"ട്യൂണിങ് ഫോർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
ഒരു നിശ്ചിത [[ആവൃത്തി|ആവൃത്തിയിലുള്ള]] സംഗീതസ്വരം പുറപ്പെടുവിക്കുന്ന ഉപകരണം. ഒരു പിടിയും U ആകൃതിയിൽ വളഞ്ഞ രണ്ട് സമാന്തര ഭുജങ്ങളും ചേർന്ന ഈ ഉപകരണം ഉരുക്കുകൊണ്ടു നിർമിച്ചിരിക്കുന്നു.ഇതിലെ ലോഹദണ്ഡുകളെ [[കമ്പനം]] ചെയ്യിക്കുമ്പോൾ അവ വ്യക്തവും സ്ഥിരവും ആയ, ഒറ്റ ആവൃത്തിയിലുള്ള സംഗീതസ്വരം പുറപ്പെടുവിക്കുന്നു. സംഗീതോപകരണങ്ങളുടെ അടിസ്ഥാനസ്വരം കണ്ടുപിടിക്കുന്നതിനും അവ കൃത്യമായി ട്യൂൺ ചെയ്യുന്നതിനും [[ശബ്ദശാസ്ത്രം|ശബ്ദശാസ്ത്രപരീക്ഷണങ്ങളിൽ]] ആവൃത്തി നിർണയിക്കുന്നതിനും ഉള്ള പ്രധാന മാനദണ്ഡമായിട്ടാണ് ട്യൂണിങ് ഫോർക്കുകൾ സാധാരണയായി ഉപയോഗിക്കുന്നത്.
==വിവരണം==
1711-ൽ ജോൺ ഷോർ എന്ന ഇംഗ്ലീഷ് സംഗീതജ്ഞനാണ് ട്യൂണിങ് ഫോർക്ക് ആദ്യമായി നിർമിച്ചത്. സൗകര്യപ്രദമായ ഒരു കട്ടയിൽ അടിച്ച് ട്യൂണിങ് ഫോർക്ക് കമ്പനം ചെയ്യിക്കുമ്പോൾ അതിന്റെ ലോഹദണ്ഡുകൾ ഇടവിട്ട് പരസ്പരം അടുത്തും അകന്നും സ്പന്ദിച്ച് അനുപ്രസ്ഥ ശബ്ദതരംഗങ്ങൾ പുറപ്പെടുവിക്കുന്നു. ഈ ശബ്ദത്തിന്റെ അഭീഷ്ണത പ്രോങുകളുടെ കമ്പന നിരക്കിന് ആനുപാതികമായിരിക്കും. ഈ നിരക്കാകട്ടെ പ്രോങുകളുടെ നീളത്തേയും കട്ടിയേയും ആശ്രയിച്ചിരിക്കുകയും ചെയ്യും. ദണ്ഡുകളുടെ സ്പന്ദനങ്ങൾ വളരെ ശുദ്ധമായതിനാൽ ഹാർമോണിക അധിസ്വരങ്ങളോ സമ്മിശ്രസ്വരങ്ങളോ ഇല്ലാത്ത ഒറ്റ ആവൃത്തിയിലുള്ള ശുദ്ധസ്വര മായിരിക്കും ട്യൂണിങ് ഫോർക്കിന്റേത്.
 
==ആവൃത്തി കണ്ടുപിടിയ്ക്കാൻ==
==ഉപയോഗങ്ങൾ==
"https://ml.wikipedia.org/wiki/ട്യൂണിങ്_ഫോർക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്