"വർത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9:
മലയാളത്തിൽ രണ്ട് വർത്സ്യശബ്ദങ്ങളുണ്ട്. എന്നാൽ ഇവയ്ക്ക് സ്വന്തമായ ലിപിയില്ല.
 
* നിന്റെ, എന്റെ, തുടങ്ങിയ വാക്കുകളിൽ 'റ' എന്ന ലിപി പ്രതിനിധീകരിക്കുന്ന ശബ്ദമാണ് ആദ്യത്തേത്. ഇതൊരു ഖരവ്യഞ്ജനമാണ്. ഇതിന് സ്വന്തമായി ഒരു ലിപിയില്ല. 'റ'കാരത്തിന്റെ ലിപിയാണ് ഉപയോഗിച്ചുവരുന്നത്. ഇതിനെ സൂചിപ്പിക്കാൻ [[കേരളപാണിനി]] തമിഴിലെ 'ട'യുടെ ലിപിക്ക് സമാനമായ ഒരു[[File:Malayalam TTTA.png|25px|alt= ട (വർത്സ്യം)]] എന്നൊരു ലിപി ആവിഷ്കരിച്ച് തന്റെ വ്യാകരണഗ്രന്ഥങ്ങളിൽ ഉപയോഗിച്ചെങ്കിലും മറ്റൊരിടത്തും അത് പ്രചരിച്ചില്ല. 'റ്റ' എന്ന ലിപി ഈ വർത്സ്യശബ്ദത്തിന്റെ ഇരട്ടിപ്പാണ് സൂചിപ്പിക്കുന്നത്. പാ'''റ്റ''', ക'''റ്റ''' തുടങ്ങിയ വാക്കുകളിലുള്ള 'റ്റ' ഈ ശബ്ദത്തിന്റെ ഇരട്ടിപ്പാണ്.
 
* ആന, പനി, വിന തുടങ്ങിയ വാക്കുകളിൽ 'ന' എന്ന ലിപി പ്രതിനിധീകരിക്കുന്ന ശബ്ദമാണ് അടുത്തത്. ഇതൊരു അനുനാസികവ്യഞ്ജനമാണ്. ഇതിനും സ്വന്തമായി ലിപിയില്ല. 'ന'കാരത്തിന്റെ ലിപിയാണ് ഉപയോഗിച്ചുവരുന്നത്. ഈ അക്ഷരത്തിനും [[കേരളപാണിനി]] [[File:Malayalam NNNA.png|30px25px|alt= ന (വർത്സ്യം)]] എന്ന ഒരുഎന്നൊരു ലിപി ആവിഷ്കരിച്ച് തന്റെ വ്യാകരണഗ്രന്ഥങ്ങളിൽ പ്രയോഗിച്ചെങ്കിലും മറ്റൊരിടത്തും അത് പ്രചരിച്ചില്ല.
 
ഈ അക്ഷരങ്ങളെ [[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ]] [[വർഗാക്ഷരങ്ങൾ|വർഗീയ വ്യഞ്ജനാക്ഷരങ്ങളിൽ]] ഉൾപ്പെടുത്താനും കേരളപാണിനി ശ്രമിച്ചു. മൂർധന്യവ്യഞ്ജനങ്ങളെ ഉൾക്കൊള്ളുന്ന 'ട'വർഗത്തിനും ദന്ത്യവ്യഞ്ജനങ്ങളെ ഉൾക്കൊള്ളുന്ന 'ത'വർഗത്തിനും ഇടയിലായി ഈ രണ്ട് വർത്സ്യവ്യഞ്ജനാക്ഷരങ്ങളെയും ഉൾപ്പെടുത്തി ഖരവും അനുനാസികവും മാത്രമുള്ള ഒരു'[[File:Malayalam TTTA.png|25px|alt= ട (വർത്സ്യം)]]'വർഗം എന്നൊരു വർഗം അദ്ദേഹം നിർദേശിച്ചു. എന്നാൽ, പ്രായോഗിക അക്ഷരമാലയിൽ ഇതിന് സ്ഥാനം കണ്ടെത്താനായില്ല.
 
"https://ml.wikipedia.org/wiki/വർത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്