"ചെങ്കണ്ണി തിത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
ആൺ പെൺ പക്ഷികൾ കാഴ്ചയിൽ ഒരേപോലെയിരിക്കും. തല, കഴുത്ത്, താടി, തൊണ്ട, മാറിടം എന്നീ ഭാഗങ്ങൾക്ക് നല്ല കറുപ്പു നിറമായിരിക്കും. പക്ഷിയുടെ കൺഭാഗത്തുനിന്നു തുടങ്ങി കഴുത്തിന്റെ പാർശ്വ ഭാഗത്തുകൂടി അടിവശത്തെ വെളളയിൽ എത്തിച്ചേരുന്ന ഒരു വെളളപ്പട്ടയുണ്ട്. ചിറകുകളുടെ പുറത്തിന് മങ്ങിയ പിച്ചള നിറവും വാലിനും മുതുകിനും മധ്യേയുള്ള ഭാഗത്തിന് വെള്ളനിറവുമാണ്. 118-123.5 മില്ലിമീറ്റർ നീളവും ചതുരാകൃതിയുമുള്ള വാലിന് കുറുകെ വീതിയുള്ള കറുത്ത പട്ട കാണാം. കണ്ണുകൾക്കും, കൊക്കിനും അവയ്ക്കിടയിലുള്ള ചർമത്തിനും ഉച്ചിപ്പൂവിനും ചുവപ്പുനിറമായതിനാൽ ചെങ്കണ്ണി തിത്തിരിയുടെ മുഖം [[കുങ്കുമം]] പൂശിയതുപോലെ തോന്നിക്കും. [[പക്ഷി]] ചിറകുവിടർത്തുമ്പോൾ കറുത്ത തൂവലുകളിലെ വെള്ളപ്പട്ട വ്യക്തമായി കാണാൻ കഴിയും. കാലിന് പച്ചകലർന്ന മഞ്ഞനിറമാണ്; നഖങ്ങൾക്ക് കറുപ്പുനിറവും. കാലിൽ വളരെച്ചെറിയൊരു പിൻവിരലുമുണ്ട്.
==ആവാസ രീതി==
ജലാശയങ്ങൾക്കടുത്തുളള പാറക്കെട്ടുകൾ, തുറസ്സായ പ്രദേശങ്ങൾ, വയലുകൾ തുടങ്ങിയവയാണ് ചെങ്കണ്ണിയുടെ വാസകേന്ദ്രങ്ങൾ. ചെങ്കണ്ണികൾ ഒറ്റയായോ ഇണകളായോ അഞ്ചും ആറും ഉളള ചെറുകൂട്ടങ്ങളായോ ആണ് കാണപ്പെടാറുളളത്.
 
==സ്വഭാവം==
സാധാരണ പകൽ സമയത്താണ് ഇരതേടുന്നത്. നിലാവുള്ള രാത്രിയിലും ഇവ ഇരതേടാനിറങ്ങാറുണ്ട്. ചെങ്കണ്ണിയുടെ കിക്ക്-കിക്ക്-ടിറ്റി-റ്റൂയി-ടിറ്റിട്ടൂയി എന്ന ഉച്ചത്തിലുളള ശബ്ദം പക്ഷിയെ എളുപ്പത്തിൽ തിരിച്ചറിയുന്നതിനു സഹായിക്കുന്നു. ശത്രുജീവികളെ, പ്രത്യേകിച്ച് മനുഷ്യരെ കാണുമ്പോൾ ഇവ ഈ ശബ്ദം ഉറക്കെ പല പ്രാവശ്യം പുറപ്പെടുവിക്കുന്നു. ഈ മുന്നറിയിപ്പു ശബ്ദം ഇത്തരം പക്ഷികൾക്കു മാത്രമല്ല, മറ്റു പല ജന്തുക്കൾക്കും പലപ്പോഴും ശത്രുക്കളിൽ നിന്നു രക്ഷപ്പെടാനുളള വഴികാട്ടിയായിത്തീരാറുണ്ട്. അതിനാൽ ഇവയ്ക്ക് ''ആൾകാട്ടി'' എന്നും പേരുണ്ട്.
"https://ml.wikipedia.org/wiki/ചെങ്കണ്ണി_തിത്തിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്