"ചെങ്കണ്ണി തിത്തിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Pretty
വരി 24:
 
[[അസം]], [[മ്യാന്മർ]]‍, [[ഇന്ത്യ|ഇന്ത്യാ]] ഉപദ്വീപ് എന്നിവിടങ്ങളിൽ കാണപ്പെടുന്ന [[തിത്തിരിപ്പക്ഷി]] വർഗ്ഗത്തിൽ പ്പെടുന്ന ഒരിനം ചെറിയ പക്ഷിയാണ്‌ '''ചെങ്കണ്ണി തിത്തിരി''' ([[ഇംഗ്ലീഷ്]]:Red Wattled Lapwing). ശാസ്ത്രനാമം ''വാനെല്ലസ് ഇൻഡിക്കസ്'' (Vanellus indicus).
==ശരീര ഘടന==
ആൺ പെൺ പക്ഷികൾ കാഴ്ചയിൽ ഒരേപോലെയിരിക്കും. തല, കഴുത്ത്, താടി, തൊണ്ട, മാറിടം എന്നീ ഭാഗങ്ങൾക്ക് നല്ല കറുപ്പു നിറമായിരിക്കും. പക്ഷിയുടെ കൺഭാഗത്തുനിന്നു തുടങ്ങി കഴുത്തിന്റെ പാർശ്വ ഭാഗത്തുകൂടി അടിവശത്തെ വെളളയിൽ എത്തിച്ചേരുന്ന ഒരു വെളളപ്പട്ടയുണ്ട്. ചിറകുകളുടെ പുറത്തിന് മങ്ങിയ പിച്ചള നിറവും വാലിനും മുതുകിനും മധ്യേയുള്ള ഭാഗത്തിന് വെള്ളനിറവുമാണ്. 118-123.5 മില്ലിമീറ്റർ നീളവും ചതുരാകൃതിയുമുള്ള വാലിന് കുറുകെ വീതിയുള്ള കറുത്ത പട്ട കാണാം. കണ്ണുകൾക്കും, കൊക്കിനും അവയ്ക്കിടയിലുള്ള ചർമത്തിനും ഉച്ചിപ്പൂവിനും ചുവപ്പുനിറമായതിനാൽ ചെങ്കണ്ണി തിത്തിരിയുടെ മുഖം [[കുങ്കുമം]] പൂശിയതുപോലെ തോന്നിക്കും. [[പക്ഷി]] ചിറകുവിടർത്തുമ്പോൾ കറുത്ത തൂവലുകളിലെ വെള്ളപ്പട്ട വ്യക്തമായി കാണാൻ കഴിയും. കാലിന് പച്ചകലർന്ന മഞ്ഞനിറമാണ്; നഖങ്ങൾക്ക് കറുപ്പുനിറവും. കാലിൽ വളരെച്ചെറിയൊരു പിൻവിരലുമുണ്ട്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ചെങ്കണ്ണി_തിത്തിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്