"ഡേവി ലാംപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
ഈ സൂചനകൾക്കനുസൃതമായി ഖനിത്തൊഴിലാളികൾക്ക് വേണ്ട മുൻകരുതലുകളെടുത്ത് അപകടമൊഴിവാക്കാൻ കഴിയും. '''ഖനിത്തൊഴിലാളികളുടെ രക്ഷാദീപം''' (miner's safety lamp) എന്നും സർ ഹംഫ്രി ഡേവി എന്ന ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ രൂപകല്പന ചെയ്തതിനാൽ '''ഡേവി ലാംപ്''' എന്നും ഇത് അറിയപ്പെടുന്നു. ഒരു തീ നാളത്തിനും, എളുപ്പം തീപിടിക്കുന്ന സ്ഫോടക വാതക മിശ്രിതത്തിനും മധ്യേ ലോഹനിർമിതമായ ഒരു കമ്പിവല (gauze) വച്ചാൽ കമ്പിവല തീ നാളത്തിൽ നിന്നും താപം ആഗിരണം ചെയ്ത് സംവഹിച്ചു മാറ്റുന്നതിനാൽ വാതകമിശ്രിതം പെട്ടെന്നു ജ്വലനാങ്കത്തിലെത്തി കത്തിപ്പിടിക്കുന്നില്ല എന്നതാണ് ഡേവി ലാംപിന്റെ തത്ത്വം.
 
==രൂപ ഘടന==
==കണ്ടുപിടുത്തം==
1815-ൽ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] വച്ച്, [[ഖനി|ഖനികളിലെ]] സ്ഫോടന സാഹചര്യത്തെക്കുറിച്ചു പഠിക്കാൻ നിയുക്തനായ [[ഹംഫ്രി ഡേവി]] ആറു മാസങ്ങൾക്കുള്ളിൽ ഇത്തരമൊരു രക്ഷാദീപം രൂപകല്പന ചെയ്തു. ഇതിന്റെ ആദ്യരൂപം സിലിൻഡറാകാരത്തിലുള്ള ചെറിയ ഒരു എണ്ണവിളക്കായിട്ടായിരുന്നു. തീനാളത്തിനു ചുറ്റിലും ഏകദേശം 3.8 സെ.മീ. വ്യാസവും 15.2 സെ.മീ. നീളവുമുള്ള സിലിൻഡർ ആകൃതിയിൽപ്പെട്ട കമ്പിവലയും, മൂടിയായി ഇരട്ടപ്പാളിയോടു കൂടിയ മറ്റൊരു പരന്ന കമ്പിവലയും ഇട്ടിരുന്നു. ഇങ്ങനെ കമ്പിവലയാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാൽ തീജ്വാല പുറത്തെ സ്ഫോടക വാതകമിശ്രിതത്തെ കത്തിക്കാനാവശ്യമായ താപനിലയിൽ എത്തിക്കാതെ അപായസൂചന നൽകുന്നതായി വെളിപ്പെട്ടു.
 
==ഇന്ന്==
==അവലംബം==
"https://ml.wikipedia.org/wiki/ഡേവി_ലാംപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്