"ഭർതൃഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
ദാർശനികവൈയാകരണനായ ഭർതൃഹരിയുടെ പേരിൽ അറിയപ്പെടുന്ന രചനകൾ ഇവയൊക്കെയാണ്‌:<ref>An International Handbook of Contemporary Research(പുറം 269) Madhav M. Deshpande, [http://www.reference-global.com/doi/abs/10.1515/9783110095838.1.2.269 Bhartrhari(ca 450-510)]</ref>
 
'''വാക്യപദീയം''': ഭാഷാചിന്തകനായ ഭർതൃഹരിയുടെ മുഖ്യരചന മൂന്നു കാണ്ഡങ്ങൾ അടങ്ങിയ ഈ കൃതിയാണ്‌‌. മൂന്നു കാണ്ഡങ്ങൾ ചേർന്നത് എന്ന അർത്ഥത്തിൽ ഇതിന്‌ ത്രികാണ്ഡി എന്നും പേരുണ്ട്. മൂന്നിൽ ആദ്യത്തേത് 156 കാരികകൾ ഉള്ള ബ്രഹ്മകാണ്ഡമാണ്‌. "ശബ്ദബഹ്മം" എന്ന ആശയം ഭർതൃഹരി അവതരിപ്പിക്കുന്നത് ഈ കാണ്ഡത്തിലാണ്‌. രണ്ടാമത്തേത് 485 കാരികകൾ അടങ്ങിയ വാക്യകാണ്ഡമാണ്‌. ആശയപ്രകാശനത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്ന നിലയിൽ വാക്യങ്ങൾ അവിഭക്തമാണെന്നും അവയുടെ അർത്ഥം, ഘടകങ്ങളായ വാക്കുകളുടെ അർത്ഥങ്ങൾ ചേർന്നുണ്ടാവുന്നതല്ലെന്നും ഭർതൃഹരി ഈ കാണ്ഡത്തിൽ വാദിക്കുന്നു. 1320 കാരികകളുള്ളതും അവസാനത്തേതുമായ പദകാണ്ഡമാണ്‌ കാണ്ഡങ്ങളിൽ വലുത്. ഒന്നും രണ്ടും കാണ്ഡങ്ങളുടെ വിഷയം ഭാഷാദർശനമായിരിക്കുമ്പോൾ മൂന്നാം കാണ്ഡത്തിന്റെ വിഷയം വ്യാകരണമാണ്‌. വാക്യങ്ങളെ അർത്ഥത്തിന്റെ അഖണ്ഡ ഘടകങ്ങളായി കണ്ട ഭർതൃഹരി, അവയുടെ വിശകലനം കൃത്രിമമായിരിക്കുമെന്നു വാദിച്ചിരുന്നു. എങ്കിലും ഈ കാണ്ഡത്തിൽ, വാക്യവിശകലനത്തിന്റെ കൃത്രിമമെങ്കിലും പ്രായോഗികമായ മാർഗ്ഗത്തിലൂടെ അദ്ദേഹം വാക്കുകളുടെ അർത്ഥത്തെക്കുറിച്ച് വിശദമായ പരിചിന്തനം നടത്തുന്നു.<ref>Sebastian Alackapally, Being and Meaning: Reality and Language in Bhartrhari and Heidegger, Motilal Banarsidas Publishers Pvt Ltd.[http://books.google.co.in/books?id=liCLrmfnKSoC&pg=PA7&lpg=PA7&dq=Brahmakanda,+vakyakanda,+padakanda&source=bl&ots=Czmw75voef&sig=Aaxrn_DEgKgQMa6ttQLwHgk5pwg&hl=en&ei=X85KTMzLAoO-rAfKrd25Dg&sa=X&oi=book_result&ct=result&resnum=2&ved=0CBkQ6AEwAQ#v=onepage&q=Brahmakanda%2C%20vakyakanda%2C%20padakanda&f=false]</ref>
 
ഭർതൃഹരിയുടെ ഭാഷാദർശനത്തിലെ മുഖ്യ ആശയമായ [[സ്ഫോടവാദം]] അവതരിപ്പിക്കപ്പെടുന്നത് വാക്യപദീയത്തിലാണ്‌‌. ഭാഷാദർശനത്തിൽ, ഭാഷയെ ബോധത്തിൽ നിന്ന് അഭേദമായി കാണുന്ന ശബ്ദാദ്വൈതപക്ഷത്തിന്റെ(speech monistic school) നിലപാടാണിത്. ഭാഷണത്തിന്റെ പിറവി, ഭാഷയുടെ ഘടകങ്ങളെ ഗ്രാഹ്യമായ അർത്ഥവും ആശയങ്ങളുമായി മനസ്സ് ക്രമീകരിക്കുന്നതെങ്ങനെ, എന്നീ വിഷയങ്ങളുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. സ്ഫോട-സങ്കല്പത്തിന്റെ സൂചനകൾ പതഞ്ജലി പോലുള്ള മുൻ‌കാല വൈയാകരണന്മാരുടെ കൃതികളിലും കാണാമെങ്കിലും വാക്യപദീയത്തിലാണ്‌ ഭാഷാസിദ്ധാന്തമെന്ന നിലയിൽ ഇത് വ്യക്തതയോടെ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
"https://ml.wikipedia.org/wiki/ഭർതൃഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്