"ഹെക്ടേർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
' {{അപൂർണ്ണം}} 10,000 ചതുരശ്ര മീറ്റർ അ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:14, 15 ജൂലൈ 2010-നു നിലവിലുണ്ടായിരുന്ന രൂപം


10,000 ചതുരശ്ര മീറ്റർ അളവുള്ള ഭൂവിസ്തീർണ്ണ അളവാണു് ഹെക്ടേർ. ഇതു മെട്രിക് അളവുകളിലെ ഒരു ഭാഗമാണു്. ക്രി. ശേ. 1795-ആം ആണ്ടിൽ മെട്രിക് അളവുകൾ സ്ഥാപിച്ചപ്പോൾ 100 ചതുരശ്ര മീറ്ററുകൾ അടങ്ങുന്നയളവിനു് "ഏർ" എന്ന പേരു നിയമിച്ചു. ഇതിനോട് "നൂറ്" എന്നു് യവന ഭാഷയിൽ അർത്ഥം വരുന്ന "ഹെക്ടോ" എന്ന ഉപസർഗ്ഗത്തെച്ചേർത്താണു് ഈ വാക്ക് രൂപീകരിച്ചതു്. അതായത് 100 ചതുരശ്ര മീറ്റർ അഥവാ 1/1000 ചതുരശ്ര കിലോമീറ്റർ എന്നതാണു് ഒരു ഹെക്ടേർ എന്നർത്ഥം കൊടുത്തിരുന്നതു്. 1960-ൽ അന്താരാഷ്ട്ര ഏകകവ്യവസ്ഥ സ്ഥാപിച്ചതോടുകൂടി ഏർ എന്നയളവിന്റെ അംഗീകാരം പിൻവലിക്കിലും ഹെക്ടേർ എന്നയളവിനെ പുതിയ അളവുതൂക്ക സമ്പ്രദായത്തിൽ കൂട്ടിച്ചേർത്തു.

"https://ml.wikipedia.org/w/index.php?title=ഹെക്ടേർ&oldid=751509" എന്ന താളിൽനിന്ന് ശേഖരിച്ചത്