"ഭർതൃഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2:
 
==കവിയും വൈയാകരനും==
===പഴങ്കഥകൾ===
ഭർതൃഹരി എന്ന പേരിലറിയപ്പെടുന്ന വ്യക്തിയുടേയോ വ്യക്തികളുടേയോ ജീവിതത്തെക്കുറിച്ച് ആധികാരികമായ വിവരങ്ങളേക്കാൾ ഐതിഹ്യങ്ങളും പഴങ്കഥകളുമാണ്‌ ലഭ്യമായുള്ളത്. ഏറെ പ്രചാരമുള്ള ഒരു കഥയനുസരിച്ച് ഉജ്ജയനിയിലെ രാജാവായിരുന്ന ഭർതൃഹരി ഭോഗമാർഗ്ഗം വെടിഞ്ഞ് വൈരാഗിയായിത്തീർന്നത്, പ്രിയപ്പെട്ട ഭാര്യയുടെ ജാരസംസർഗ്ഗം ബോദ്ധ്യപ്പെട്ടതോടെയാണ്‌. വൈരാഗ്യത്തിൽ അദ്ദേഹം രാജ്യഭാരം സഹോദരൻ വിക്രമാദിത്യനെ ഏല്പിച്ച് വാനപ്രസ്ഥം സ്വീകരിച്ചു. വൈരാഗ്യശതകത്തിലെ താഴെക്കൊടുക്കുന്ന വരികൾ ഈ കഥയുമായി ബന്ധപ്പെട്ടതായി കരുതപ്പെടുന്നു:
{{quote|
Line 11 ⟶ 12:
എന്നാൽ ഈ വരികൾ പിൽക്കാലത്ത് പ്രക്ഷിപ്തമായതാവാനാണ്‌ സാധ്യത. കവി രാജാവായിരുന്നില്ലെന്നും കൊട്ടാരത്തിലെ പരിജനങ്ങളിൽ ഒരാൾ മാത്രമായിരുന്നെന്നും സൂചിപ്പിക്കുന്ന ഒട്ടേറെ വരികൾ ശതകത്രയത്തിൽ തന്നെ ഉണ്ട്. ബുദ്ധിശൂന്യരും അഹങ്കാരികളുമായ രാജാക്കന്മാരെ വിമർശിക്കുകയും, പരിജനാവസ്ഥയുടെ വൈഷമ്യത്തെക്കുറിച്ച് വിലപിക്കുകയും ചെയ്യുന്ന വരികൾ ഇതിനുദാഹരണമാണ്‌.<ref name=miller/>
 
===രണ്ടു വീക്ഷണങ്ങൾ===
ശതകത്രയത്തിന്റെ കർത്താവായ കവിയും, വൈയാകരണൻ ഭർതൃഹരിയും ഒരാൾ തന്നയായാണ്‌ പല പഴങ്കഥകളിലും പ്രത്യക്ഷപ്പെടുന്നതെങ്കിലും ഉജ്ജയനിയിൽ വിക്രമാദിത്യന്റെ സമകാലീനനായിരുന്നതായി പറയപ്പെടുന്ന കവിയുടെ കാലത്തിന്‌ നൂറ്റാണ്ടുകൾക്കു ശേഷമാണ്‌ വൈയാകരണൻ ജീവിച്ചിരുന്നതെന്ന് പല ആധുനിക പണ്ഡിതന്മാരും കരുതുന്നു. ഇതിന്‌ അവർ പ്രധാനമായും അടിസ്ഥാനമാക്കുന്നത്, ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച [[ചൈന|ചൈനാക്കാരൻ]] സഞ്ചാരി യി ജിങ്ങിന്റെ വിവരണമാണ്‌‌: ക്രി.വ.691-ൽ യാത്രാവിവരണം എഴുതുന്ന യി.ജിങ്ങ്, ഭർതൃഹരി 40 വർഷം മുൻപ് മരിച്ചതായി പറയുന്നു. ഇതനുസരിച്ച് ഭർതൃഹരിയുടെ മരണം ക്രി.വ. 651-ൽ സംഭവിച്ചിരിക്കണം. യി ജിങ്ങിന്റെ വിവരണത്തിലെ വൈയാകരണൻ ബുദ്ധമതാനുയായി ആയിരുന്നപ്പോൾ ശതകത്രയകാരൻ ബുദ്ധമതാവിശ്വാസി ആയിരുന്നില്ലെന്ന് ഉറപ്പാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
 
"https://ml.wikipedia.org/wiki/ഭർതൃഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്