"ഡേവി ലാംപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
[[File:Benzynowa lampa gornicza Davy'ego.jpg|thumb|ഡേവി ലാംപ്]]
[[ഹംഫ്രി ഡേവി|സർ ഹംഫ്രി ഡേവി]] രൂപകല്പന ചെയ്ത ഒരു സുരക്ഷാ വിളക്കാണ്‌ '''ഡേവി ലാംപ്'''.കൽക്കരിഖനികളിൽ പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കുന്ന ഒരു രക്ഷാദീപമാണിത്. മെഴുകുതിരിയുടേയും എണ്ണ വിളക്കുകളുടേയും നഗ്നനാളത്തിന്റെ വെളിച്ചത്തിലാണ് മുൻ കാലങ്ങളിൽ [[കൽക്കരി]] ഖനനം നടത്തിയിരുന്നത്. ഖനിയിലെ [[മീഥേൻ]]-വായു മിശ്രിതം ഈ വിളക്കിലെ തീയിൽ കത്തുന്നതുകൊണ്ടാണ് സ്ഫോടനങ്ങൾ ഉണ്ടാകുന്നതെന്ന് ഡേവി സമർഥിച്ചു. തീ കത്താനാവശ്യമായ വായു കടക്കുന്നതും, ജ്വാലയും ചുറ്റുമുള്ള വാതകവുമായി സമ്പർക്കമുണ്ടാകാത്തതുമായ ഒരു വിളക്ക് ഡേവി രൂപകല്പന ചെയ്തു.
==പ്രവർത്തന തത്ത്വം==
==പ്രവർത്തനം==
വായുവും [[മീഥേൻ|മീഥേനും]] കലർന്ന ഉഗ്രസ്ഫോടനശേഷിയുള്ള ജ്വലനവായുവിന്റെ സാന്നിധ്യം കണ്ടുപിടിക്കാനും ശ്വസനത്തിന് ആവശ്യമായ അളവിൽ കുറഞ്ഞ [[ഓക്സിജൻ|ഓക്സിജനേയുള്ളൂ]] എങ്കിൽ അതറിയാനും ഇതുപകരിക്കുന്നു. ഖനിത്തൊഴിലാളികൾക്കു കൊണ്ടുനടക്കാൻ തക്ക വലുപ്പമുള്ള ഈ വിളക്കിന്റെ തീനാളം കമ്പിവലകൊണ്ടു മൂടിയിരിക്കും. അപായകരമായ ജ്വലനവായുവിന്റെ സാന്നിധ്യത്തിൽ ജ്വാല കൂടുതൽ നീണ്ടു കത്തുകയും ഓക്സിജന്റെ അളവ് കുറയുന്നതനുസരിച്ച് ജ്വാല മങ്ങി അണയുകയും ചെയ്യും.
ഈ സൂചനകൾക്കനുസൃതമായി ഖനിത്തൊഴിലാളികൾക്ക് വേണ്ട മുൻകരുതലുകളെടുത്ത് അപകടമൊഴിവാക്കാൻ കഴിയും. '''ഖനിത്തൊഴിലാളികളുടെ രക്ഷാദീപം''' (miner's safety lamp) എന്നും സർ ഹംഫ്രി ഡേവി എന്ന ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ രൂപകല്പന ചെയ്തതിനാൽ '''ഡേവി ലാംപ്''' എന്നും ഇത് അറിയപ്പെടുന്നു. ഒരു തീ നാളത്തിനും, എളുപ്പം തീപിടിക്കുന്ന സ്ഫോടക വാതക മിശ്രിതത്തിനും മധ്യേ ലോഹനിർമിതമായ ഒരു കമ്പിവല (gauze) വച്ചാൽ കമ്പിവല തീ നാളത്തിൽ നിന്നും താപം ആഗിരണം ചെയ്ത് സംവഹിച്ചു മാറ്റുന്നതിനാൽ വാതകമിശ്രിതം പെട്ടെന്നു ജ്വലനാങ്കത്തിലെത്തി കത്തിപ്പിടിക്കുന്നില്ല എന്നതാണ് ഡേവി ലാംപിന്റെ തത്ത്വം.
 
==കണ്ടുപിടുത്തം==
==ഇന്ന്==
"https://ml.wikipedia.org/wiki/ഡേവി_ലാംപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്