"ബാമിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 136:
 
== ബാമിയാനിലെ ബുദ്ധപ്രതിമകൾ ==
[[File:Afghanistan Statua di Budda 1.jpg|ലഘു|ബാമിയാനിലെ തകർക്കപ്പെട്ട് ബുദ്ധപ്രതിമ]]
[[File:Bamiyan-Valley 1981 general-view.jpg|right|thumb|ബാമിയാൻ താഴ്വര 1981-ലെ ചിത്രം - ചെറിയ ബുദ്ധപ്രതിമ ചിത്രത്തിൽ കാണാം]]
ബാമിയൻ താഴ്വരയുടേ വടക്കു ഭാഗത്തുള്ള ചെരിവിലെ പാറകളിൽ ഗുഹകൾ നിർമ്മിച്ച് നിരവധി വിഹാരങ്ങളും ശില്പങ്ങളും, ഇവിടെ ജീവിച്ചിരുന്ന ബുദ്ധമതവിശ്വാസികൾ നിർമ്മിച്ചിട്ടുണ്ട്. [[ഗാന്ധാരകല|ഗാന്ധാരകലയുടെ]] ഉത്തമോദാഹരണമായിരുന്ന ബുദ്ധന്റെ രണ്ടൂ കൂറ്റൻ പ്രതിമകളാണ് ഇവയിൽ ഏറ്റവും പ്രധാനമായിരുന്നത്<ref name=afghans9/>. 2001 മാർച്ചിൽ താലിബാൻ ഭരണകൂടത്തിന്റെ ഉത്തരവു പ്രകാരം ഈ രണ്ടു പ്രതിമകളും നശിപ്പിക്കപ്പെട്ടു<ref>http://www.commondreams.org/headlines01/0301-04.htm</ref>. പ്രതിമകളിൽ കിഴക്കുവശത്തുള്ളത് 55 മീറ്റർ ഉയരമുള്ളതായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രതിമയായിരുന്നിരിക്കണം ഇത്. ഈ പ്രതിമ നിന്നിടത്തു നിന്ന് ഏതാണ്ട് 1500 മീറ്റർ പടിഞ്ഞാറു മാറിയാണ് 38 മീറ്റർ ഉയരമുണ്ടായിരുന്ന രണ്ടാമത്തെ പ്രതിമ നിലനിന്നിരുന്നത്<ref name=afghans9/>.
 
പണ്ട് ഈ പ്രതിമകൾ മനോഹരമായ ചിത്രപ്പണികൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടായിരുന്നു എന്നു കരുതുന്നു. പ്രതിമകൾ നിലനിൽക്കുന്ന ഗുഹകളുടെ ചുമരിലും ചിത്രാലങ്കാരം ഉണ്ടായിരുന്നു. ചെറിയ ബുദ്ധപ്രതിമയിലെ അലങ്കാരം 6/7 നൂറ്റാണ്ടിലെ ഇറാനിലെ സസാനിയൻ രീതിയിലാണ്. എന്നാൽ വലിയ ബുദ്ധപ്രതിമയിലെ അലങ്കാരങ്ങൾ ഇന്ത്യൻ രീതിയിലുള്ളതാണ്. ചിത്രപ്പണീകളിൽ നിന്നും പതിമയുറ്റെ കാലം നിർണയിക്കാൻ സാധിച്ചിട്ടില്ലെങ്കിലും 632-ആം ആണ്ടിലെ [[ഷ്വാൻ സാങ്|ഷ്വാൻ സാങിന്റെ]] സന്ദർശനവേളയിൽ ഈ പ്രതിമകൾ രണ്ടും ഇവിടെ ഉണ്ടായിരുന്നതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്<ref name=afghans9/>.
== ചിത്രങ്ങൾ‌ ==
<gallery>
[[File:Afghanistan Statua di Budda 1.jpg|ലഘു|ബാമിയാനിലെ തകർക്കപ്പെട്ട്വലിയ ബുദ്ധപ്രതിമ]]
File:BamyanBuddha Smaller 1.jpg|ചെറിയ ബുദ്ധപ്രതിമ
[[File:Bamiyan-Valley 1981 general-view.jpg|right|thumb|ബാമിയാൻ താഴ്വര 1981-ലെ ചിത്രം - ചെറിയ ബുദ്ധപ്രതിമ ചിത്രത്തിൽ കാണാം]]
</gallerry>
 
== അവലംബം ==
"https://ml.wikipedia.org/wiki/ബാമിയാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്