"ജർമൻ മീസിൽസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23:
പരിപൂർണവിശ്രമവും ജലാംശം കൂടുതലുള്ള ലഘു ആഹാരവും മൂലം രോഗം ഭേദപ്പെടുന്നു.
==ഗർഭിണികളിൽ==
[[ഗർഭിണി|ഗർഭിണികൾക്കു]] ജർമൻ മീസിൽസ് പിടിപെട്ടാൽ ഗർഭസ്ഥശിശുവിനു ചില വൈകല്യങ്ങൾ വരാനിടയുണ്ട്. ഗർഭകാലത്ത് ഈ രോഗം ബാധിക്കുക മൂലം, ജനിക്കുന്ന ശിശുക്കളുടെ കണ്ണിനും [[ഹൃദയം|ഹൃദയത്തിനും]] വൈകല്യങ്ങൾ വരുന്നതായി [[ഓസ്ട്രേലിയ|ഓസ്ട്രേലിയൻ]] ഡോക്ടറായ എൻ.എം. ഗ്രെഗ് (1941) രേഖപ്പെടുത്തിയിട്ടുണ്ട്. ശിശുക്കളുടെ മിക്കവാറും എല്ലാ അവയവങ്ങളെയും ഈ രോഗം പ്രതികൂലമായി ബാധിക്കാറുണ്ട്. ഈ രോഗം മൂലം മരിച്ച ശിശുക്കളുടെ [[അസ്ഥി|അസ്ഥികൾ]]‍, [[ശ്വാസകോശങ്ങൾ]]‍‍, [[കരൾ]]‍, [[ഹൃദയം]], [[മലം]], [[മൂത്രം]] എന്നിവയിൽ വൈറസുകളുടെ സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.
 
ഗർഭകാലത്തിന്റെ ആദ്യഘട്ടങ്ങളിൽ ഈ രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും പ്രതിരക്ഷാ നടപടികളെടുക്കുകയും വേണം.
 
==അവലംബം==
"https://ml.wikipedia.org/wiki/ജർമൻ_മീസിൽസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്