"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 23:
അഷ്ടാദ്ധ്യായിയുടെ തുടക്കത്തിനു മുൻപ്, സംസ്കൃതഭാഷയിലെ വർണ്ണങ്ങളെ 14 വർഗ്ഗങ്ങളായി തിരിച്ച്, ഓരോ വർഗ്ഗത്തേയും പ്രതിനിധാനം ചെയ്യുന്ന പ്രതീകങ്ങൾ നിഷ്കർഷിച്ചിട്ടുള്ള ഒരു സൂത്രമാല ചേർക്കുക സാധാരണമാണ്. സൂത്രമാലയിലെ ആദ്യത്തെ നാലു സൂത്രങ്ങളിൽ സ്വരങ്ങളും അവസാനത്തെ പത്തു സൂത്രങ്ങളിൽ വ്യഞ്ജനങ്ങളും ക്രമീകരിച്ചിരിക്കുന്നു. അഷ്ടാധ്യായിൽ സംസ്കൃതത്തിലെ വർണങ്ങളേയും, വർണഗണങ്ങളേയും പരാമരിശിക്കുന്നത് ഈ സൂത്രമാലയിലെ വർഗ്ഗീകരണവും പ്രതീകവ്യവസ്ഥയും പിന്തുടർന്നാണ്. '''പ്രത്യാഹാരസൂത്രം''' എന്നാണ് ഈ സൂത്രമാല അറിയപ്പെടുന്നത്. പരമശിവൻ നേരിട്ട് പാണിനിയ്ക്ക് വെളിപ്പെടുത്തിക്കൊടുത്തതെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, '''ശിവസൂത്രം, മഹേശ്വരസൂത്രം''' എന്നീ പേരുകളും ഇതിനുണ്ട്. ഇത് പാണിനി സ്വയം എഴുതിയതോ, മുന്നേ ഉണ്ടായിരുന്നതോ എന്നു വ്യക്തമല്ല.
===ധാതുപാഠം, ഗുണപാഠം===
അഷ്ടാദ്ധ്യായിയുടെ പാഠത്തിനൊടുവിൽ '''ധാതുപാഠം, ഗണപാഠം''' എന്നിങ്ങനെ രണ്ടു പാഠങ്ങൾ അനുബന്ധമായി കാണാം. ധാതുപാഠം ക്രീയാമൂലങ്ങളുടേയും ഗണപാഠം നാമമൂലങ്ങളുടേയും പട്ടികയാണ്. അഷ്ടാദ്ധ്യായിയുടെ പാഠം കാര്യമായ കൂട്ടിച്ചേർക്കലുകൾ ഇല്ലാതെ പകർന്നുകിട്ടിയിട്ടുണ്ടെങ്കിലും, ധാതുപാഠത്തിന്റേയും ഗണപാഠത്തിന്റേയും സ്ഥിതി അതല്ല. ആ പട്ടികകളിൽ വാക്കുകളോട് ചേർന്നുകാണുന്ന അവയുടെ അർത്ഥം പിൽക്കാലങ്ങളിൽ എഴുതിച്ചേർക്കപ്പെട്ടവയാണെന്ന് കരുതപ്പെടുന്നു.<ref name ="Katre">Introduction, Ashtadhyayi of Panini Translated by Sumitra M.Katre [http://books.google.co.in/books?id=iSDakY97XckC&pg=PP4&lpg=PP4&dq=Sumitra+M+Katre&source=bl&ots=ueMgQq4_Wm&sig=xfAatejBq4GkbM1yQQL9i9iq8ok&hl=en&ei=izozTKXhJNKxrAe7oODvAw&sa=X&oi=book_result&ct=result&resnum=8&ved=0CDEQ6AEwBw#v=onepage&q=Sumitra%20M%20Katre&f=false]</ref>
|