"ഹംഫ്രി ഡേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.)
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] കൽക്കരിഖനികളിൽ നിരന്തരമായുണ്ടാവുന്ന സ്ഫോടനങ്ങളെക്കുറിച്ചു പഠിച്ച് പരിഹാരം നിർദേശിക്കാൻ 1815-ൽ ഡേവി നിയുക്തനായി. [[മെഴുകുതിരി|മെഴുകുതിരിയുടേയും]] [[എണ്ണ]] വിളക്കുകളു ടേയും നഗ്നനാളത്തിന്റെ വെളിച്ചത്തിലാണ് അക്കാലത്ത് [[കൽക്കരി]] ഖനനം നടത്തിയിരുന്നത്. ഖനിയിലെ [[മീഥേൻ]]-വായു മിശ്രിതം ഈ വിളക്കിലെ തീയിൽ കത്തുന്നതുകൊണ്ടാണ് സ്ഫോടനങ്ങൾ ഉണ്ടാകുന്നതെന്ന് ഇദ്ദേഹം സമർഥിച്ചു. തീ കത്താനാവശ്യമായ വായു കടക്കുന്നതും, ജ്വാലയും ചുറ്റുമുള്ള വാതകവുമായി സമ്പർക്കമുണ്ടാകാത്തതുമായ ഒരു വിളക്ക് ഇദ്ദേഹം രൂപകല്പന ചെയ്തു. ഈ കണ്ടുപിടിത്തത്തിന് റോയൽ സൊസൈറ്റിയുടെ സ്വർണ മെഡൽ ഡേവിക്കു ലഭിച്ചു. 1818-ൽ ഇദ്ദേഹം റോയൽ സൊസൈറ്റിയുടെ പ്രസിഡന്റു പദവിയിൽ നിയുക്തനായി.
 
ആരോഗ്യനില മോശമായതിനെത്തുടർന്ന് 1827-ൽ തത്സ്ഥാനം രാജിവക്കേണ്ടി വന്നു. 1829 മേയ് 29-ന് [[ഹൃദയാഘാതം]] മൂലം [[ജനീവ യിൽ|ജനീവയിൽ]] ഇദ്ദേഹം മരണമടഞ്ഞു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/754764" എന്ന താളിൽനിന്ന് ശേഖരിച്ചത്