"കടമക്കുടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
എച്ച്.ടി.എം.എൽ. ടാഗ് ഒഴിവാക്കുന്നു
വരി 30:
|website= http://lsgkerala.in/kadamakudypanchayat/
}}
<div align="justify"> [[എറണാകുളം]] ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിലെ ഒരു പഞ്ചായത്താണ് കടമക്കുടി. പ്രകൃതിയുടെ വരദാനമായ ഒരു ഗ്രാമമാണ് ഇത്. വടക്ക്-ഏഴിക്കര, വരാപ്പുഴ പഞ്ചായത്തുകൾ, കിഴക്ക്-ചേരാനല്ലൂർ പഞ്ചായത്ത്, തെക്ക്-മുളവുകാട്പഞ്ചായത്ത്, കൊച്ചി കോർപ്പറേഷൻ, പടിഞ്ഞാറ്-ഞാറയ്ക്കൽ, നായരമ്പലം പഞ്ചായത്തുകൾ എന്നിവയാണ് കടമക്കുടി പഞ്ചായത്തിന്റെ അതിരുകൾ. വലിയ കടമക്കുടി, മുറിക്കൽ, പാല്യംതുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചരിയംതുരുത്ത്, ചേന്നൂർ, കോതാട്, കോരാമ്പാടം, കണ്ടനാട്, കാരിക്കാട് തുരുത്ത് എന്നീ ചെറിയ തുരുത്തുകൾ ഉൾപ്പെട്ടതാണ് കടമക്കുടി പഞ്ചായത്ത്.</div>
==ചരിത്രം==
<div align="justify"> 1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ ഉടലെടുത്തതാണ് കടമക്കുടി എന്നു കരുതപ്പെടുന്നു. 1963 വരെ ചേരാനല്ലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു കടമക്കുടി.<ref name="കടമക്കുടി">[http://lsgkerala.in/kadamakudypanchayat/general-information/history/ തദ്ദേശസ്വംഭരണ വെബ്സൈറ്റ്] കടമക്കുടി പൊതുവിവരങ്ങൾ.</ref> വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ട് നാട്ടുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും , വഞ്ചികളും , വള്ളങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ കടമക്കുടിയുടെ വർദ്ധിച്ചുവരുന്ന വിനോദസഞ്ചാര സാധ്യതകൾ കണ്ട് അവിടേക്ക് റോഡുമാർഗം നിർമ്മിക്കപ്പെടാനുള്ള സാധ്യത വിദൂരമല്ല. പഞ്ചായത്തിന്റെ മൊത്തം വിസ്തീർണ്ണത്തിന്റെ 15.84 % മാത്രമാണ് കരഭാഗമുള്ളത് , ബാക്കി പഞ്ചായത്തിന്റെ അതിരിൽ പെട്ട പുഴകളും തോടുകളുമാണ്.</div>
==ജീവിതോപാധി==
<div align="justify"> ഉപജീവനം പ്രധാനമായും മത്സ്യബന്ധനം തന്നെയാണ്. മത്സ്യസമ്പത്ത് ധാരാളമായുള്ള പ്രദേശമായതുകൊണ്ട് ചെറിയ രീതിയിലുള്ള മത്സ്യ കയറ്റുമതിയും ഇവിടെനിന്നുണ്ട്. എന്നാൽ പൊക്കാളി നെൽ കൃഷിയും ധാരാളമായി ഇവിടെ ചെയ്തുവരുന്നു. മഴകാലത്ത് ഓരുവെള്ളം കയറുമ്പോൾ പരമ്പരാഗതമായ ചെമ്മീൻ കൃഷിയും ഇവിടെ ചെയ്തുവരുന്നു. കൂടാതെ കള്ളുചെത്ത് ഇവിടുത്തെ മറ്റൊരു ഉപജീവനമാർഗം കൂടിയാണ് . ദൂരെയുള്ള ഗ്രാമങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടേക്ക് കള്ളുചെത്താനായി വരാറുണ്ട്.</div>
==വിദ്യാഭ്യാസസ്ഥാപനങ്ങൾ==
*കടമക്കുടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ.
"https://ml.wikipedia.org/wiki/കടമക്കുടി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്