"അമേരിക്കൻ സ്വാതന്ത്ര്യസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
ഈ നിബന്ധനകൾ ഏറെക്കാലം കോളനികൾ ഗൗനിക്കാതിരുന്നു. കാരണം റോബർട്ട് വാൽപോൾ (1676-1745) ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നകാലത്ത് (1721-42) ഈ നിബന്ധനകൾ കർശനമായി നടപ്പാക്കിയിരുന്നില്ല. അതിനാൽ കോളനിക്കാർ നിയമലംഘനവും കള്ളക്കടത്തും പതിവായി നടത്തിയിരുന്നു. മാത്രമല്ല, കോളനിക്കാരുടെ അയൽപ്രദേശമായ [[കാനഡ]] ഫ്രഞ്ചുകാരുടെ അധീനത്തിലിരിക്കുന്നിടത്തോളംകാലം കോളനികൾക്ക് സ്വരക്ഷാർഥം ബ്രിട്ടനെ ആശ്രയിക്കേണ്ടിയിരുന്നു. ഇതിനുംപുറമേ 18-ആം ശതകത്തിന്റെ പൂർവാർധത്തിൽ കോളനികൾ ദുർബലാവസ്ഥയിലും പരസ്പര വൈരാഗ്യത്തിലും കഴിയുകയായിരുന്നു. അതിനാൽ ഒന്നിച്ചുചേർന്നു ബ്രിട്ടീഷ് സാമ്രാജ്യമേധാവിത്വത്തെ ചെറുക്കാനുള്ള കരുത്ത് അവർക്കുണ്ടായിരുന്നില്ല. മതം, സാമൂഹികാചാരങ്ങൾ, വ്യവസായങ്ങൾ എന്നിവയിൽ താത്പര്യഭിന്നത ഉണ്ടായിരുന്ന കോളനികൾ തമ്മിൽ പരസ്പര സഹകരണവും സൌഹാർദവും ഉണ്ടാകാതിരുന്നതിനാൽ അവർ ഒരു പൊതുശത്രുവിനെ നേരിടാൻ പ്രാപ്തരല്ലായിരുന്നു. എന്നാൽ 1763-ൽ സ്ഥിതിഗതികൾ പാടേ മാറി. ഇംഗ്ളണ്ടും [[ഫ്രാൻസ്|ഫ്രാൻസും]] തമ്മിൽ നടന്ന [[സപ്തവത്സരയുദ്ധം|സപ്തവത്സരയുദ്ധത്തിൽ‍]] (1756-63) ഫ്രാൻസ് പരാജയപ്പെട്ടതിന്റെ ഫലമായി ഫ്രഞ്ചുകാർ കാനഡ ബ്രിട്ടീഷുകാർക്കു വിട്ടുകൊടുത്തു. തന്മൂലം കോളനികൾക്ക് അയൽപക്കത്തെ ഫ്രഞ്ചുശത്രുക്കളെ ഭയന്നു ജീവിക്കേണ്ട ആവശ്യമില്ലാതായി. മാത്രമല്ല, സപ്തവത്സരയുദ്ധത്തിൽ കോളനികൾ വഹിച്ച പങ്ക് അവരിൽ ആത്മവിശ്വാസം ഉളവാക്കി. 1754-ലെ അൽബനി കോൺഗ്രസ്സിൽ 7 കോളനികളുടെ പ്രതിനിധികൾ പങ്കെടുക്കുകയും 13 കോളനികളെയും കൂട്ടിച്ചേർത്ത് ഒരു ഫെഡറൽ സംഘടന ഉണ്ടാക്കുവാൻ [[ബെഞ്ചമിൻ ഫ്രാങ്ക്ലിൻ]] (1706-90) അവിടെ അവതരിപ്പിച്ച രൂപരേഖ ചർച്ച ചെയ്യുകയും ചെയ്തു. കോൺഗ്രസ്, പദ്ധതി അംഗീകരിച്ചില്ലെങ്കിലും യോജിച്ചു പ്രവർത്തിക്കുന്നതിന്റെ പ്രയോജനങ്ങളെപ്പറ്റി കോളനികൾ ചിന്തിക്കാൻ കോൺഗ്രസ്സിലെ ചർച്ചകൾ സഹായിച്ചു.
 
==ബ്രിട്ടീഷ് നടപടികൾ‍നടപടികൾ==
[[സപ്തവത്സരയുദ്ധം]] അവസാനിച്ച ഘട്ടത്തിലാണ് (1763), ജോർജ് III (1738-1820) ബ്രിട്ടീഷ് രാജാവായത്; താമസിയാതെ ജോർജ് ഗ്രെൻവിൽ പ്രധാനമന്ത്രിയുമായി. സപ്തവത്സരയുദ്ധം ബ്രിട്ടനു വമ്പിച്ച സാമ്പത്തികബാധ്യത വരുത്തിവച്ചു. ഈ സാമ്പത്തികഭാരത്തിൽ ഒരു ഭാഗം അമേരിക്കൻ കോളനികളും വഹിക്കണമെന്നു രാജാവും പ്രധാനമന്ത്രിയും തീരുമാനിച്ചു. ഇതിനു പുറമേ ഫ്രഞ്ചുകാരിൽനിന്ന് പിടിച്ചടക്കിയ [[മിസിസിപ്പി നദി|മിസിസിപ്പി നദീതടവും]] സെന്റ് ലോറൻസ് നദീതടവും ഫ്രഞ്ചുകാരുടെയും സ്പെയിൻകാരുടെയും അമേരിന്ത്യൻ വർഗക്കാരുടെയും ആക്രമണത്തിൽ നിന്നു സംരക്ഷിക്കുവാൻ ചുരുങ്ങിയത് പതിനായിരം പട്ടാളക്കാരെയെങ്കിലും സ്ഥിരമായി കാവൽ നിർത്തേണ്ട ബാധ്യതയും ബ്രിട്ടനു വന്നുചേർന്നു. അതിന് പ്രതിവർഷം 3 ലക്ഷം പവനെങ്കിലും ചെലവു വരുമായിരുന്നു. കോളനികൾക്കുവേണ്ടി വഹിക്കേണ്ടിവരുന്ന ഈ സാമ്പത്തികഭാരത്തിൽ ഒരംശമെങ്കിലും കോളനികൾതന്നെ വഹിക്കണമെന്നു ബ്രിട്ടീഷ് ഗവൺമെന്റ് നിശ്ചയിച്ചു. അതിനാൽ പകുതി ചെലവ് കോളനികൾ വഹിക്കണമെന്ന് ഗ്രെൻവിൽ തീരുമാനിക്കുകയും അതിനുവേണ്ടി രണ്ടു നിയമങ്ങൾ പാർലമെന്റിൽ പാസാക്കിയെടുക്കുകയും ചെയ്തു. 1764-ലെ ''പഞ്ചസാരനിയമ''വും (Sugar Act), 1765-ലെ ''സ്റ്റാമ്പ് നിയമ''വും (Stamp Act) ആണ് ഇവ.
===പഞ്ചസാര നിയമം===
അമേരിക്കൻ കോളനികളിലേക്ക് ഇറക്കുമതി ചെയ്യുന്ന പഞ്ചസാര മുതലായ ചരക്കുകളിൽ നികുതി ഈടാക്കുന്നതായിരുന്നു 'പഞ്ചസാര നിയമം'. ഈ നിയമം കർശനമായി നടപ്പിലാക്കാൻ ബ്രിട്ടീഷ് ഗവൺമെന്റ് നടപടിയെടുത്തു. കള്ളക്കടത്തു തടയാൻ പ്രധാന തുറമുഖങ്ങളിൽ ഉദ്യോഗസ്ഥന്മാരെ കാവൽ നിർത്തി. എന്നാൽ ഔദ്യോഗിക നിയന്ത്രണമില്ലാത്ത തുറമുഖങ്ങളിൽക്കൂടി കള്ളക്കടത്തുകാർ അവരുടെ വ്യാപാരം തുടർന്നു. അതിനെ നേരിടാൻ വീടുകളിലും കപ്പലുകളിലും പ്രവേശിച്ച് പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് അധികാരം നല്കി. ഇത് കോളനിക്കാരുടെ ഇടയിൽ വലിയ അമർഷമുണ്ടാക്കി.
===സ്റ്റാമ്പ് നിയമം===
പത്രങ്ങൾ, ലഘുലേഖകൾ‍, രജിസ്റ്റർ ചെയ്യാനുള്ള ആധാരങ്ങൾ മുതലായവ റവന്യൂ സ്റ്റാമ്പോടുകൂടിയ കടലാസിൽ ആയിരിക്കണമെന്ന് 1765-ലെ സ്റ്റാമ്പുനിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നത് കോളനിവാസികളുടെ ഇടയിൽ പ്രതിഷേധത്തിനു കാരണമായി. സ്റ്റാമ്പ് നിയമം പത്രപ്രസിദ്ധീകരണക്കാർക്കും ലഘുലേഖക്കാർക്കും കച്ചവടക്കാർക്കും ബാങ്കു നടത്തുന്നവർക്കും അഭിഭാഷകന്മാർക്കും പുതിയ സാമ്പത്തികഭാരമുണ്ടാക്കി. 'നികുതിദായകരുടെ പ്രാതിനിധ്യമില്ലാത്ത നികുതി ചുമത്തൽ നിഷ്ഠൂര ഭരണമാണ്' എന്ന് ബോസ്റ്റണിലെ ഒരഭിഭാഷകനായിരുന്ന ജെയിംസ് ഓട്ടിസ് (1725-83) രൂപംകൊടുത്ത മുദ്രാവാക്യം ജനങ്ങളെ ഇളക്കി. തങ്ങളുടെ നിയമസഭകൾക്കല്ലാതെ ബ്രിട്ടീഷ് പാർലമെന്റിന് തങ്ങളുടെ മേൽ നികുതി ചുമത്തുന്ന നിയമമുണ്ടാക്കാൻ അധികാരമില്ലെന്ന് (No Taxation Without Representation) കോളനിക്കാർ ശഠിച്ചു. സ്റ്റാമ്പുനിയമത്തിൽ പ്രതിഷേധിച്ച് ചിലയിടങ്ങളിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. കോളനികളിലെ നിയമസഭകൾ പ്രതിഷേധപ്രമേയങ്ങൾ പാസാക്കി.
 
1765 ഒക്റ്റോബറിൽ 9 കോളനിക്കാരുടെ പ്രതിനിധികൾ ന്യൂയോർക്കിൽ സമ്മേളിച്ച് ഒരു അവകാശപ്രഖ്യാപനം നടത്തി. കോളനികൾ സംഘടിക്കാനും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും തുടങ്ങിയതിന്റെ ലക്ഷണമായിരുന്നു ന്യൂയോർക്ക് സമ്മേളനം. സാമുവൽ ആഡംസ് (1722-1803), പാട്രിക് ഹെന്റി (1736-99) എന്നിവരുടെ നേതൃത്വത്തിൽ സ്വാതന്ത്യ്രപ്രക്ഷോഭം പുരോഗമിച്ചു. ബ്രിട്ടീഷ് ഗവൺമെന്റ് 1766-ൽ സ്റ്റാമ്പ് നിയമം റദ്ദുചെയ്തു. എന്നാലും ബ്രിട്ടീഷ് പാർലമെന്റിന് കോളനികൾക്കുവേണ്ടി നിയമമുണ്ടാക്കാൻ അധികാരമുണ്ടെന്നു പ്രഖ്യാപിക്കുന്ന നിയമം പാർലമെന്റിൽ പാസാക്കുകയും നിയമം നടപ്പിലാക്കാൻ കൂടുതൽ ബ്രിട്ടീഷ് പട്ടാളക്കാരെ കോളനികളിലേക്ക് അയയ്ക്കുകയും ചെയ്തു. പട്ടാളക്കാർക്ക് അമേരിക്കൻ പട്ടണങ്ങളിൽ ബലം പ്രയോഗിച്ച് താമസിക്കുവാൻ നിയമാനുവാദം നല്കുന്ന ''ക്വാർട്ടറിംഗ് നിയമം'' (Quartering Act) പാർലമെന്റ് പാസാക്കുകയുണ്ടായി. 1767-ൽ ബ്രിട്ടീഷ് ധനകാര്യമന്ത്രിയായിരുന്ന ചാൾസ് ടൗൺഷെന്റ് (1725-67) ഏതാനും നിയമങ്ങൾ പാർലമെന്റിൽ അവതരിപ്പിച്ചു പാസാക്കി. [[കണ്ണാടി]], [[ഈയം]], [[ചായം]], [[കടലാസ്]], [[തേയില]] എന്നീ സാധനങ്ങളിൽ ഇറക്കുമതിച്ചുങ്കം ചുമത്തുന്നതായിരുന്നു ഈ നിയമങ്ങൾ. ഈ നികുതികൾ അമേരിക്കൻ തുറമുഖങ്ങളിൽ ഈടാക്കാൻ ബ്രിട്ടീഷ് കമ്മീഷണർമാരെ നിയമിച്ചു. നിയമം ലംഘിക്കുന്ന അമേരിക്കക്കാരെ 'ജൂറി' ഇല്ലാതെതന്നെ വിചാരണ ചെയ്തു ശിക്ഷിക്കാനും വ്യവസ്ഥ ചെയ്തിരുന്നു. ടൌൺഷെന്റ് നിയമങ്ങൾ കോളനിയിലെ കച്ചവടക്കാരുടെ ഇടയിലും അസ്വസ്ഥത ഉണ്ടാക്കി. ഒരു കൊല്ലത്തിനകം ബ്രിട്ടീഷ് ഇറക്കുമതികൾ വളരെക്കുറഞ്ഞു. ക്വാർട്ടറിംഗ് നിയമത്തിന്റെ തണലിൽ ബ്രിട്ടീഷ് ഗവൺമെന്റ് ആയിരം പട്ടാളക്കാരെ ബോസ്റ്റൺ നഗരത്തിലേക്കയച്ചു. ഇത് ഒരു സംഘർഷാവസ്ഥ സൃഷ്ടിക്കുകയും സംഘട്ടനങ്ങൾ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ബോസ്റ്റൺ നിവാസികൾ ബ്രിട്ടീഷ് പട്ടാളക്കാരെ അധിക്ഷേപിച്ചു. ബോസ്റ്റണിലെ ഈ സംഘട്ടനത്തിൽ (1770) പലരും കൊല്ലപ്പെട്ടു. 'ബോസ്റ്റൺ കൂട്ടക്കൊല' എന്ന പേരിലാണ് ഈ സംഭവം ചരിത്രത്തിൽ അറിയപ്പെടുന്നത്.
==ബോസ്റ്റൺ റ്റീ പാർട്ടി==
 
==അവലംബം==
{{Sarvavinjanakosam|അമേരിക്കൻ സ്വാതന്ത്ര്യസമരം}}
"https://ml.wikipedia.org/wiki/അമേരിക്കൻ_സ്വാതന്ത്ര്യസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്