"അന്താരാഷ്ട്രവാണിജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67:
യൂറോപ്പിന്റെ യുദ്ധാനന്തര പുനർനിർമാണം മികച്ചതായിരുന്നു. 1928 ആയപ്പോഴേക്കും നാല്പതോളം രാഷ്ട്രങ്ങൾ ചില മാറ്റങ്ങൾക്ക് വിധേയമായി സ്വർണമാനവ്യവസ്ഥ വീണ്ടും സ്വീകരിച്ചു. 1914-നും 1929-നും ഇടയ്ക്ക് ആഗോള-ഇറക്കുമതി ഏതാണ്ട് ഇരട്ടിയായി; കയറ്റുമതിയാകട്ടെ 67 ശ.മാ.-ത്തോളം ഉയരുകയും ചെയ്തു.
 
=== ആഗോളമാന്ദ്യകാലം ===
1929 അവസാനമായപ്പോഴേക്കും ലോകത്തെമ്പാടും സാമ്പത്തിക വ്യാപാരമാന്ദ്യത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. മൂന്നു വർഷത്തോളം ഇതിന്റെ കെടുതികൾ നീണ്ടുനിന്നു. സാമ്പത്തികദേശീയതയുടെ (Economic Nationalism) അതിപ്രസരം സ്ഥിതിഗതികളെ കൂടുതൽ വഷളാക്കി. 1931 ആയപ്പോഴേക്കും ബ്രിട്ടൻ ഉൾപ്പെടെ പല രാഷ്ട്രങ്ങളും സ്വർണമാനവ്യവസ്ഥ ഉപേക്ഷിച്ചു. സംരക്ഷണനികുതികൾ, വിദേശവിനിമയനിയന്ത്രണങ്ങൾ, നാണയവിമൂല്യനം (devaluation) തുടങ്ങിയവ രാഷ്ട്രങ്ങളുടെ വിദേശവ്യാപാരത്തെ താറുമാറാക്കി.പരസ്പരം വാണിജ്യബന്ധത്തിലേർപ്പെട്ടിരുന്ന രാജ്യങ്ങളിൽ പകർച്ച വ്യാധിക്കു സമാനമായി മാന്ദ്യം പടർന്ന് പിടിച്ചു. അടഞ്ഞ വാതിൽ നയം സ്വീകരിച്ചിരുന്ന ചൈന പോലുള്ള രാജ്യങ്ങൾ മാത്രമേ മാന്ദ്യത്തിൽ നിന്നും രക്ഷപ്പെട്ടുള്ളു.
 
വരി 91:
മറ്റു അടിസ്ഥാനവ്യവസായങ്ങളുടെ പട്ടികയിൽ വനവിഭവങ്ങൾ, സമുദ്രവിഭവങ്ങൾ തുടങ്ങിയവയുടെ വ്യാപാരത്തിൽ ഗണ്യമായ വർധനം ഉണ്ടായിട്ടുണ്ട്.
 
== വികസിത രാഷ്ട്രങ്ങൾ ==
 
"https://ml.wikipedia.org/wiki/അന്താരാഷ്ട്രവാണിജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്