"പൊന്നാനി വലിയ ജുമുഅത്ത് പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
 
===വിളക്കത്തിരിക്കൽ===
പള്ളിയുടെ അകത്ത് സ്ഥാപിച്ച എണ്ണവിളക്കിന്ന് ചുറ്റുമിരുന്ന് മതപഠനം നടത്തി മഖ്ദൂമിൽ നിന്ന് മുസ്ല്യാർ പദം നേടുന്ന പതിവുണ്ടായിരുന്നു. ഇതിനായി വിവിധ മലബാറിന്റെ വിവിധഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ വരുമായിരുന്നു. ഇങ്ങനെ എണ്ണവിളക്കിനു ചുറ്റും ഇരുന്ന് വിദ്യനേടുന്ന രീതിക്ക് 'വിളക്കത്തിരിക്കൽ' എന്നു പേരായി. 1887 ൽ നാനൂറോളം പേർ മറുനാടുകളിൽ നിന്ന് വന്നു പൊന്നാനി വലിയ പള്ളിയിൽ പഠനം നടത്തിയിരുന്നതായി ലോഗൻ മലാബാർ മാന്വലിൽ രേഖപ്പെടുത്തിയിട്ടുണ്ട്രേഖപ്പെടുത്തുന്നു.
200 കൊല്ലങ്ങൾക്കു മുമ്പു ജീവിച്ചിരുന്ന വടക്കേ മലബാർ സ്വദേശിയും ഫലിതശിരോമണിയും 'നൂൽമുഹമ്മദ്','കപ്പപ്പാട്ട്' എന്നീ കൃതികളുടെ രചയിതാവുമായ കുഞ്ഞായൻ മുസ്ല്യാർ,കവിയും ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടിയ ധീരനുമായ [[വെളിയങ്കോട് ഉമർ ഖാസി|വെളിയങ്കോട് ഉമർഖാസി]], തുടങ്ങിയവർ ഈ പള്ളിയുമായി ഉറ്റബന്ധം പുലർത്തിയവരിൽ പ്രമുഖരാണ്‌. [[മമ്പുറം തങ്ങൾ]] ഇടക്കിടെ പള്ളിയിലെ ഒരു സന്ദർശകനായിരുന്നു.<ref name='mplh-1'/>
 
"https://ml.wikipedia.org/wiki/പൊന്നാനി_വലിയ_ജുമുഅത്ത്_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്