"ഹംഫ്രി ഡേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
==കണ്ടു പിടുത്തങ്ങൾ==
സഹായിയായിരുന്ന [[മൈക്കൽ ഫാരഡെ|മൈക്കൽ ഫാരഡെയിലെ]] ശാസ്ത്രപ്രതിഭയെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചതും ഡേവിയാണ്. ഇവരുടെ കൂട്ടായ ഗവേഷണങ്ങളുടെ ഫലമാണ് പുതിയതരം [[സ്റ്റോറേജ് ബാറ്ററി]]. വൈദ്യുത വിശ്ലേഷണത്തെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പ്രബന്ധത്തിന് (ഓൺ സം കെമിക്കൽ ഏജൻസീസ് ഒഫ് ഇലക്ട്രിസിറ്റി) ഇൻസ്റ്റിറ്റ്യൂട്ട് ദ് ഫ്രാൻസിന്റെ നെപ്പോളിയൻ അവാർഡ് ലഭിച്ചു. ഇംഗ്ളണ്ടും ഫ്രാൻസും തമ്മിൽ യുദ്ധം നടക്കുന്ന കാലത്താണ് ഡേവി ആദരിക്കപ്പെട്ടതെന്ന കാര്യം ശ്രദ്ധേയമാണ്. [[സോഡിയം]], [[പൊട്ടാസിയം]] എന്നിവയെ വൈദ്യുത വിശ്ലേഷണം വഴി അവയുടെ സംയുക്തങ്ങളിൽ നിന്ന് ഇദ്ദേഹം വേർതിരിച്ചു കാണിച്ചു (1808). മ്യൂറിയാറ്റിക് അമ്ലത്തിന്റെ വിഘടനം വഴിയുണ്ടാവുന്ന പച്ചനിറമുള്ള വാതകത്തിനുമേൽ വൈദ്യുതിയുടെ പ്രഭാവമില്ലായ്മ കണ്ടെത്തിയ ഡേവി, ഈ വാതകം ഒരു മൂലകമാണെന്നു സ്ഥാപിക്കുകയും അതിന് [[ക്ലോറിൻ]] എന്ന് നാമകരണം നടത്തുകയും ചെയ്തു (1810). തുടർന്ന് 1813-ൽ ക്ലോറിനു സമാനമായ സ്വഭാവം ഉള്ള [[അയൊഡിൻ]] എന്ന [[മൂലകം|മൂലകവും]] ഇദ്ദേഹം കണ്ടുപിടിച്ചു. ബോറാക്സിൽ പൊട്ടാസിയം ചേർത്തു ചൂടാക്കി [[ബോറോൺ]] വേർതിരിച്ചതും ഡേവിയുടെ സംഭാവനയാണ്. [[ഹൈഡ്രോക്ലോറിക് ആസിഡ്|ഹൈഡ്രോക്ലോറിക് അമ്ലത്തിന്റെ]] ശരിയായ രാസയോഗം (HCl) കണ്ടുപിടിക്കുക വഴി എല്ലാ അമ്ലങ്ങളിലും [[ഓക്സിജൻ]] അടങ്ങിയിട്ടുണ്ട് എന്ന [[ലാവോസിയർ|ലാവോസിയറിന്റെ]] സിദ്ധാന്തം തെറ്റാണെന്ന് ഡേവി തെളിയിച്ചു. [[ലോഹം|ലോഹങ്ങൾ]] വിളക്കാനുപയോഗിക്കുന്ന വൈദ്യുത ആർക്ക് ഇദ്ദേഹത്തിന്റെ മറ്റൊരു കണ്ടുപിടുത്തമാണ് (1808). 1812-ൽ പ്രിൻസ് റീജന്റ് ''സര്'‍' സ്ഥാനം നല്കി ഡേവിയെ ബഹുമാനിച്ചു.
 
[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] കൽക്കരിഖനികളിൽ നിരന്തരമായുണ്ടാവുന്ന സ്ഫോടനങ്ങളെക്കുറിച്ചു പഠിച്ച് പരിഹാരം നിർദേശിക്കാൻ 1815-ൽ ഡേവി നിയുക്തനായി. [[മെഴുകുതിരി|മെഴുകുതിരിയുടേയും]] [[എണ്ണ]] വിളക്കുകളു ടേയും നഗ്നനാളത്തിന്റെ വെളിച്ചത്തിലാണ് അക്കാലത്ത് [[കൽക്കരി]] ഖനനം നടത്തിയിരുന്നത്. ഖനിയിലെ [[മീഥേൻ]]-വായു മിശ്രിതം ഈ വിളക്കിലെ തീയിൽ കത്തുന്നതുകൊണ്ടാണ് സ്ഫോടനങ്ങൾ ഉണ്ടാകുന്നതെന്ന് ഇദ്ദേഹം സമർഥിച്ചു. തീ കത്താനാവശ്യമായ വായു കടക്കുന്നതും, ജ്വാലയും ചുറ്റുമുള്ള വാതകവുമായി സമ്പർക്കമുണ്ടാകാത്തതുമായ ഒരു വിളക്ക് ഇദ്ദേഹം രൂപകല്പന ചെയ്തു. ഈ കണ്ടുപിടിത്തത്തിന് റോയൽ സൊസൈറ്റിയുടെ സ്വർണ മെഡൽ ഡേവിക്കു ലഭിച്ചു. 1818-ൽ ഇദ്ദേഹം റോയൽ സൊസൈറ്റിയുടെ പ്രസിഡന്റു പദവിയിൽ നിയുക്തനായി.
 
ആരോഗ്യനില മോശമായതിനെത്തുടർന്ന് 1827-ൽ തത്സ്ഥാനം രാജിവക്കേണ്ടി വന്നു. 1829 മേയ് 29-ന് ഹൃദയാഘാതം മൂലം ജനീവ യിൽ ഇദ്ദേഹം മരണമടഞ്ഞു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഹംഫ്രി_ഡേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്