"ഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 34:
 
==പരാതിക്കാരിക്ക് ലഭിക്കുന്ന നിവർത്തികൾ==
===വകുപ്പ് - 18: സംരക്ഷണ ഉത്തരവ്===
ഇരുകക്ഷികളുടെയും ഭാഗം കേട്ടശേഷം ഗാർഹിക പീഡനം നടന്നുവെന്നോ, നടക്കുവാൻ സാദ്ധ്യതയുണ്ടെന്നോ പ്രഥമ ദൃഷ്ട്യാ ബോദ്ധ്യപ്പെടുന്ന പക്ഷം മജിസ്ട്രേറ്റിന് പരാതിക്കാരിക്ക് അനുകൂലമായും എതൃകക്ഷിക്ക് എതിരായും വിവിധ സംരക്ഷണ ഉത്തരവുകൾ പുറപ്പെടുവിക്കാം. അതിക്രമം തടഞ്ഞുകൊണ്ടുള്ള ഉത്തരവുകൾ എന്നും ഇതിനെ വിളിക്കാറുണ്ട്.
 
ഇതുപ്രകാരം ഗാർഹിക അതിക്രമങ്ങൾ തടഞ്ഞുകൊണ്ടും അത്തരം പീഡനങ്ങളോ, കൃത്യങ്ങളോ നടത്തുന്നതിൽ നിന്നും അത്തരം കാര്യങ്ങൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്നതിൽ നിന്നും എതിർകക്ഷികളെ വിലക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാം. ഗാർഹിക പീഡനത്തിനിരയായവരുടെ ജോലി സ്ഥലത്ത് പ്രവേശിച്ചോ, വിദ്യാലയത്തിൽ ചെന്നോ ഇത്തരത്തിൽ പീഡനങ്ങൾ ആവർത്തിക്കുന്നതിനെയും വിലക്കാം. ഇരയായവരുമായി നേരിട്ടോ, താപാൽ, ഫോൺ മുതലായ മാദ്ധ്യമങ്ങൾ വഴിയോ ആശയ വിനിമയം നടത്തുന്നതും വിലക്കാം. ഗാർഹികാതിക്രമങ്ങൾക്കിരയാകുന്നവരെ സഹായിക്കുകയോ അഭയം നൽകുകയോ ചെയ്യുന്ന ബന്ധുക്കളെയോ, മറ്റുള്ളവരെയോ പീഡിപ്പിക്കുന്നതിൽ നിന്നും എതിർകക്ഷികളെ കോടതിക്ക് വിലക്കാം. കൂടാതെ എല്ലാവിധ പീഡനങ്ങളും തടയുവാനായി ഏതൊരു വിധ പ്രവർത്തിയും ഇപ്രകാരം വിലക്കാം.
===വകുപ്പ് - 19;താമസ സൌകര്യ ഉത്തരവ്===
പരാതിക്കാരിക്ക് നിയമപരമായി അവകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും എതിർ കക്ഷിക്കൊപ്പം പങ്കുപാർത്ത വീട്ടിൽ നിന്നും ഒഴിപ്പിക്കുകയോ, താമസിക്കുന്നതിൽ ശല്യം ചെയ്യുകയോ ചെയ്യുന്നതിനെ വിലക്കി ഉത്തരവിടാൻ ഈ വകുപ്പ് പ്രകാരം മജിസ്ട്രേറ്റിന് അധികാരമുണ്ട്. ആവശ്യമെങ്കിൽ പങ്കു പാർത്ത വീട്ടിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാനും ഇരയാക്കപ്പെടുന്നയാൾ താമസിക്കുന്ന വീട്ടിലേക്കോ, പങ്കു പാർത്ത വീട്ടിലേക്കോ അതിലെ ഏതെങ്കിലും ഭാഗത്തേക്കോ പ്രവേശിക്കരുതെന്ന് എതിർ കക്ഷികളോട് നിർദ്ദേശിക്കാനും ഇപ്രകാരം കഴിയും.
പങ്കുപാർത്ത വീട് വിൽക്കുന്നതിനോ, കൈമാറ്റം ചെയ്യുന്നതിനോ, മറ്റേതെങ്കിലും വിധത്തിൽ അന്യാധീനപ്പെടുത്തുന്നതിനോ എതിർകക്ഷി ശ്രമിക്കുന്നതിനെ വിലക്കാനും കഴിയും. പങ്കുപാർത്ത വീട്ടിൽ എതിർകക്ഷികൾക്കുള്ള അവകാശം വെച്ചൊഴിയുന്നത് മജിസ്ട്രേറ്റിന്റെ അനുവാദത്തോടെയല്ലാതെ ആവരുതെന്ന് നിർദ്ദേശിക്കാനും പങ്കുപാർത്ത വീട്ടിൽ താമസിപ്പിക്കൽ അസാദ്ധ്യമെങ്കിൽ അതേ നിലവാരത്തിലുള്ള മറ്റ് താമസ സൌകര്യം ഏർപ്പെടുത്തിക്കൊടുക്കുന്നതിനോ അതിനായുള്ള വാടക നൽകുന്നതിനോ എതിർകക്ഷികളെ നിർദ്ദേശിച്ച് ഉത്തരവിടാനും ഈ വകുപ്പു പ്രകാരം കഴിയും.
 
പങ്കാളിയുടെ വീട്ടിൽ നിന്നും ഇറക്കിവിടൽ ഭീഷണി നേരിടുന്ന ഇന്ത്യയിലെ സ്ത്രീകൾക്ക് ആദ്യമായി ലഭിക്കുന്ന പരിരക്ഷയാണ് നിയമത്തിലെ ഈ വകുപ്പ് പ്രദാനം ചെയ്യുന്നത്. എന്നാൽ എതിർക്ഷികളിൽ സ്ത്രീകളായിട്ടുള്ളവർക്കെതിരെ ഈ വകുപ്പ് പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിക്കാൻ പാടില്ല എന്ന് പ്രത്യേകമായി പറയുന്നു.
 
==പരാതി സമർപ്പിക്കേണ്ട വിധം==
ഏതെങ്കിലും തരത്തിലുള്ള ഗാർഹിക പീഡനം നടക്കുന്ന പക്ഷം മുൻപറഞ്ഞതുപോലെ ഇരയാകപ്പെടുന്ന സ്ത്രീക്കോ, അവർക്കുവേണ്ടി മറ്റൊരാൾക്കോ, സന്നദ്ധ സംഘടനകൾക്കോ ഈ നിയമ പ്രകാരമുള്ള സംരക്ഷണ ഉത്തരവുകൾ നേടിയെടുക്കുവാനായി താഴെ പറയുന്നവരെ സമീപിക്കാവുന്നതാണ്.