"സിന്ധു നദീതടസംസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

430 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  14 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(→‎അവസാനം: last of the harappans. (we))
 
==അവസാനം==
ക്രി. മു. 1800-ഓടെ ഹരപ്പന്‍ സംസ്കൃതി ക്ഷീണിച്ച് പതുക്കെ ഇല്ലാതാവുന്നതായാണ് കാണുന്നത്. റേഡിയോ കാര്‍ബണ്‍ ഗണന അനുസരിച്ച് ഹരപ്പന്‍ കാലഘട്ടം അവസാനിക്കുന്നത് വൈദിക കാലഘട്ടത്തിനു മുന്‍പായ ക്രി. മു. 1750 ഓടെയാണ്. നഗര കല്പനയില്‍‍ ആസൂത്രണസ്വഭാവം ഇല്ലാതായി, ഓവുചാലുകള്‍ അറ്റകുറ്റപ്പണികള്‍ ഇല്ലാതെ ജീര്‍ണ്ണിച്ചു, വലിയ കെട്ടിടങ്ങളുടെ സ്ഥാനത്ത് ചെറിയ വീറ്റുകള്‍വീടുകള്‍ സ്ഥാനം പിടിച്ചു, പാത്രനിര്‍മ്മാണത്തി‍ലെ വൈദഗ്ധ്യം കുറഞ്ഞു അങ്ങനെ എങ്ങെനെയോ പതിയെ പതിയെ ഇല്ലാതാവുകയായിരുന്നു ഈ സംസ്കാരം.
ആര്യാധിനിവേശം ഇതിന് കാരണമായി പറയുന്നുണ്ടെങ്കിലും അത് വീണ്ടും നൂറ്റാണ്ടുകള്‍ കഴിഞ്ഞാണ് സംഭവിക്കുന്നത്. സിന്ധു നദിയുടെ ഗതി മാറി ഒഴുകിയതും, മണ്ണില്‍ ഉവര്‍പ്പുളിയുടെ അംശം കൂടിയതും രാജസ്ഥാന്‍ മരുഭൂമി ഈ ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കാന്‍ തുടങ്ങിയതും കാരണമായി കാണിക്കുന്നുണ്ട്.
 
സിന്ധു നാഗരികതയുടെ പതനത്തിനുകാരണമായി ജോണ്‍ മാര്‍ഷല്‍ അടക്കമുള്ള ചിലര്‍ ചൂണ്ടിക്കാണിച്ചത്‌ ആര്യന്മാരുടെ അധിനിവേശമാണ്‌. ഇതിന്‌ ഭാഷാശാസ്ത്രപരമായും പുരാചരിത്രപരമായും തെളിവുകള്‍ അവര്‍ കണ്ടെത്തിയിരുന്നു.
പ്രൊഫസ്സര്‍ ടി. ബറോ വൈദിക സാഹിത്യത്തിലെ ഇത്തരം നിരവധി സൂചനകള്‍ ചുണ്ടിക്കാണിക്കുന്നു. "നിന്നെപ്പേടിച്ച്‌ കറുത്തവരായ നാട്ടുകാര്‍ യുദ്ധത്തിനൊരുമ്പെടാതെ സ്വത്തുക്കള്‍ ഉപേക്ഷിച്ച്‌ ഓടിപ്പോയി" ref ഋഗ്വേദം 76-5.3 ) ഇത്തരം പരാമര്‍ശങ്ങള്‍ ആര്യന്മാരുടെ അധിനിവേശം മൂലം അനാര്യന്മാരായ ഹരപ്പന്മാര്‍ പാലയനം ചെയ്തു എന്നും മറ്റും കാണാവുന്നതാണ്‌.
 
===പുരാവസ്തു തെളിവുകള്‍===
മൊഹന്‍ജൊ-ദരോവിലെ ഉത്ഖനനം നടത്തിയ മാര്‍ഷലും മക്കേയും അവിടെ നടന്നതായി കരുതാവുന്ന കൂട്ടക്കൊലക്ക്‌ തെളിവുകള്‍ നല്‍കിയിരിക്കുന്നു. കിഴക്കുഭാഗത്തുള്ള ഡി,കെ ഏരിയയില്‍ നാലുശവങ്ങള്‍ കണ്ടെടുത്തത്‌ അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന രീതിയിലുള്ളതായിരുന്നു. ദുരന്തസംഭവം നടന്ന ദിവസം വരെ കിണറും പരിസരവും ഉപയോഗിച്ചിരുന്നതായും സാഹചര്യം വ്യക്തമാക്കുന്നുണ്ട്‌. എച്ച്‌.ആര്‍ ഭാഗത്തെ ഒരു വീട്ടില്‍ സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന 13 അസ്ഥിപന്‍ജരങ്ങള്‍ ആണ്‌ ലഭിച്ചത്‌. പലതും ആഭരണം ധരിച്ചിരുന്ന അവസ്ഥയിലായിരുന്നു. ഒന്നിന്റെ തലയില്‍ ഉണ്ടായിരുന്ന മുറിവ്‌ 146 മി.മീറ്റര്‍ ആഴമുള്ളതായിരുന്നു. മറ്റു തലയോടുകളിലും ഇതേ ലക്ഷണങ്ങള്‍ തന്നെ കണ്ടിരുന്നു. 1964ല്‍ എച്ച്‌ ആര്‍ ഭാഗത്തു നിന്നു തന്നെ സാധാരണ രീതിയില്‍ അടക്കം ചെയ്യാത്ത രീതിയിലുള്ള അസ്ഥിക്കൂടങ്ങള്‍ കണ്ടെടുത്തു.
 
പിന്നീട്‌ വരുന്ന ഘട്ടം ജുകാര്‍ എന്ന സംസ്കാരമാണ്‌. ഹരപ്പയുമായി യാതൊരു ബന്ധവും കാണുന്ന തരത്തിലല്ല അവയുടെ രീതി. ഹരപ്പന്‍ കോട്ടക്ക്‌ തെക്ക്‌ ഭാഗത്തായി കണ്ടെടുത്ത സെമറ്ററി-എച്ച്‌ (Cemetary-H) ഹരപ്പന്‍ സംസ്കാരവുമായി പൊരുത്തപ്പെട്ടു പോവാത്തതും പ്രകടമായ വ്യത്യാസമുള്ളവയുമാണ്‌. ഇത്‌ ഹരപ്പാനന്തരഘട്ടമായി ചരിത്രകാരന്മാര്‍ കണക്കാക്കുന്നു. ഇവിടെ നിന്നും കിട്ടിയ മണ്‍പാത്രങ്ങളും അവയുടെ ചിത്രലേഖനങ്ങളും ഹരപ്പന്‍ പ്രദേശത്തേക്ക്‌ പുറത്തു നിന്നുള്ള ഒരു ജനവിഭാഗത്തിന്റേത്‌ എന്ന് സംശയിക്കത്തക വ്യത്യാസമുള്ളതായിരുന്നു. ഹരപ്പന്‍ അധിവാസകേന്ദ്രങ്ങളിലേക്ക്‌ അന്യജനജീവിതത്തിന്റെ കടന്നു കയറ്റമാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌
 
===പ്രളയ സിദ്ധാന്തം===
റോബര്‍ട്ട്‌ എല്‍. റെയ്‌ക്‍സ്‌, ജോര്‍ജ്ജ്‌ എഫ്‌. ഡെയ്‌ല്സ്‌ എന്നിവര്‍ 1964ല്‍ സിന്ധു നദിയില്‍ വെള്ളം കവിഞ്ഞൊഴുകിയ വെള്ളപ്പൊക്കമാണ്‌ ഹരപ്പന്‍ സംസ്കാരം നശിക്കാനുള്ള കാരണം എന്ന സിദ്ധാന്തം മുന്നോട്ട്‌ വച്ചു. ഇവര്‍ക്കും മുന്നേ ഹൈഡ്രോളജിസ്റ്റായ എം.ആര്‍. സാഹ്നിയും ഇതേ കാഴ്ചപ്പാട്‌ പ്രകടിപ്പിച്ചിരുന്നു. (1940). സിന്ധു നദി എല്ലാ വേനല്‍ക്കാലത്തും പ്രളയം സൃഷ്ടിക്കാറുണ്ട്‌. എന്നാല്‍ ഇത്‌ മുന്‍കൂട്ടിക്കണ്ടാണ്‌ ഹരപ്പയിലെ കെട്ടിട നിര്‍മ്മാണം. അതിനാല്‍ വര്‍ഷം തോറും കവിഞ്ഞൊഴുകുന്ന സിന്ധു നദി ഹരപ്പന്‍ സംസ്കാരാന്തകയായിരിക്കാന്‍ വഴിയില്ല എന്നാണ്‌ മിക്ക ചരിത്രകാരന്മാരും കരുതുന്നത്‌. എന്നാല്‍ റേക്സ്‌-ഡേയ്‌ല്സ്‌ സിദ്ധാന്തം മറ്റൊന്നായിരുന്നു. അതിന്‍പ്രകാരം ക്രി.വ. 1500 നോടടുത്ത്‌ സിന്ധുനദിയില്‍ ശക്തമായ ഒരു ഭൂകമ്പമുണ്ടായെന്നും അതുമൂലം ഒഴുക്കു തടസ്സപ്പെട്ട നദീജലം മൊഹെന്‍ജോ-ദരോവിലേക്ക്‌ ഇരച്ചു കയറി അവരെ നിശ്ശേഷം തുടച്ചു നീക്കി. ഇതിനെ ലേക്ക്‌ തിയറി എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. പ്രൊഫ. സാഹ്നി സിദ്ധാന്തിച്ചത്‌ പ്രകൃത്യാ ഉണ്ടായിരുന്ന അണക്കെട്ടുകള്‍ പൊട്ടിയാണ്‌ വെള്ളപ്പൊക്കം ഉണ്ടായത്‌ എന്നായിരുന്നു. അത്‌ ഡാം തിയറി എന്നാണറിയപ്പെട്ടത്‌.
 
എന്നാല്‍ ഇത്‌ മൊഹെന്‍ജൊദാരോവിന്റെ പതനത്തിനു മാത്രമേ കാരണമാകാന്‍ തരമുള്ളൂ. സിന്ധു നദിയുടെ ജലത്തിന്‌ എത്തിച്ചേരാന്‍ കഴിയാത്ത അത്ര അകലമുള്ള അതായത്‌ മൂന്നൂറു മൈലോളം ദൂരെ കിടക്കുന്ന ഹരപ്പയുടെയോ അതുപോലുള്ള ലോഥല്‍ കലിബഗന്‍ എന്നീ പ്രദേശങ്ങള്‍ എങ്ങനെ നശിച്ചു എന്നതിന്‌ ജല സിദ്ധാന്തങ്ങള്‍ക്ക്‌ മതിയായ ഉത്തരം ഇല്ല. ഡെയില്‍സിന്റെ തന്നെ അഭിപ്രായത്തില്‍ ഹരപ്പയില്‍ വെള്ളപ്പൊക്കമുണ്ടായതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. മറിച്ച അവ ക്ഷണത്തില്‍ ഒഴിഞ്ഞുപോയതു പോലെ തോന്നുകയും ചെയ്യുന്നു. ഇത്‌ ആക്രമണ സിദ്ധാന്തവുമായി യോജിക്കുന്നതാണ്‌.
====പ്രളയകാരണം ആര്യന്മാര്‍?====
മൊഹെന്‍ജദരോവില്‍ പ്രളയം നാശം വരുത്തിയെന്ന് മിക്ക ഗവേഷകരുന്‍ വിശ്വസിക്കുന്നുണ്ട്‌, എന്നാല്‍ ഇതിന്‌ കാരണമായിരിക്കുക ആര്യന്മാരാണ്‌ എന്ന് ചില ചരിത്രഗവേഷകര്‍ കരുതുന്നു, ഡൊ. മാലതി ഷെണ്ഡ്ജേ ഇത്തരക്കാരില്‍ ഒരാളാണ്‌. ഋഗ്വേദത്തില്‍ പരാമശിക്കുന്ന ചില ഭാഗങ്ങള്‍ അതിനു കാരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു, അതില്‍ ഇന്ദ്രന്‍ സപ്തനദികളിലേയും ജലം സംഭരിച്ചിരുന്ന പര്‍വ്വതം തകര്‍ത്ത്‌ ഈ വെള്ളം ഒഴുക്കുവിട്ടിരുന്നതായി പറയുന്നുണ്ട്‌. തടഞ്ഞു നിര്‍ത്തിയ വെള്ളം തുറന്നുവിട്ട്‌ അസുരനെ കൊല്ലുകയാണവിടെ ചെയ്തിരിക്കുന്നത്‌.
 
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/74625" എന്ന താളിൽനിന്ന് ശേഖരിച്ചത്