"യൂഫ്രട്ടീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pnb:دریاۓ فرات
(ചെ.) യന്ത്രം ചേർക്കുന്നു: ka:ევფრატი; cosmetic changes
വരി 93:
തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും ചരിത്രപരമായി പ്രമുഖസ്ഥാനമലങ്കരിക്കുന്ന നദികളിൽ ഒന്നുമാണ്‌ യൂഫ്രട്ടീസ്. [[ടൈഗ്രിസ്|ടൈഗ്രീസിനോടൊപ്പം]] യൂഫ്രട്ടീസും ചേർന്നാണ്‌ മൊസൊപ്പൊട്ടോമിയയെ നിർ‌വചിച്ചത്. തൗറൂസ് മലനിരകളിൽ നിന്ന് ഉത്ഭവിക്കുന്ന യൂഫ്രട്ടീസ് [[സിറിയ|സിറിയയിലൂടെ]] ഒഴുകി [[ഇറാഖ്|ഇറാഖിലെത്തി]] [[ബസ്ര|ബസ്രക്ക്]] വടക്കുള്ള അൽ-ഖുർന എന്ന സ്ഥലത്ത് ടൈഗ്രീസിൽ പതിക്കുന്നു. തുടർന്ന് ഷാത്തുൽ അറബ് എന്നറിയപ്പെടുന്ന നദി ഒടുവിൽ [[പേർഷ്യൻ ഉൾക്കടൽ|പേർഷ്യൻ ഉൾക്കടലിൽ]] ചെന്ന് ചേരുന്നു.
 
== പേര്‌ ==
യൂഫ്രട്ടീസിന്റെ ആധുനിക നാമം സുമേറിയൻ,അക്കാഡിയൻ നാമങ്ങളായ യഥാക്രമം ബുറാനുൻ,പു-റത്-തു എന്നിവയിൽ നിന്ന് ഉത്ഭവിച്ചതായിരിക്കാം.
ഫലഭൂയിഷ്ഠമായ എന്നർഥം വരുന്ന ഗ്രീക്ക് പദം ഫ്രാറ്റ എന്നതിന്റെ രൂപമാണ്‌ യൂഫ്രട്ടീസ് എന്ന പേര്‌.<ref>Harry Thurston Peck. "[http://www.perseus.tufts.edu/cgi-bin/ptext?doc=Perseus%3Atext%3A1999.04.0062%3Aid%3Deuphrates2 Euphrates]", ''Harpers Dictionary of Classical Antiquities''. New York. Harper and Brothers. 1898. Perseus Digital Library.</ref> അതേസമയം യൂഫ്രട്ടീസ് പദത്തിന്റെ ഒടുവിലെ ഭാഗം "വഹിക്കന്നതിന്‌" എന്നർഥം വരുന്ന പേർഷ്യനിലെ ഫെറാറ്റ് എന്നതിൽ നിന്നോ ഗ്രീക്കിലെ ഫെറൊ എന്നതിൽ നിന്നോ വന്നതാവാം എന്നും അഭിപ്രായമുണ്ട്.
 
== ഭൂമിശാസ്ത്രം ==
മുറാത്ത് സു വിന്റെയും കാര സു വിന്റെയും മദ്ധ്യത്തിൽ നിന്നാണ്‌ യൂഫ്രട്ടീസ് ഉത്ഭവിക്കുന്നത്. ഉത്ഭവസ്ഥാനത്തു നിന്ന് അതു വന്നു ചേരുന്ന ഷാത്തുൽ അറബ് വരെയുള്ള യൂഫ്രട്ടീസിന്റെ നീളം 2289 കിലോമിറ്ററാണെന്ന് കണക്കാക്കിയിട്ടുണ്ട്. മുന്ന് രാജ്യങ്ങളിലൂടെ ഈ നദി ഒഴുകുന്നു. [[തുർക്കി]],[[സിറിയ]],[[ഇറാഖ്]] എന്നിവയാണവ. തുർക്കിയിലുള്ള ഈ നദിയുടെ നീളം ഏകദേശം 526 കിലോമീറ്റർ വരും. സിറിയയിലും ഇറാഖിലും ഇതിന്റെ നീളം യഥാക്രമം 604 കിലോമീറ്ററും 1159 കിലോമീറ്ററും ആണ്‌.<ref name="New Eden Group"/>
 
== ചരിത്രം ==
ബി.സി നാലാം നൂറ്റാണ്ടിലെ സുമേറിയൻ നാഗരികത പുഷ്കലമായത് യൂഫ്രട്ടീസ് നദി കാരണമാണ്‌. നിരവധി സുപ്രധാന നഗരങ്ങൾ ഈ നദീതീരത്ത് നിലകൊണ്ടിരുന്നു. മാരി,സിപ്പാർ,നിപ്പൂർ,ഷ്രുപ്പാക്,ഉറുക്,ഉർ,എരിഡ് എന്നിവ അവയിൽ പെടുന്നു. ഈ നദീ താഴ്‌വരയാണ്‌ പിന്നീട് ബാബിലോണിയൻ,അസ്സീറിയൻ ചക്രവർത്തിമാരുടെ ഹൃദയഭൂമിയെ നിർണ്ണയിച്ചത്. നിരവധി നൂറ്റാണ്ടുകളായി [[പേർഷ്യൻ സാമ്രാജ്യങ്ങൾ|പേർഷ്യൻ സാമ്രാജ്യത്തിന്റെ]] പശ്ചിമ മേഖലയേയും ഫലപ്രഥമായ ഈജിപ്ഷ്യൻ,റോമൻ നിയന്ത്രണത്തിന്റെ പൂർ‌വ്വ പരിധിയേയും നിശ്ചയിച്ചത് യൂഫ്രട്ടീസായിരുന്നു. [[ഇമാം ഹുസൈൻ]] രക്തസാക്ഷിത്വം വരിച്ച [[കർബല യുദ്ധം]] നടന്നതും യൂഫ്രട്ടീസ് നദീതീരത്തായിരുന്നു.
 
== അവലംബം ==
{{reflist}}
 
വരി 144:
[[ja:ユーフラテス川]]
[[jv:Kali Éfrat]]
[[ka:ევფრატი]]
[[ko:유프라테스 강]]
[[ku:Firat]]
"https://ml.wikipedia.org/wiki/യൂഫ്രട്ടീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്