"കടമക്കുടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

-- പ്രകൃതിയുടെ വരദാനം
വരി 30:
|website= http://lsgkerala.in/kadamakudypanchayat/
}}
[[എറണാകുളം]] ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിലെ ഒരു പഞ്ചായത്താണ് കടമക്കുടി. പ്രകൃതിയുടെ വരദാനമായ ഒരു ഗ്രാമമാണ് ഇത്. വടക്ക്-ഏഴിക്കര, വരാപ്പുഴ പഞ്ചായത്തുകൾ, കിഴക്ക്-ചേരാനല്ലൂർ പഞ്ചായത്ത്, തെക്ക്-മുളവുകാട്പഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ, പടിഞ്ഞാറ്-ഞാറയ്ക്കൽ, നായരമ്പലം പഞ്ചായത്തുകൾ എന്നിവയാണ് കടമക്കുടി പഞ്ചായത്തിന്റെ അതിരുകൾ. വലിയ കടമക്കുടി, മുറിക്കൽ, പാല്യംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരാമ്പാടം, കണ്ടനാട്, കാരിക്കാട് തുരുത്ത് എന്നീ ചെറിയ തുരുത്തുകൾ ഉൾപ്പെട്ടതാണ് കടമക്കുടി പഞ്ചായത്ത്.
 
==ചരിത്രം==
1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ ഉടലെടുത്തതാണ് കടമക്കുടി എന്നു കരുതപ്പെടുന്നു. 1963 വരെ ചേരാനല്ലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു കടമക്കുടി.<ref name="കടമക്കുടി">[http://lsgkerala.in/kadamakudypanchayat/general-information/history/ തദ്ദേശസ്വംഭരണ വെബ്സൈറ്റ്] കടമക്കുടി പൊതുവിവരങ്ങൾ.</ref> വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ട് നാട്ടുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും , വഞ്ചികളും , വള്ളങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ കടമക്കുടിയുടെ വർദ്ധിച്ചുവരുന്ന വിനോദസഞ്ചാര സാധ്യതകൾ കണ്ട് അവിടേക്ക് റോഡുമാർഗം നിർമ്മിക്കപ്പെടാനുള്ള സാധ്യത വിദൂരമല്ല. പഞ്ചായത്തിന്റെ മൊത്തം വിസ്തീർണ്ണത്തിന്റെ 15.84 % മാത്രമാണ് കരഭാഗമുള്ളത് , ബാക്കി പഞ്ചായത്തിന്റെ അതിരിൽ പെട്ട പുഴകളും തോടുകളുമാണ്.
"https://ml.wikipedia.org/wiki/കടമക്കുടി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്