"ഭർതൃഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29:
ദാർശനികവൈയാകരണനായ ഭർതൃഹരിയുടെ പേരിൽ അറിയപ്പെടുന്ന രചനകൾ ഇവയൊക്കെയാണ്‌:<ref>An International Handbook of Contemporary Research(പുറം 269) Madhav M. Deshpande, [http://www.reference-global.com/doi/abs/10.1515/9783110095838.1.2.269 Bhartrhari(ca 450-510)]</ref>
 
*'''വാക്യപദീയം''': ഭാഷാചിന്തകനായ ഭർതൃഹരിയുടെ മുഖ്യരചന മൂന്നു കാണ്ഡങ്ങൾ അടങ്ങിയ ഈ കൃതിയാണ്‌‌. മൂന്നു കാണ്ഡങ്ങൾ ചേർന്നത് എന്ന അർത്ഥത്തിൽ ഈ കൃതിയ്ക്ക്ഇതിന്‌ ത്രികാണ്ഡി എന്നും പേരുണ്ട്. തന്റെ ഭാഷാദർശനത്തിലെ മുഖ്യ ആശയമായ [[സ്ഫോടവാദം]] ഭർതൃഹരി അവതരിപ്പിക്കുന്നത് ഈ രചനയിലാണ്‌. ഭാഷാദർശനത്തിൽ, ഭാഷയെ ബോധത്തിൽ നിന്ന് അഭേദമായി കാണുന്ന ശബ്ദാദ്വൈതപക്ഷത്തിന്റെ(speech monistic school) നിലപാടാണ്. ഭാഷണത്തിന്റെ പിറവി, ഭാഷയുടെ ഘടകങ്ങളെ ഗ്രാഹ്യമായ അർത്ഥവും ആശയങ്ങളുമായി മനസ്സ് ക്രമീകരിക്കുന്നതെങ്ങനെ, എന്നീ വിഷയങ്ങളുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. സ്ഫോട-സങ്കല്പത്തിന്റെ സൂചനകൾ പതഞ്ജലി പോലുള്ള മുൻ‌കാല വൈയാകരണന്മാരുടെ കൃതികളിലും കാണാമെങ്കിലും വാക്യപദീയത്തിലാണ്‌ ഭാഷാസിദ്ധാന്തമെന്ന നിലയിൽ ഇത് വ്യക്തതയോടെ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്
 
*'''വാക്യപദീയവ്യാഖ്യാനം''' തന്റെ തന്നെ മുഖ്യകൃതിയുടെ ഒന്നും രണ്ടും കാണ്ഡങ്ങൾക്ക് ഭർതൃഹരി സ്വയം രചിച്ച വ്യാഖ്യാനമാണിത്.
"https://ml.wikipedia.org/wiki/ഭർതൃഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്