"അലാവുദ്ദീൻ ഖിൽജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58:
 
==ഭൂനികുതിവ്യവസ്ഥകൾ==
ഭരണാധികാരി വർഗ്ഗമായ 'റായികൾ‍'ക്കു പ്രജകളിൽനിന്നും കരം ഇഷ്ടം പോലെ ഈടാക്കാനുള്ള വ്യവസ്ഥ നിലനിന്നിരുന്നു. കേന്ദ്ര ഭരണാധികാരികളെ ദുർഘടഘട്ടം വരുമ്പോൾ ഇവർ എതിർത്തിരുന്നു. രാജ്യത്തിനകത്ത് അവർ സർവതന്ത്രസ്വതന്ത്രരായി പ്രവർത്തിച്ചു. ഇതിനെതിരായി ഇന്ത്യയിലാദ്യമായി ഒരു ഭൂവ്യവസ്ഥ സംഘടിപ്പിച്ചത് അലാവുദ്ദീനായിരുന്നു. അതിനു രണ്ടു നിയമങ്ങൾ അദ്ദേഹം ആവിഷ്കരിച്ചു. കൃഷിക്കാർ ഉത്പാദനത്തിന്റെ പകുതി രാജഭണ്ഡാരത്തിൽ ഏല്പിക്കാൻ നിർബന്ധിതരായി. പ്രത്യേക മേച്ചിൽ സ്ഥലം മാറ്റിവയ്ക്കപ്പെട്ടു. ഇതിന്റെ കരം വ്യക്തികളിൽ നിന്നു ഈടാക്കിവന്നു. കർഷകരുടെ തരമനുസരിച്ചു സൂക്ഷിക്കേണ്ട കന്നുകാലികളുടെ എണ്ണംപോലും തിട്ടപ്പെടുത്തിയിരുന്നു. ഈ നിയമങ്ങൾമൂലം രാജാവും ജനങ്ങളും തമ്മിൽ ആദ്യമായി ബന്ധപ്പെടാൻ ഇടയായി.
 
==വാറങ്കൽ‍-ചിത്തോർ ആക്രമണങ്ങൾ==
==സാമ്പത്തികവ്യവസ്ഥകൾ==
"https://ml.wikipedia.org/wiki/അലാവുദ്ദീൻ_ഖിൽജി" എന്ന താളിൽനിന്ന് ശേഖരിച്ചത്