"ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Removing repeated words ഇന്ത്യയിൽ ഇത്തരം
വരി 1:
ഭരണഘടനയിലോ അന്താരാഷ്ട്ര പ്രഖ്യാപനങ്ങളിലോ ഉറപ്പുനൽകുന്നതും വ്യക്തിയുടെ ജീവനും സ്വാതന്ത്ര്യത്തിനും, സമത്വത്തിനും, അന്തസ്സിനുമായുള്ളതും മാനുഷികമായ ഏതൊരവകാശത്തെയും മനുഷ്യാവകാശം എന്നു വിളിക്കാം. ഇന്ത്യയിൽ ഇത്തരം ഇന്ത്യയിൽ ഇത്തരം അവകാശങ്ങളുടെ പരിരക്ഷ മുൻ നിറുത്തി രൂപം നൽകിയിട്ടുള്ള സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. 1993 - ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്വങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.
==ഘടന==
മനുഷ്യാവകാശ സംരക്ഷണ നിയമം - 1993 ന്റെ 3 -ആം വകുപ്പു പ്രകാരം കേന്ദ്ര ഗവൺമെന്റാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന് രൂപം കൊടുക്കുന്നത്. ഓരോ സംസ്ഥാനത്തും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളും പ്രവർത്തിക്കുന്നു. ദേശീയ കമ്മീഷന്റെ ചെയർമാൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് പദവി വഹിച്ചിരുന്നയാൾ ആയിരിക്കണം. ചെയർമാന് പുറമേ നാല് അംഗങ്ങൾകൂടി കമ്മീഷനിലുണ്ടാവണെന്ന് നിയമം അനുശാസിക്കുന്നു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ മലയാളിയായ ജസ്റ്റിസ് (റിട്ട.) കെ.ജി ബാലകൃഷ്ണനാണ്.