"ചാക്യാർക്കൂത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെളിവ്
No edit summary
വരി 14:
2000 വര്‍ഷത്തിലേറേ പാരമ്പര്യമുള്ൊരു കലാരൂപമാണ്‌ ചാക്യാര്‍ കൂത്ത്. കേരളത്തില്‍ ബുദ്ധമതത്തിന്റെ പ്രഭാവം നിലനിന്നിരുന്ന കാലത്ത് ബുദ്ധമത വിശ്വാസികളായ മുനിമാര്‍ അവതരിപ്പിച്ചിരുന്ന നൃത്തരൂപമാണ്‌ ഇത്. എന്നാല്‍ കാലക്രമത്തില്‍ ബ്രാഹ്മണ മേധാവികളാല്‍ തുരത്തപ്പെട്ടതോ മതപരിവര്‍ത്തനം നടത്തപ്പെട്ടതോ ആയ മുനിമാരെ '''ശാക്യ''' എന്ന വംശത്തില്‍ (ബുദ്ധന്റെ വംശം) പെടുത്തി. ഇവരെ ബ്രാഹ്മണരില്‍ നിന്നും ഒരു പടി താഴെയുള്ള സ്ഥാനം നല്‍കി അലങ്കരിച്ചു. ആദ്യകാലങ്ങളില്‍ ബുദ്ധന്റെ ഗാഥകള്‍ പാടിയിരുന്ന ഇവരെ പിന്നിട് പുരാണങ്ങള്‍ പാടാനായി വിധിക്കപ്പെട്ടു.<ref> {{cite book |last=പി.ഒ. |first=പുരുഷോത്തമന്‍ |authorlink=പി.ഒ. പുരുഷോത്തമന്‍ |coauthors= |title=ബുദ്ധന്റെ കാല്പാടുകള്‍-പഠനം |year=2006 |publisher=പ്രൊഫ. വി. ലൈല |location= കേരളം |isbn= 81-240-1640-2 }} </ref> ഇത് കൂടാതെ നമ്പൂതിരി കുടുംബങ്ങളില്‍ നിന്നും പുറം തള്ളപ്പെട്ടിരുന്ന അംഗങ്ങളെ (ഭൃഷ്ട്) ചാക്യാര്‍മാര്‍ സ്വീകരിച്ചിരുന്നു. അതോടെ അവരുടെ അംഗസംഘ്യ വര്‍ദ്ധിച്ചിരിക്കാം <ref> {{cite book |last= ശങ്കരന്‍ നമ്പൂതിരിപ്പാട് |first=കാണിപ്പയ്യൂര്‍ |authorlink=കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് |coauthors= |editor= |others= |title= എന്റെ സ്മരണകള്‍ (രണ്‍ടാം ഭാഗം) |origdate= |origyear=1957 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= |series= |date= |year= |month= |publisher=പഞ്ചാംഗം പ്രസ്സ് |location= കുന്നംകുളം|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
 
ചാക്യാര്‍ കൂത്ത് ക്ഷേത്രങ്ങളിലെ [[കൂത്തമ്പലം|കൂത്തമ്പല]]ങ്ങളില്‍ മാത്രമേ അവതരിപ്പിച്ചിരുന്നുള്ളൂ<ref> {{cite book |last= ശങ്കരന്‍ നമ്പൂതിരിപ്പാട്ചാക്യാര്‍ |first=മാണി മാധവ |authorlink=മാണി മാധവ ചാക്യാര്‍|coauthors= |editor= |others= |title= നാട്യകല്പദ്രുമം |origdate= |origyear=1973 |origmonth= |url= |format= |accessdate= മേയ്|accessyear= |accessmonth= |edition= രണ്ടാം പതിപ്പ്=1996|series= |date= |year= 1996|month= |publisher=കേരള കലാമണ്ഡലം |location= ചെറുതുരുത്തി|language= |isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>[[ഇരിങ്ങാലക്കുട]] [[കൂടല്‍മാണിക്യം ക്ഷേത്രം|കൂടല്‍മാണിക്യം ക്ഷേത്രത്തോടനുബന്ധിച്ച്]] പ്രശസ്തമായ ഒരു കൂത്തമ്പലം ഉണ്ട്. ഇവിടെ എല്ലാവര്‍ഷവും കൂത്തുകള്‍ നടന്നു വരുന്നു. പ്രശസ്ത ചാക്യാര്‍കൂത്ത്-കൂടിയാട്ടം കലാകാരനായ യശ:ശരീരനായ ഗുരു ''നാട്യാചാര്യ വിദൂശകരത്നം [[പത്മശ്രീ]]'' '''[[മാണി മാധവ ചാക്യാര്‍]]''' ആണ് ചാക്യാര്‍ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതില്‍‌കെട്ടുകള്‍ക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു.
 
മാണി മാധവ ചാക്യാരുടെ ഗുരുവായ ദര്‍ശനകലാനിധി [[രാമവര്‍മ്മ പരീക്ഷത്ത്]] തമ്പുരാന്‍ ''[[പ്രഹ്ലാദചരിതം]]'' എന്ന ഒരു പുതിയ [[സംസ്കൃതം|സംസ്കൃത]] ചമ്പു പ്രബന്ധം എഴുതി പല തലമുതിര്‍ന്ന കലാകാരന്മാരോടും ഇത് കൂത്തമ്പലത്തില്‍ അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു പുതിയ പ്രബന്ധം അവതരിപ്പിക്കുന്നത് അസാധ്യമാണെന്നായിരുന്നു അവരുടെ മറുപടി. താരതമ്യേന ചെറുപ്പമായിരുന്ന മാണി മാധവ ചാക്യാരോട് തമ്പുരാന്‍ ഇത് അവതരിപ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു രാത്രികൊണ്ട് ഇതിന്റെ ഒരു ഭാഗം പഠിച്ച് പിറ്റേ ദിവസം [[കൊച്ചി]] രാജ്യത്തിന്റെ തലസ്ഥാനമായ [[തൃപ്പൂണിത്തറ]]യില്‍ ഇത് അവതരിപ്പിച്ചു. ഈ സംഭവത്തോടെ മഹാപണ്ഡിതന്‍‌മാര്‍ സംസ്കൃത-തനതു കലകളിലുള്ള മാണി മാധവ ചാക്യാരുടെ പ്രാഗല്‍ഭ്യം അംഗീകരിച്ചു. ഏതാനും മാസങ്ങള്‍ക്കു ശേഷം അദ്ദേഹം ഇതേ രംഗത്ത് പ്രഹ്ലാദചരിതം പൂര്‍ണരൂപത്തില്‍ അവതരിപ്പിച്ചു.
"https://ml.wikipedia.org/wiki/ചാക്യാർക്കൂത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്