"വർത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Alveolar}}
ശബ്ദോച്ചാരണത്തിൽ വായുപ്രവാഹത്തെ ജിഹ്വാഗ്രം കൊണ്ട് മേൽവരിപ്പല്ലിന്റെ '''ഊനിൽ''' തടഞ്ഞുവിട്ട് ഉച്ചരിക്കുന്ന ഭാഷണശബ്ദത്തിന് '''വർത്സ്യം''' എന്ന് പറയുന്നു. അധുനിക [[സ്വനവിജ്ഞാനം|സ്വനവിജ്ഞാനമനുസരിച്ച്]] [[നാവ്]] [[വായ|വായുടെ]] മേൽത്തട്ടിലെ [[മോണം|മോണയോടടുപ്പിച്ചോ]] മോണയെ സ്പർശിച്ചോ ഉച്ചരിക്കുന്നവയാണ് വർത്സ്യവ്യഞ്ജനങ്ങൾ (Alveolar consonant). വർത്സ്യങ്ങൾ നാവിന്റെ അഗ്രം, ദളം (Blade of tongue) എന്നിവയുപയോഗിച്ചാണ് ഉച്ചരിക്കുന്നത്. ഇവ യഥാക്രമം [[അഗ്ര്യവ്യഞ്ജനങ്ങൾ]], [[ദളീയവ്യഞ്ജനങ്ങൾ]] എന്നിങ്ങനെ അറിയപ്പെടുന്നു. ഉച്ചരിക്കുമ്പോൾ ജിഹ്വാഗ്രം പല്ലിനെ സ്പർശിക്കുവോളം അടുക്കുന്നതിനാൽ ദളീയവർത്സ്യങ്ങളെ [[ദന്ത്യം|ദന്ത്യങ്ങളായി]] തെറ്റിദ്ധരിക്കാറുണ്ട് ( ഉദാഹരണം: മലയാളത്തിലെ [[സ|സകാരം]]). വായ്പ്പോട് അവസാനിക്കുന്നതും{{തെളിവ്}} അനുരണത്വമുള്ളതുമായ ഈ ഭാഗം സ്വനങ്ങൾക്ക് സവിശേഷമായ സ്വരഗുണം നൽകുന്നു.
==നിരുക്തം==
'വർത്സം' എന്നാൽ ഊന് അഥവാ മോണ. ശബ്ദോച്ചാരണത്തിൽ വായുപ്രവാഹത്തെ ജിഹ്വാഗ്രം കൊണ്ട് മേൽവരിപ്പല്ലിന്റെ '''ഊനിൽ''' തടഞ്ഞുവിട്ട് ഉച്ചരിക്കുന്ന ഭാഷണശബ്ദത്തിന് വർത്സ്യം എന്ന് നാമം.
"https://ml.wikipedia.org/wiki/വർത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്