"ഭർതൃഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
ഭർതൃഹരി എന്ന പേരിലറിയപ്പെടുന്ന വ്യക്തിയുടേയോ വ്യക്തികളുടേയോ ജീവിതത്തെക്കുറിച്ച് ആധികാരികമായ വിവരങ്ങളേക്കാൾ ഐതിഹ്യങ്ങളും പഴങ്കഥകളുമാണ്‌ ലഭ്യമായുള്ളത്.
 
ശതകത്രയത്തിന്റെ കർത്താവായ കവിയും, വൈയാകരണൻ ഭർതൃഹരിയും ഒരാൾ തന്നയായാണ്‌ പല പഴങ്കഥകളിലും പ്രത്യക്ഷപ്പെടുന്നതെങ്കിലും ഉജ്ജയനിയിൽ വിക്രമാദിത്യന്റെ സമകാലീനനായിരുന്നതായി പറയപ്പെടുന്ന കവിയുടെ കാലത്തിന്‌ നൂറ്റാണ്ടുകൾക്കു ശേഷമാണ്‌ വൈയാകരണൻ ജീവിച്ചിരുന്നതെന്ന് പല ആധുനിക പണ്ഡിതന്മാരും കരുതുന്നു. ഇതിന്‌ അവർ പ്രധാനമായും അടിസ്ഥാനമാക്കുന്നത്, ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച [[ചൈന|ചൈനാക്കാരൻ]] സഞ്ചാരി യി ജിങ്ങിന്റെ വിവരണമാണ്‌‌: ക്രി.വ.691-ൽ യാത്രാവിവരണം എഴുതുന്ന യി.ജിങ്ങ്, ഭർതൃഹരി 40 വർഷം മുൻപ് മരിച്ചതായി പറയുന്നു. ഇതനുസരിച്ച് ഭർതൃഹരിയുടെ മരണം ക്രി.വ. 651-ൽ സംഭവിച്ചിരിക്കണം. യി ജിങ്ങിന്റെ വിവരണത്തിലെ വൈയാകരണൻ ബുദ്ധമതാനുയായി ആയിരുന്നപ്പോൾ ശതകത്രയകാരൻ ബുദ്ധമതാവിശ്വാസി ആയിരുന്നില്ലെന്ന് ഉറപ്പാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

എന്നാൽ ക്രി.വ. 540 വരെ ജീവിച്ചിരുന്ന ബുദ്ധമതചിന്തകനും താർക്കികനുമായ [[ദിഗ്നാഗൻ]] വാക്യപദീയവുമായി പരിചയം കാട്ടുന്നതിനാൽ, വാക്യപദീയകാരന്റെ ജീവിതകാലം യി.ജിങ്ങിന്റെ വിവരണത്തിൽ സൂചിപ്പിക്കുന്ന കാലത്തിനും മുൻപ്, ക്രി.വ.450-നും 510-നും ഇടയ്കായിരുന്നെന്നാണ്‌ ഇപ്പോൾ കരുതപ്പെടുന്നത്.<ref>Makers of Indian Literature, [http://books.google.co.in/books?id=a_3e71XTyecC&pg=PA21&lpg=PA21&dq=vakyapadiya&source=bl&ots=GqSEhZ9a4c&sig=6uNKvdkoD-afCNvzNo_rwF6puoA&hl=en&ei=mP5ITKKRA4jRcY7u7b8M&sa=X&oi=book_result&ct=result&resnum=1&ved=0CBQQ6AEwADgU#v=onepage&q=vakyapadiya&f=false Bhartrhari, the Grammarian, M Srimannarayana Murti] (പുറങ്ങൾ 9-10)</ref> [[ബുദ്ധമതം|ബുദ്ധചിന്തയുടെ]] നിഴൽ വീണിരിക്കാവുന്നവയെങ്കിലും [[വേദാന്തം|വേദാന്തദർശനത്തിന്റെ]] പരിധിയിൽ പെടുത്താവുന്നവയാണ്‌ അദ്ദേഹത്തിന്റെ കൃതികളെന്നും വാദവുമുണ്ട്.<ref>{{citation | year=1995 | title = From early Vedanta to Kashmir Shaivism: Gaudapada, Bhartrhari, and Abhinavagupta | author1=N. V. Isaeva | publisher=SUNY Press | isbn=9780791424506 | page=75 | url=http://books.google.com/books?id=GdfIqQdgr1QC&pg=PA75&dq=poet+Buddhist}}</ref> ധർമ്മകീർത്തിയേയും ശങ്കരാചാര്യരേയും മറ്റു പലരേയും പോലെ ഭർതൃഹരിയും, കവിതകൾക്കൊപ്പം ദാർശനികരചനകളും എഴുതിയിട്ടില്ലെന്നു വാദിക്കാൻ കാരണമൊന്നുമില്ലെന്ന് സംസ്കൃതപണ്ഡിതനായ ദാനിയേൽ ഇങ്കാൾസ് കരുതുന്നു.<ref name=Ingalls>{{citation | year=1968 | title = Sanskrit poetry, from Vidyākara's Treasury | author1=Vidyākara | editor=Daniel Henry Holmes Ingalls | publisher=Harvard University Press | isbn=9780674788657 | page=39 | url=http://books.google.com/books?id=AjEdCVZ5uoQC&pg=PA39&dq=bhartrhari}}</ref>
 
 
"https://ml.wikipedia.org/wiki/ഭർതൃഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്