"ഫ്ലൂറസന്റ് വിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 16:
ചോക്കും സ്റ്റാർട്ടറും കൂടി സൃഷ്ടിച്ചെടുക്കുന്ന കൂടിയ വോൾട്ടത ഫ്ലൂറസന്റ് ട്യൂബിന്റെ അറ്റങ്ങളിലുള്ള ചുരുളുകളിൽ എത്തുമ്പോൾ അത് ഇലക്ട്രോണുകളെ ഉത്സർജ്ജിക്കുന്നു. ഇത്തരത്തിൽ ഉണ്ടാകുന്ന ഇലക്ട്രോണുകൾ ആർഗൺ വാതകത്തെ [[അയണീകരണം|അയണീകരിക്കുകയും]] കുറഞ്ഞ പ്രതിരോധമുള്ള മെർക്കുറി ബാഷ്പത്തിലൂടെ ഒരു വൈദ്യുത ഡിസ്ചാർജ്ജ് സാധ്യമാക്കുകയും ചെയ്യുന്നു. മെർക്കുറി ബാഷ്പത്തിലൂടെയുള്ള ഡിസ്ചാർജ് ധാരാളം അൾട്രാ വയലറ്റ് കിരണങ്ങളെ സൃഷ്ടിക്കുന്നു. ട്യൂബിനുള്ളിലെ ഫ്ലൂറസന്റ് പൂശ് അൾട്രാ വയലറ്റ് കിരണങ്ങളെ സ്വീകരിച്ച് ദൃശ്യപ്രകാശമായി പുനഃരുത്സർജ്ജിക്കുന്നു. ഒരിക്കൽ ഡിസ്ചാർജ് തുടങ്ങിയാൽ പിന്നെ അത് തുടരാൻ കൂടിയ വോൾട്ടത ട്യൂബിനുള്ളിലെ കുറഞ്ഞ പ്രതിരോധം മൂലം ആവശ്യമില്ല. അതുകൊണ്ട് ചോക്ക് ആവശ്യമായ വോൾട്ടത 110 ആയി താഴ്ത്തുകയും സ്റ്റാർട്ടറിനെ [[വൈദ്യുത സർക്കീട്ട്|സർക്കീട്ടിൽ]] നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു. പൂർണ്ണ ഡിസ്ചാർജ് ഉണ്ടാകുന്നതുവരെ കൂടിയ വോൾട്ടതയ്ക്കായി സ്റ്റാർട്ടർ ആവശ്യമാണ്‌. അതുകൊണ്ടാണ്‌ ആദ്യം ഫ്ലൂറസന്റ് വിളക്കുകൾ മിന്നുന്നത്. വിവിധയിനം ഫ്ലൂറസന്റ് പദാർത്ഥങ്ങൾ ഉപയോഗിച്ച് വിവിധ വർണ്ണങ്ങളിലുള്ള പ്രകാശം ഉണ്ടാക്കാവുന്നതാണ്‌, [[കാൽസ്യം]], [[സിങ്ക്]], [[മഗ്നീഷ്യം]], [[ബെറീലിയം]], [[കാഡ്മിയം]] തുടങ്ങിയവയുടെ സം‌യുക്തങ്ങളാണ്‌ ഫ്ലൂറസന്റ് പദാർത്ഥങ്ങളായി സാധാരണ ഉപയോഗിക്കുന്നത്.
 
== ഗുണങ്ങളും ദോഷങ്ങളും==
== മേന്മകൾ ==
[[ഇൻകാൻഡസന്റ് വിളക്ക്|ഇൻകാൻഡസന്റ് വിളക്കുകളെ]] അപേക്ഷിച്ച് ഏറെ മേന്മകൾ ഫ്ലൂറസന്റ് വിളക്കുകൾക്കുണ്ട്. ഇൻകാൻഡസന്റ് വിളക്കുകളിൽ ഊർജ്ജത്തിന്റെ സിം‌ഹഭാഗവും താപമായി പാഴായി പോകുന്നു. ഫ്ലൂറസന്റ് വിളക്കുകളിൽ ഊർജ്ജത്തിന്റെ ഏറിയ പങ്കും വെളിച്ചമായി മാറുന്നു. വോൾട്ടേജ് കുറച്ചുകൊണ്ട് ചോക്കും ഒരു പരിധി വരെ ഊർജ്ജ നഷ്ടം തടയുന്നുണ്ട്. ഇക്കാരണം കൊണ്ട് ഫ്ലൂറസന്റ് വിളക്കുകൾ പരിസ്ഥിതി സുഹൃദ് ആണെന്ന് പറയാറുണ്ട്. ഇൻകാൻഡസന്റ് വിളക്കിന്റെ അഞ്ച് മടങ്ങ് ആയുസ്സ് ഫ്ലൂറസന്റ് വിളക്കുകൾക്കുണ്ടെന്നു കണക്കാക്കപ്പെടുന്നു<ref>http://www.ustr.net/electronics/fluorescent.shtml</ref>. മിക്ക ഫ്ലൂറസന്റ് വിളക്കുകളും ട്യൂബുകൾ ആയതിനാൽ നിഴൽ മൂലമുണ്ടാകുന്ന അസൗകര്യവും കുറവാണ്‌.
 
അതേസമയം ഇൻകാൻഡസന്റ് വിളക്കുകളേക്കാളും വളരെയേറെ ഊർജ്ജക്ഷമമാണെങ്കിലും മിക്ക ഫ്ലൂറസന്റ് വിളക്കുകളും (പ്രധാനമായും സി.എഫ്.എൽ.) ഉൾക്കൊള്ളുന്ന അത്യന്താപേക്ഷിത ഘടകമായ [[രസം (മൂലകം)|രസം]] ജീവജാലങ്ങൾക്ക് ദോഷകരമാണ്<ref name="നാഷജിയോ">{{cite news|title=Fluorescent Lights' Mercury Poses Dim Threa|url=http://news.nationalgeographic.com/news/2007/05/070518-cfls-bulbs.html|accessdate=11 ജൂലൈ 2010|newspaper=നാഷണൽ ജിയോഗ്രാഫിക് ന്യൂസ്|date=18 മെയ് 2007}}</ref>. ഉപയോഗരഹിതമായവ ശരിയായ വിധത്തിൽ സംസ്കരിച്ചില്ലെങ്കിൽ അവ പരിസ്ഥിതിയ്ക്ക് ദോഷമായിത്തീരും.
 
== അവലംബം ==
"https://ml.wikipedia.org/wiki/ഫ്ലൂറസന്റ്_വിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്