"മുണ്ടക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോട്ടയം‍ ജില്ലയിലെ ഗ്രാമം
Content deleted Content added
'കൊട്ടയം ജില്ലയിലെ കിഴക്കെ അതിർത്തിയിലുള്ള ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:03, 21 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം

കൊട്ടയം ജില്ലയിലെ കിഴക്കെ അതിർത്തിയിലുള്ള ഒരു പട്ടണമാണു മുണ്ടക്കയം. 'ഹൈരേഞ്ചിന്റെ കവാടം' എന്നറിയപ്പെടുന്ന ഈ സ്തലം മണിമലയാറിന്റെ തീരത്തുള്ള ഒരു കൊച്ചു പട്ടണമാണു. സി.എം.എസ്. മിഷണറിമാരുടെ ശ്രമഫലമായി വളർന്നു വന്ന പട്ടണമാണു മുണ്ടക്കയം. റബ്ബറും കുരുമുളകും കോക്കോയും ഇവിടുത്തെ പ്രധാന കാർഷിക വിഭവങ്ങളാണു. ധാരാളം റബർ എസ്റ്റേറ്റുകളുള്ള ഇവിടം അതു കൊണ്ടു തന്നെ ഏറ്റവും ജീവിതചിലവേറിയ പട്ടണമായി ഒരിക്കൽ മലയാള മനോരമ പത്രം തിരഞ്ഞെടുത്തിരുന്നു.. ഹൈറെഞ്ചിലെ പ്രധാന ഹിൽസ്റ്റേഷനായ കുട്ടിക്കാനം ഇവിടുന്ന് ഏതാണ്ട് 15 കി.മീ. അകലത്തിലാണു. കുമളി റോഡിൽ മുറിഞ്ഞപുഴയിൽ നിന്ന് തിരിഞ്ഞ് 5 കി.മീ. സഞ്ചരിച്ചാൽ പാഞ്ചാലിമേട് എന്ന മനോഹരമായ പുൽമേട്ടിലെത്താം.

സമീപ സ്തലങ്ങൾ

കാഞ്ഞിരപ്പള്ളി- 13 കി.മീ ഏന്തയാർ-15 കി.മീ കുട്ടിക്കാനം-15 കി.മീ എരുമേലി-13 കി.മീ

"https://ml.wikipedia.org/w/index.php?title=മുണ്ടക്കയം&oldid=755042" എന്ന താളിൽനിന്ന് ശേഖരിച്ചത്