക്കായിരുന്നു.
==സ്വാതന്ത്ര്യപ്രഖ്യാപനം==
1775 മേയ് 10-ന് രണ്ടാമത്തെ 'കോണ്ടിനെന്റൽ കോൺഗ്രസ്' സമ്മേളിച്ചു. ഇതിൽ എല്ലാ കോളനികളുടെയും പ്രതിനിധികൾ സംബന്ധിച്ചിരുന്നു. ഈ സമ്മേളനം അമേരിക്കൻ സൈന്യങ്ങളുടെ സേനാനായകനായി [[ജോർജ് വാഷിംഗ്ടൺ|ജോർജ് വാഷിംഗ്ടനെ]] (1732-99) നിയമിച്ചു. [[തോമസ് ജെഫേഴ്സൺ|തോമസ് ജെഫേഴ്സൺ‍]] (1743-1826), [[ബെഞ്ചമിൻ ഫ്രാങ്ക്ലിൻ|ബെഞ്ചമിൻ ഫ്രാങ്ക്ളിൻ]] തുടങ്ങിയ നേതാക്കൾ ഉൾപ്പെട്ട ഒരു കമ്മിറ്റി ഒരു സ്വാതന്ത്ര്യപ്രഖ്യാപന വിളംബരം (Declaration of Independence) തയ്യാറാക്കി സമർപ്പിച്ചത് കോൺഗ്രസ് 1776 ജൂലൈ 4-ന് അംഗീകരിച്ചു. ഈ പത്രികയുടെ ശില്പി തോമസ് ജെഫേഴ്സൺ ആയിരുന്നു. പ്രസ്തുത പത്രികയിൽ ജനാധിപത്യത്തിന്റെ ചില മൗലികപ്രമാണങ്ങൾ ഉൾക്കൊണ്ടിരുന്നു:
#ഇംഗ്ലീഷ്കാർക്കു മാത്രമല്ല എല്ലാ മനുഷ്യർക്കും ദൈവദത്തമായ ചില അനുപേക്ഷണീയാവകാശങ്ങളുണ്ട്. ജീവിക്കാനും സ്വാതന്ത്ര്യമനുഭവിക്കാനും ആത്മസുഖത്തിനുവേണ്ടി പ്രവർത്തിക്കാനുമുള്ള അവകാശങ്ങൾ ഇവയിൽ പ്രധാനമാണ്
#എല്ലാ ഭരണകൂടങ്ങളുടെയും ന്യായമായ അധികാരങ്ങൾ ഭരണീയരിൽനിന്നു ലഭിക്കുന്നവയാണ്
#അതിനാൽ സ്വേച്ഛാധിപത്യഭരണത്തെ മറിച്ചിട്ടു ജനസമ്മതമുള്ള ഭരണം സ്ഥാപിക്കാനുള്ള അവകാശം തികച്ചും ന്യായീകരിക്കത്തക്കതാണ്.
 
ഫിലാഡൽഫിയ കോൺഗ്രസ്സിന്റെ സ്വാതന്ത്ര്യപ്രഖ്യാപനം കോളനികളിലെ 'ദേശസ്നേഹികളിൽ' ആവേശമുളവാക്കി. ബഞ്ചമിൻ ഫ്രാങ്ക്ളിൻ ഫ്രാൻസിലും ബ്രിട്ടന്റെ മറ്റു ശത്രുരാജ്യങ്ങളിലും എത്തി അമേരിക്കക്കാരുടെ സ്വാതന്ത്ര്യസമരത്തിന് സഹായം അഭ്യർഥിച്ചു. ഇംഗ്ളീഷുകാരനായ തോമസ് പെയിൻ അമേരിക്കയിൽ വന്ന് അമേരിക്കൻ സ്വാതന്ത്ര്യപ്രക്ഷോഭണത്തിൽ സജീവമായി പ്രവർത്തിച്ചു. രാജാക്കന്മാരുടെ ഭരണാവകാശം ദൈവദത്തമാണെന്നുള്ള വാദത്തെ തോമസ് പെയിൻ പരസ്യമായി ഖണ്ഡിച്ചു. തുടരെ വിപ്ലവം നടത്തുന്നതു ജനാധിപത്യഭരണത്തിന് നല്ലതാണെന്നുകൂടി തോമസ് ജെഫേഴ്സൺ വാദിച്ചു. ''ഒന്നുകിൽ സ്വാതന്ത്ര്യം തരിക, അല്ലെങ്കിൽ മരണം തരിക'' എന്നുള്ള മുദ്രാവാക്യംകൊണ്ടു പാട്രിക് ഹെന്റി രാജ്യസ്നേഹികളിൽ ആവേശം സൃഷ്ടിച്ചു. ന്യൂയോർക്കിലെ വിപ്ലവകാരികൾ അവിടെ സ്ഥാപിച്ചിരുന്ന ജോർജ് രാജാവിന്റെ ലോഹപ്രതിമ തകർത്ത് അതിലെ ലോഹംകൊണ്ട് വെടിയുണ്ടകൾ ഉണ്ടാക്കി.
==യുദ്ധം ആരംഭിക്കുന്നു==
 
==അവലംബം==
"https://ml.wikipedia.org/wiki/അമേരിക്കൻ_സ്വാതന്ത്ര്യസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്