"ട്യൂണിങ് ഫോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 17:
 
==ഉപയോഗങ്ങൾ==
സംഗീത സ്കെയിലിലെ എല്ലാ സ്വരങ്ങൾക്കും വേണ്ടിയുള്ള ട്യൂണിങ് ഫോർക്കുകൾ നിർമിക്കാവുന്നതാണ്. എങ്കിലും മിക്ക ഓർക്കെസ്ട്രാകളുടേയും അടിസ്ഥാന ട്യൂണിങ് നോട്ടിന് ആവശ്യമായ ആവൃത്തികളിലാണ് ഇവ നിർമിക്കാറുള്ളത്. സെക്കൻഡിൽ 440 കമ്പനങ്ങൾ എന്നതാണ് ട്യൂണിങ് ഫോർക്കുകൾക്ക് സർവസാധാരണമായി അംഗീകരിച്ചിട്ടുള്ള ആവൃത്തി.
 
ശബ്ദവുമായി ബന്ധപ്പെട്ട ഭൗതികശാസ്ത്ര പരീക്ഷണങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ട്യൂണിങ് ഫോർക്കുകളുടെ രൂപകല്പനയിലും മാറ്റം വരുത്താറുണ്ട്. അനുനാദ പേടകം ഘടിപ്പിച്ച ഫോർക്കുകൾ ശബ്ദത്തിന്റെ ഉച്ചതയ്ക്ക് ഉപകരിക്കുന്നു. കുറേ നേരത്തേക്ക് ആയാമം ചുരുങ്ങാതെ സ്പന്ദിക്കുന്ന ട്യൂണിങ് ഫോർക്ക് ആവശ്യമായ സന്ദർഭങ്ങളിൽ വിദ്യുത്പ്രവർത്തിത ട്യൂണിങ് ഫോർക്കുകളും, സെക്കൻഡിൽ 1000 വരെ ഉയർന്ന ആവൃത്തി കൈവരിക്കേണ്ടപ്പോൾ ഇലക്ട്രോണിക വാൽവ് പ്രവർത്തിത ട്യൂണിങ് ഫോർക്കുകളും ഉപയോഗിക്കാറുണ്ട്.
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ട്യൂണിങ്_ഫോർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്