"അഷ്ടാധ്യായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
==ഭാഷ്യങ്ങൾ, നിരൂപണങ്ങൾ==
അഷ്ടാദ്ധ്യായിയെ പിന്തുടർന്ന്, അതിന്റെ വ്യാഖ്യാനങ്ങളും നിരൂപണങ്ങളുമായ രചനകളുടെ ഒരു പരമ്പര തന്നെ ഉണ്ടായി. അവയിൽ ഏറ്റവും ആദ്യത്തേത് വ്യാദി-യുടെ, ഒരു ലക്ഷം പദ്യങ്ങളുള്ള "സംഗ്രഹം" ആയിരുന്നു. പിൽക്കാലലേഖകന്മാരുടെ രചനകളിൽ ഉദ്ധരണികൾ വഴി കിട്ടിയ ശകലങ്ങൾ മാത്രമാണ്‌ ആ ബൃഹദ്‌കൃതിയിൽ ഇന്ന് അവശേഷിച്ചിട്ടുള്ളത്. ഭരദ്വാജൻ, സുനഗൻ, വ്യാഘ്രഭൂതി, വൈയാഹ്രയപാദൻ തുടങ്ങിയവരുടെ വ്യാഖ്യാനങ്ങളും ഇതുപോലെ നഷ്ടീഭവിച്ചു. അഷ്ടാദ്ധ്യായിയുടെ ലഭ്യമായതിൽ ഏറ്റവും പഴയ ഭാഷ്യം, ഒന്നോ-രണ്ടോ നൂറ്റാണ്ടുകൾക്കു ശേഷം '''കാത്യായനൻ''' രചിച്ച '''വർത്തിക''' ആണ്‌. അഷ്ടാദ്ധ്യായിയിലെ മൂന്നിലൊന്നോളം സൂത്രങ്ങൾ വ്യാഖ്യാനിച്ച കാത്യായനൻ, പലയിടങ്ങളിലും പാണിനിയെ വിമർശിക്കുകയും തിരുത്തുകയും ചെയ്തു. പാണിനിയുടെ രചനയുടെ ഏറ്റവും പ്രസിദ്ധമായ നിരൂപണം ക്രി.മു.രണ്ടാം നൂറ്റാണ്ടിൽ '''പതഞ്ജലി'''{{Ref_label|൩|൩|none}}രചിച്ച '''മഹാഭാഷ്യം''' ആണ്‌. പാണിനിയെ ബഹുമാനപൂർ‌വം സമീപിക്കുന്ന പതജ്ഞലി കാത്യായനന്റെ വിമർശങ്ങൾക്ക് മറുപടി പറയുന്നതിനൊപ്പം, ചില കാര്യങ്ങളിൽ പാണിനിയോട് വിയോജിക്കുന്നുണ്ട്. പാണിനീയ സൂക്തങ്ങൾക്ക് സുവ്യക്തവും യുക്തിയുക്തവുമായ ഭാഷ്യം ചമച്ച പതഞ്ജലിയുടെ സ്വച്ഛവും സ്ഫുടവുമായ ശൈലി, സംസ്കൃതഗദ്യത്തിന്റെ ഏറ്റവും സുന്ദരമായ മാതൃക എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.<ref name ="kosambi"/> സംഭാഷണശൈലിയിൽ രസകരമായി എഴുതപ്പെട്ടിട്ടുള്ള പതഞ്ജലിയുടെ കൃതിയ്ക്കു തന്നെ ഒട്ടേറെ ഭാഷ്യങ്ങൾ ഉണ്ടായിട്ടുണ്ട്.
 
കാത്യായനന്റേയും പതജ്ഞലിയുടേയും ഭാഷ്യങ്ങൾ അഷ്ടാദ്ധ്യായിയുടെ മുഴുവൻ പാഠവും പരിഗണിക്കുന്നില്ല. അഷ്ടാദ്ധ്യായിയുടെ ലഭ്യമായ സമ്പൂർണ്ണ നിരൂപണങ്ങളിൽ ഏറ്റവും പഴയത്, ബുദ്ധമതാനുയായികളായിരുന്ന '''വാമനനും ജയാദിത്യനും''' ചേർന്ന് ക്രി.വ. ആറാം നൂറ്റാണ്ടിൽ രചിച്ച '''കാശികവൃത്തി''' ആണ്‌.<ref name ="ency"/>
"https://ml.wikipedia.org/wiki/അഷ്ടാധ്യായി" എന്ന താളിൽനിന്ന് ശേഖരിച്ചത്