"കടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
==പുരാതനകാലം മുതൽ==
[[File:ferry.dartmouth.750pix.jpg|thumb|ഒരു പാൺടൂൺ ഫെറി [[ഇംഗ്ലണ്ട്]]]]
 
അതിപുരാതന കാലം മുതൽ ആരംഭിച്ച കടത്ത് സമ്പ്രദായം ആധുനിക കാലഘട്ടത്തിലും നിലനിൽക്കുന്നു. വീതിയുള്ള ജലാശയങ്ങൾക്കു കുറുകെ [[പാലം|പാലങ്ങൾ]] നിർമിക്കുവാനോ, അല്ലങ്കിൽ, അവകൾക്കടിയിലൂടെ തുരങ്കങ്ങൾ നിർമിക്കുവാനോ എൻജിനീയർമാർ പ്രാപ്തരാകുന്നതുവരെ കടത്തു മാത്രമായിരിക്കും ജലാശയങ്ങളെ തരണം ചെയ്യുവാനുള്ള ഏകമാർഗം.
 
വരി 18:
 
==ക്രോസ്ചാനൽ ഫെറി==
[[File:Small Mannum Ferry.jpg|thumb|left|കേബിൾ ഫെറി]]
 
ഒന്നാം ലോകയുദ്ധകാലത്ത് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടും]] [[ഫ്രാൻസ്|ഫ്രാൻസും]] തമ്മിൽ ഒരു പ്രത്യേക കടത്ത് മൂലം ബന്ധിക്കപ്പെടുകയുണ്ടായി.<ref>http://www.visitfrance.co.uk/channel_ferries.cfm Channel Ferry Ports linking England and France</ref> ക്രോസ്ചാനൽ ഫെറി എന്നാണിതറിയപ്പെട്ടിരുന്നത്. സൈനികാവശ്യങ്ങൾക്കുവേണ്ടി ഏർപ്പെടുത്തിയ ഈ കടത്തിൽ ലോക്കോമോട്ടീവുകൾ‌‌വരെ കൊണ്ടുപോയിരുന്നു. [[ഡീസൽ]] [[ട്രെയിൻ|ട്രെയിനുകൾ]] സ്ലീപ്പിങ്, [[കാർ|കാറുകൾ]] യ്ത്രക്കാർക്കുള്ള കോച്ചുകൾ എന്നിവ ബാൾട്ടിക് കടലിലൂടെ നടത്തുന്ന ഒരു സർ‌‌വീസ് ഡാനിഷ് സ്റ്റേറ്റ് രെയിൽ‌‌വേ നടത്തിവരുന്നു. [[ജപ്പാൻ|ജപ്പാനിലെ]] പല [[ദ്വീപ്|ദ്വീപുകളും]] തീവണ്ടിക്കടത്തുകൾ മൂലം ബന്ധിക്കപ്പെട്ടിട്ടുണ്ട് [[അമേരിക്ക|അമേരിക്കയും]] [[ക്യൂബ|ക്യൂബയും]] തമ്മിലുമുണ്ട് തീവണ്ടികൾ കടത്തുന്ന ഒരു ഫെറിസർ‌‌വീസ്.<ref>http://www.latinamericanpost.com/index.php?mod=seccion&secc=34&conn=5378 New Cuban escape route: via Mexico</ref>
 
==കേരളത്തിന്റെ കടൽത്തീരം==
[[File:Schellebelleferry.jpg|right|thumb|ഫുഡ് ഫെറി ബൽജിയം]]
 
[[കേരളം|കേരളത്തിന്റെ]] [[കടൽ|കടൽത്തീരം]] നിരവധി ജലാശയങ്ങളാൽ വേർതിരിക്കപ്പെട്ടതും [[നദി|നദീമുഖങ്ങളാൽ]] ഛേദിക്കപ്പെട്ടതുമാണ്. അക്കാരണത്താൽ [[അമേരിക്ക|അമേരിക്കയുടെ]] തീരങ്ങളോട് ഇതിനു സാമ്യമുണ്ട്. അതുകൊണ്ട് അനേകം കടത്തുകൾ ഇവിടെയും ആവശ്യമായി വന്നിട്ടുണ്ട്. [[ദ്വീപ്|ദ്വീപുകളായി]] ഒറ്റപ്പെട്ടുകിടക്കുന്ന കരപ്രദേശങ്ങളും ഇവിടെയുണ്ട്. [[പാലം|പാലങ്ങളുടെ]] നിർമിതിയോടെ കടത്തുകളുടെ എണ്ണം ഇന്നു കുറഞ്ഞുകൊണ്ടാണിരിക്കുന്നത്. പക്ഷേ, നിലവിലുള്ള കടത്തുകളുടെ എണ്ണം നോക്കുമ്പോൾ പാലങ്ങൾ മൂലം ബന്ധിക്കപ്പെട്ട പ്രദേശങ്ങൾ തുലോം കുറവാണ്. ജലാശയത്തിനക്കരെയിക്കരെ യാത്രക്കാരെ മാത്രം കടത്തുന്ന കറ്റത്തുകൾ വേറെയും നിരവധിയുണ്ട്. സാധാരണയായി ചെറിയ [[വള്ളം|വള്ളങ്ങളോ]] [[തോണി|തോണികളോ]] ആണിതിനുപയോഗിക്കുന്നത്. [[വാഹനം|വാഹനങ്ങൾ]] കടത്തേണ്ടതായി വരുമ്പോൾ ചങ്ങാടങ്ങൾ ഘടിപ്പിച്ച മോട്ടോർബോട്ടുകൾ ഉപയോഗിക്കുന്നു. രണ്ടു [[വഞ്ചി|വഞ്ചികൾക്കു]] മുകളിൽ കുറുകെ പലകകൾ പാകി ഉണ്ടാക്കിയ ഒരു തട്ടും അതിനെ വലിച്ചുകൊണ്ടു പോകുന്നതിനായി വള്ളത്തോടു ചേർത്തു ബന്ധിച്ചിട്ടുള്ള മോട്ടോർ ബോട്ടുമാണ് ഇത്തരം ചങ്ങാടങ്ങൾക്ക് വേണ്ടത്. ''ഏറ്റവും ഇറക്കവുമുള്ള'' പുഴകളിലും സമുദ്രതടങ്ങളിലും സമയം, കാലങ്ങൾ മാറുന്നതനുസരിച്ച് ജലനിരപ്പു വ്യത്യാസപ്പെടുന്നതുകൊണ്ട് കടത്തുവാഹനങ്ങൾ അടുക്കുവാൻ വിവിധ നിരപ്പുകളിലുള്ള സജ്ജീകരണങ്ങൾ ആവശ്യമാണ്.
 
"https://ml.wikipedia.org/wiki/കടത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്